ദേവദാസ് പകപ്പോടെ ജോർജിനെ നോക്കി..
“മറ്റൊരാളോ…?”..
ദേവദാസിന്റെ ശബ്ദം വിറച്ചിരുന്നു..
“എന്ന് ഞാൻ തീർത്ത് പറഞ്ഞില്ല…”..
ജോർജ് ഓരോ പെഗ്ഗ് കൂടി ഗ്ലാസിലേക്ക് വീഴ്ത്തി.. ദേവദാസ് അതെടുത്ത് അങ്ങിനെത്തന്നെ വായിലേക്കൊഴിച്ചു.. അയാളുടെ ഉള്ളിൽ കനൽ പുകഞ്ഞ് തുടങ്ങിയിരുന്നു..
“ഞാനൊരു സംഭവം പറയാം… അഞ്ചാറ് മാസം മുമ്പ് നമ്മുടെ ബാങ്കിൽ തന്നെ നടന്നതാ…”..
ജോർജ് ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..
“ ഒരു എൻ ആർ ഐ കസ്റ്റമറുണ്ടായിരുന്നു… അയാൾ വിദേശത്തും ഭാര്യ നാട്ടിലും… അക്കൗണ്ടിൽ തരക്കേടില്ലാത്ത പണമുണ്ട്… വീട്ടാവശ്യത്തിനൊക്കെ ഭാര്യ തന്നെയാണ് എ ടി എമ്മിൽ നിന്ന് പണമെടുക്കുന്നത്… ഒരിക്കൽ അൻപതിനായിരം രൂപ അതിൽ നിന്നും നഷ്ടപ്പെട്ടു… അയാൾ ബാങ്കിലേക്ക് വിളിച്ച് കാര്യം തിരക്കി… എ ടി എമ്മിൽ നിന്നാണ് പണമെടുത്തതെന്ന് മനസിലായി… ഭാര്യ എടുത്തിട്ടില്ലെന്നും പറയുന്നു…അയാൾ ഭാര്യയെ നന്നായിട്ടൊന്ന് കുടഞ്ഞു…”..
ജോർജ് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചു.. ദേവദാസ് പൊട്ടിത്തെറിക്കാൻ പാകത്തിലാണ് ഇരിക്കുന്നത്…അയാൾ കുടിച്ചതൊക്കെയും ആവിയായിപ്പോയിരുന്നു..
“ ഇവിടെ അതാണ് സംഭവിച്ചതെന്നല്ല ഞാൻ പറയുന്നത്… എന്നാലും ഒരു സാധ്യതയുണ്ട്…കുറേ ചോദിച്ചപ്പോ
ഭാര്യ സത്യം പറഞ്ഞു… അവൾക്കൊരു കാമുകനുണ്ട്… അവന്റെ ആവശ്യത്തിന് അവൾ അൻപതിനായിരം രൂപ എടുത്ത് കൊടുത്തതാണ്… “..
ഇരുപത് വർഷത്തെ ദാമ്പത്യത്തിനിടക്ക് ആദ്യമായി ദേവദാസിന്റെ മനസിൽ സംശയത്തിന്റെ വിത്ത് വീണു..

nice starting ithe pole thanne munnotte potte ee oru feel kalayalle please
engerkk mathram ethrayyum thread evdunnu kittunnu….bro pwli….bakki poratte
സൂപ്പർ സ്റ്റോറി ഡിയർ എന്താ കഥ അവതരണം ബാക്കി പെട്ടന് പോരട്ടെ 💓💓
കിടിലൻ തുടക്കം 👌👌👌 ഒരു വെറൈറ്റി തീം 👍😍 അടുത്ത ഭാഗം വേഗത്തിൽ പോരട്ടെ…✋
Spulber Ji,
എppozhathe പോലെയും മനോഹരം….
waiting for the വേട്ടയ്ക്കിറങ്ങിയവർ….
നൈസ്
എന്റെ പൊന്ന് സ്പൽബർ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഇങ്ങനെ ഒക്കെ ത്രെഡ് എങ്ങനെ ഒപ്പിക്കുന്നു ഒരു രക്ഷ ഇല്ല കിടിലം ആയിട്ട് ഉണ്ട് ഈ ഭാഗം അടുത്തത് പെട്ടെന്നു പോരട്ടെ 🔥
🌺
പോളി
spulber bro, ningade ella story kidu aanu, and you touch all genre. ore oru apeksha ningal kathakal athinte most closes genre idanam enn abhyarthikunnu.