കൂട്ടുകാരി മിസിരിയയുടെ കൂടെ ആണ് സ്കൂളിൽ പോക്കും വരവും എല്ലാം
ഡീ ഫസൽക്ക ഉണ്ട് നിന്നെ തന്നെ നോക്കുന്ന് ..
അതിന് എനിക്കെന്താ ,, മിസിരിയയുടെ ആ കണ്ടെത്തൽ എനിക്ക് ഒട്ടും രസിച്ചില്ല …
എന്നാൽ ആ കണ്ടെത്തൽ അവൾക്ക് മാത്രമല്ല ആ കവലയിൽ ഉള്ള മിക്ക ആൾക്കും ഉണ്ടായിരുന്നു
എന്നെ കാണുമ്പോ വിളിക്കാൻ തുടങ്ങും ചെക്കമ്മാർ ഫസലെ എന്ന്
ആ നേരത്തെ എന്റെ ദേഷ്യം ഉണ്ടല്ലോ ..,,
ബാപ്പയോടും ഇക്കയോടും പരാതി പറഞ്ഞാൽ അവർ ചിരിച്ചു തള്ളും മോള് അതൊന്നും ശ്രേദ്ദിക്കണ്ട എന്നൊരു ഉപദേശവും
മിസിരിയ പറയും എന്നും…
നിന്റെ ഈ ദേഷ്യം കണ്ടാൽ അറിയാം ഫസൽക്കയുമായി പ്രണയത്തിൽ ആവുമെന്ന് ,,
എനിക്ക് അങ്ങനൊരു വികാരം ഒരിക്കൽ പോലും തോന്നിയില്ല ,
ബൈക്കും കൊണ്ട് വായു ഗുളിക വാങ്ങാൻ പോവുംപോലുള്ള ഓട്ടം കണ്ടാൽ പുച്ഛം തോന്നും
പെണ്ണിന്റെ മനസ്സിൽ കയറി പറ്റാൻ പെടുന്നപ്പാട് ,,
പ്ലസ് റ്റു വരെ ഇത് തുടർന്നു പിന്നീട് ഞാൻ ഹോസ്റ്റലിലേക്ക് മാറി..
ലാസ്റ്റ് എക്സാം കഴിഞ്ഞു വീട്ടിൽ റിസൽറ്റിന് കാത്തിരുന്നപ്പോയ അറിഞ്ഞത് ഫസൽ മിസിരിയാനെ ബീവി ആക്കിയെന്ന് ….
റൂട്ട് എപ്പോ മാറി എങ്ങനെ എന്നൊന്നും അറിയില്ല ,,
ഫസൽക്കയുടെ അടുത്തുള്ള വീട്ടിലെ ഇത്ത എന്നോട് ഈയിടെ പറഞ്ഞു…
മിസിരിനെ കെട്ടിയെങ്കിലും ഫസൽ ഇന്നെ മറകൂല ട്ടാ..
എന്നെ എന്തിനാ അയാൾ ഓർത്തിരിക്കുന്നത് ?..
അതിനായാൾക്ക് ഭാര്യ ഉണ്ടല്ലോ ,,
അതിന് മിസിരി സമ്മതിക്കണ്ടേ ഒളെന്നും നിന്റെ പേരും പറഞ്ഞു ആ വീട്ടിൽ വഴക്കാ …..,
അതിന് ഞാന് അയാളെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവൾക്ക് അറിയാലോ ഇത്താ
പിന്നെ എന്തിനാ എന്റെ പേരും പറഞ്ഞിട്ട് ?.
പെണ്ണല്ലെ മോളെ അവർക്ക് തൃപ്തിപെടാത്ത എന്തെങ്കിലും ഉണ്ടങ്കിൽ ഇങ്ങനെ എന്തെങ്കിലും എടുത്ത് കുത്തി നോവിച്ചു കൊണ്ടിരിക്കും…,,
കഷ്ട്ടം എന്നല്ലാതെ എന്താ പറയ അടുത്തറിഞ്ഞ കൂട്ടുകാരി എന്നെ സംശയത്തോടെ നോക്കിയ ആദ്യ വ്യക്തി..
ഇപ്പൊ സമൂഹം ഏറ്റെടുത്തു ആ സംശയം പക്ഷെ അത്
പലരെയും വെച്ചിട്ടാണ് എന്ന് മാത്രം…,,
പടച്ചോൻ ആവശ്യത്തിൽ അധികം മൊഞ്ച് ഫസൽക്കാക്ക് കൊടുത്തിട്ടുണ്ട് ആ മൊഞ്ചിന്റെ പാതി മാറ്റി വെച്ച് നട്ടെല്ലിന് ബലം കൊടുത്തിരുന്നെങ്കിൽ സ്വന്തം ഭാര്യയുടെ ഈ സംശയരോഗം മാറ്റി ജീവിതം സന്തോഷത്തിൽ ആക്കാമായിരുന്നു ….
ഇതിൽ എന്താ കോമഡി എന്നറിയോ കൂട്ടുക്കാരെ ,,
ഞാൻ ഹോസ്റ്റലിൽ ഉണ്ടായപ്പോ ഇവർ രണ്ടും പേരും പ്രണയത്തിൽ ആയി ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്കാഹ് എന്നിട്ടാണ് ഇങ്ങനെ !!
ഞാൻ എവിടെയൊക്കെയോ എത്തി അല്ലെ പറഞ്ഞിട്ട് ,,
അന്ന് ഞങ്ങൾ ഒരു ഫാമിലി ടൂർ പോയ കാര്യം പറഞ്ഞിരുന്നില്ലെ ,
വീട്ടിൽ തിരിച്ചെത്തിയത് ഞാൻ സങ്കടത്തോടെ ആയിരുന്നു ..
ഇളയുമ്മയോട് ഞാൻ ചോദിച്ചു എന്തിനാ ഇളയുമ്മ ഈ പെട്ടെന്നുള്ള തിരിച്ചു വരവ് എന്ന് …
ഇളയുമ്മ എന്റെ ചോദ്യങ്ങളിൽ നിന്നും ഒഴുഞ്ഞു മാറി. ഉത്തരം നൽകാതെ …..,,,
വൈകതെ തന്നെ എനിക്ക് അതിന് ഉത്തരം കിട്ടി .
ഞാൻ ജോലി ചെയ്യുന്ന വീടെത്തി ,,,
നന്നായിട്ടുണ്ട്
Orumaathiri koppu idapaadu ?? aarkku ..enthu kazhttappadu prasnam ithokke maathram kandu …….
Kadha valare nannayittundu. next partinu wait cheyyunnu.
Waiting for balance part.
Oru orderill eYuthukaYanel manasilakaaYirunnu….
Nigal enthanu udheshichathu ennu mansilaYittila ….
Aake confusion aayallo. Enthanu prasnam ennu manassilayilla.
ജീവിതത്തിലെ കയ്പ്പേറിയ യാഥാർഥ്യങ്ങളെ ക്യാൻവാസിൽ വരക്കുന്നത് പോലെ എഴുതിയാണ് ഒരു ഒരാൾ യഥാർത്ഥത്തിൽ എഴുത്തുകാരൻ എന്ന പേരിലേക്ക് എത്തിച്ചേരുന്നത്. സമൂഹം അയാളെ അങ്ങിനെ വിളിക്കുന്നതും അപ്പോഴാണ്. വേറിട്ട രീതിയിൽ എഴുതാൻ കഴിഞ്ഞട്ടുണ്ട്. ഏതായാലും ഇത് ഇവിടെ വരേണ്ട ഒരു എഴുത്തല്ല. ഇത് ആസ്വതിക്കാൻ കഴിവുള്ളവർ ഇവിടെ ഇല്ല എന്ന് ഞാൻ പറഞ്ഞതിൽ അർത്ഥമില്ല. അഭിനന്ദിക്കാനും പ്രശംസിക്കാനും ഞാൻ ആളല്ല എന്നാലും നന്നായിട്ടുണ്ട്.
Onnum manasilayilla…..
story muzhuvanum ille onnum manasilayilla
story muzhuvanum ille onnum manasilyilla
story muxhuvanum ille onnum manasilyilla