“അതിന് ഉപ്പയും ഉമ്മയും താമസിച്ച പഴയ വീട്ടിൽ പോയി അന്വേഷിച്ചാൽ പോരെ .”
” അത്രയേ ഉള്ളൂ അത് നമുക്ക് നോക്കാം. നീ പേടിക്കേണ്ട. നമ്മുടെ കുഞ്ഞ് ഭൂമിയിലേക്ക് വരുന്നതിനു മുൻപ് ഉപ്പയെയും ഉമ്മയെയും ഞാൻ കാണിച്ചു തരാം. അതിനെ ഇനി എന്റെ മൊഞ്ചത്തി പെണ്ണ് സങ്കടപ്പെടേണ്ട.”
എന്നാൽ പഴയ വീട്ടിൽ പോയി നോക്കിയപ്പോൾ അവർ അവിടെ താമസം ഉണ്ടായിരുന്നില്ല.
ഒന്ന് രണ്ടുമാസത്തോളം ജോയൽ അവരെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. റസിയയ്ക്ക് ഇത് ഒമ്പതാം മാസമാണ്. ഇപ്പോൾ റസിയയുടെ അടുത്ത് പോലും ബഷീർ വരാറില്ല.
അവൾ ഗർഭിണിയായ ശേഷം റസിയ ബഷീറിനെ കുറിച്ച് ആലോചിക്കാറ് പോലുമില്ല. അവളുടെ ഉള്ളിൽ എന്നും ജോയലും കുഞ്ഞു മാത്രമാണ്. ആ സമയമൊക്കെ ബഷീർ ആശുമ്മയുടെ കൂടെയാണ്.
ഒരു ദിവസം രാവിലെ.
“സർ ഞങ്ങൾ പോകുന്നു. ഞാൻ ബഷീറിന്റെ കുഞ്ഞിന്റെ ഉമ്മയാകാൻ പോവുകയാണ്.
ബഷീറിന്റെ കുഞ്ഞ് എന്റെ വയറ്റിലുണ്ട്. അതുകൊണ്ട് ഇനിയും ഇവിടെ താമസിക്കുന്നില്ല. ഞാൻ ബഷീറിനേയും കൊണ്ട് എന്റെ നാട്ടിലേക്ക് പോകുന്നു. ഞങ്ങൾ വിവാഹം കഴിച്ചു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞങ്ങളോട്
ദേഷ്യം തോന്നരുത്. വെറുപ്പും തോന്നരുത്. ”
അങ്ങനെയൊരു കത്തെഴുതി വെച്ച് ആശുമ്മയും ബഷീറും അവിടെനിന്നും പോയി.
അത് വായിച്ച് രണ്ടുപേരും ചിരിച്ചു.
അന്ന് വൈകുന്നേരത്തോടുകൂടി റസിയയ്ക്ക് വേദന തുടങ്ങി. ജോയൽ അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു. അങ്ങനെ ഹോസ്പിറ്റലിൽ നിൽക്കുമ്പോഴാണ് ജോയലിന്റെ ഫോണിൽ ഒരു കോൾ വന്നത് .
