പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax] 4

 

 

” എന്താടി എന്റെ സിയകുട്ടി ഇങ്ങനെയൊരു ചോദ്യം. അതിന്റെ ആവശ്യമുണ്ടോ..? ഞാൻ നിന്നോട് ദേഷ്യപ്പെടാറുണ്ടോ.? . നിനക്കെന്താ വേണ്ടത്. നീ കാര്യം പറ.”

 

” ഇല്ല. പക്ഷേ! ഇനി ഞാൻ പറയുന്ന കാര്യം കേട്ടാൽ ഒരുപക്ഷേ എന്നോട് ദേഷ്യപ്പെടും. ദേഷ്യപ്പെട്ടാലും വേണ്ടെന്നു മാത്രം പറയല്ലേ ഇച്ചായാ.”

 

 

” നീ ഇങ്ങനെ സസ്പെൻസ് ഇടാത്ത കാര്യം പറ പെണ്ണെ.”

 

 

” അത് ഇച്ചായാ. എന്റെ പിരീഡ് തെറ്റിയിട്ട് ഇന്നേക്ക് രണ്ടാഴ്ചയോളമായി. എനിക്ക് ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. എനിക്കൊരു സംശയം. ഒരു കുഞ്ഞു ജോയൽ എന്റെ വയറ്റിൽ വളരുന്നുണ്ടോ എന്ന്. ഉണ്ടെങ്കിൽ അത് വേണ്ടെന്ന് പറയല്ലേ ഇച്ചായാ. ഞാനത് ഒരുപാട് ഒരുപാട് ആഗ്രഹിച്ചു പോയി. ”

 

 

ജോയൽ അത് കേട്ട് ഞെട്ടി. എന്നിട്ട് ചോദിച്ചു.

 

 

” പറ സത്യമാണോ. നീ ഇപ്പോൾ പറഞ്ഞത് സത്യമാണോ..? ”

 

” സത്യമാണ് ഇച്ചായാ. ഞാൻ ഇച്ചായന്റെ കാലു പിടിക്കാം. എന്റെ സംശയം ശരിയാണെങ്കിൽ. എനിക്ക് ഈ കുഞ്ഞിനെ വേണം ഇച്ചായാ.”

 

“എന്നിട്ടെന്താ നീ ഇത്രയും ദിവസം ഇത് പറയാതിരുന്നത്..?”

 

 

” ഞാനും ഞാനും അത് ഓർത്തില്ല ഇച്ചായാ. രണ്ടുദിവസം മുൻപാണ് ഞാൻ അതിനെപ്പറ്റി ഓർക്കുന്നത്. കുറച്ചുദിവസമായി എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. അതാ ഞാൻ അതിനെപ്പറ്റി ഓർത്തത്.”

 

 

” നീ വേഗം എഴുന്നേറ്റ് റെഡിയാവ്. നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാം.”

 

അത് കേട്ട് റസിയ ഞെട്ടി. അവൾ എഴുന്നേറ്റ് ജോയലിന്റെ കാലിൽ കെട്ടിപ്പിടിച്ചു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

Leave a Reply

Your email address will not be published. Required fields are marked *