പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax] 4

 

 

“പ്ലീസ് ഇച്ചായാ പ്ലീസ് . എനിക്ക് വേണം ഇച്ചായാ. എനിക്ക് വേണം ഈ കുഞ്ഞിനെ. ഞാനോ എന്റെ ഈ കുഞ്ഞോ ഒരിക്കലും ഇച്ചായനെ ബുദ്ധിമുട്ടിക്കില്ല. ഇതിനെ നശിപ്പിക്കാൻ പറയല്ലേ ഇച്ചായാ. ”

 

 

” നിന്നോട് ഞാൻ അല്ലെടി പറഞ്ഞെ വേഗം എഴുന്നേറ്റ് റെഡിയാകാൻ. നമുക്ക് ഹോസ്പിറ്റലിൽ പോകാം. നിന്റെ സംശയം സത്യമാണോ എന്ന് നോക്കാം. ആണെങ്കിൽ….? ”

അങ്ങനെ പറഞ്ഞു ജോയൽ നിർത്തി.

 

” ആണെങ്കിൽ പറയിച്ചായ ആണെങ്കിൽ.? എന്റെ ഈ കുഞ്ഞിനെ ഇച്ചായൻ വേണ്ടെന്ന് വെക്കാൻ പറയുമോ..? ”

 

” ഇല്ലെടി പൊന്നെ. നമ്മൾ ഇതിനെ വളർത്തും. എന്റെ കുഞ്ഞായി. നമ്മുടെ കുഞ്ഞായി. പോരെ.? ” ജോയൽ പറഞ്ഞു.

 

 

 

“ശരിക്കും!!. സത്യമാണോ ഇച്ചായാ. ഇച്ചായൻ പറഞ്ഞത്.? ഇത് ഞാൻ ആഗ്രഹിച്ചപോലെ ഒരു കുഞ്ഞാണെങ്കിൽ ഞാൻ ഈ കുഞ്ഞിനെ പെറ്റോട്ടെ ഇച്ചായാ..”

 

“നീ. പെറ്റോടി പെണ്ണേ. ഇത് മാത്രം അല്ല . ഇനിയും വേണമെങ്കിൽ ഇനിയും നമുക്ക് നോക്കാടി പെണ്ണേ. ”

 

 

അതുകേട്ട് റസിയ കരഞ്ഞുകൊണ്ട് എഴുന്നേറ്റ് ജോയലിനെ കെട്ടിപ്പിടിച്ചു. ജോയലിന്റെ മുഖത്ത് നിറയെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

 

 

” ഒരുപാട് ഒരുപാട് താങ്ക്സ് ഇച്ചായാ. ഇത് സത്യമാണെങ്കിൽ. ഇച്ചായൻ ഈ കുഞ്ഞിനെ വേണ്ടെന്ന് പറയുമോ എന്നായിരുന്നു എന്റെ പേടി. ”

 

 

” ഇത് എന്റെ കുഞ്ഞല്ലേടി. നമ്മുടെ കുഞ്ഞല്ലേ. അപ്പോൾ ഞാൻ അതിനെ വേണ്ടെന്ന് വെക്കുമോ. നീ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോയി നോക്കാം. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

Leave a Reply

Your email address will not be published. Required fields are marked *