“ഇപ്പോൾ എനിക്ക് എന്ത് സന്തോഷം ആയെന്നോ ഇച്ചായാ. എനിക്ക് ഒരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹം ആയിരുന്നു. ഇനി എന്റെ ആ ആഗ്രഹം നടക്കുമല്ലോ!! ഇപ്പോൾ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ആയി… ഇച്ചായന് സമ്മതം ആണെങ്കിൽ ഇനിയും ഇനിയും ഞാൻ കുഞ്ഞിനെ പ്രസവിക്കും. ”
അവർ വേഗം എഴുന്നേറ്റ് കുളിച്ച് വേഷം മാറി ഹോസ്പിറ്റലിലേക്ക് പോയി . റസിയയുടെ സംശയം ശരിയായിരുന്നു.
അവൾ ഗർഭിണിയായിരുന്നു.
അവർ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ. ജോയൽ അവളെ എടുത്ത് ഉയർത്തി. അവളെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മ വച്ചു. എന്നിട്ട് പറഞ്ഞു.
” നമുക്ക് നമ്മുടെ ഫാം ഹൗസിലേക്ക് പോകാം. ഇനി നീ അവിടെ താമസിച്ചാൽ മതി. നിനക്ക് എല്ലാത്തിനും ഇവിടെ ആളുകൾ ഉണ്ടാകും.”
” അവിടെ എന്റെ കൂടെ ഇച്ചായനും ഉണ്ടാകുമോ..? ”
” ഉണ്ടാകുമെടി പെണ്ണേ. ഞാൻ ഉണ്ടാകും നിന്റെ കൂടെ തന്നെ ഉണ്ടാകും. ”
അങ്ങനെ അവർ പാം ഹൗസിലേക്ക് പോയി. കൂടെ ബഷീറും. അന്ന് പോകും വഴിയിൽ ജോയൽ ഒരു പൊന്നിന്റെ പാദസരം വാങ്ങി റസിയയുടെ കാലിൽ കെട്ടികൊടുത്തു.
അവിടെ എത്തിയപ്പോൾ അവരെ സ്വീകരിക്കാനായി ആശുമ്മ നൽകുന്നുണ്ടായിരുന്നു. ആയിഷ എന്നാണ് അവരുടെ പേരെങ്കിലും ആശുമ്മ എന്നാണ് അവരെ വിളിക്കാറ്.
ആശുമ്മ അവരെ നന്നായി സ്വീകരിച്ചു.
45 ഓളം വയസ്സ് പ്രായം കാണും അവർക്ക്. ആശുമ്മ ഇതുവരെ മൂന് വിവാഹവും അതുപോലെ തന്നെ മൂന് ഡിവോഴ്സും കഴിഞ്ഞതാണ്. അതിൽ നാല് മക്കളും ഉണ്ട്. നാലാമത്തെ കുട്ടിക്ക് ഇപ്പോൾ പത്തൊൻപത് വയസ്സ് പ്രായം ആയിക്കാണും.. അവരൊക്കെ പല സ്ഥലത്തായി കഴിയുന്നു.
