“ഉണ്ടേട്ടാ… അതെന്റെ ബാഗിൽ തന്നെയുണ്ട്…”..
“എടീ… പത്ത് മിനിറ്റ് മുമ്പ് നമ്മുടെ അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരം രൂപ പിൻവലിച്ചിട്ടുണ്ട്… നിന്റെ കയ്യിലല്ലേ കാർഡ്…നീയറിയാതെ എങ്ങിനെ ആ പൈസ പിൻവലിച്ചു… ?”..
“ഈശ്വരാ… ഇരുപതിനായിരം രൂപയോ… ?.. എനിക്കറിയില്ല എട്ടാ… കാർഡ് എന്റെ കയ്യിലുണ്ട്… ഞാൻ പുറത്തേക്ക് പോയിട്ടുമില്ല… പിന്നെങ്ങിനെയാ ഏട്ടാ… ?”..
“ അതൊന്നുമെനിക്കറിയില്ല… നീ ഫോൺ വെക്ക്… ഞാൻ ബാങ്കിലേക്കൊന്ന് വിളിച്ച് ചോദിക്കട്ടെ…”..
ദേവദാസ് കലിയോടെ ഫോൺ കട്ടാക്കി ബാങ്കിലെ കാഷ്യറും അയാളുടെ സുഹൃത്തുമായ ജോർജിന് വിളിച്ചു..
അവനോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ഇപ്പോ തിരിച്ച് വിളിക്കാന്ന് പറഞ്ഞു.. ദേവദാസിന് ഇരിപ്പുറച്ചില്ല.. ഇരുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്..എങ്ങിനെ… ?.
ആരെടുത്തു… ?..
ഒരു രൂപ വെറുതെ കളയാത്ത ദേവദാസിന് ഇരുപതിനായിരം നഷ്ടപ്പെട്ടത് സഹിക്കാനായില്ല.. ജോർജിന്റെ വിളിക്കായി അയാൾ അക്ഷമനായി കാത്തിരുന്നു..
പത്ത് മിനിറ്റ് കഴിഞ്ഞാണ് ജോർജ് തിരിച്ച് വിളിച്ചത്.. കാർഡുപയോഗിച്ച് ടൗണിൽ തന്നെയുളള ഒരു എ ടി എമ്മിൽ നിന്നാണ് പണം പിൻവലിച്ചതെന്നാണ് ജോർജ് പറഞ്ഞ വിവരം.. ഇത്തരം തടിപ്പുകൾ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ടെന്നും, വേണേൽ അക്കൗണ്ട് ബ്ലോക് ചെയ്യാമെന്നും ജോർജ് പറഞ്ഞു..
ഞാൻ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് ദേവദാസ് വേഗം കാറുമെടുത്ത് വീട്ടിലേക്ക് പോയി..
“ആ കാർഡിങ്ങെടുക്ക്… “..

nice starting ithe pole thanne munnotte potte ee oru feel kalayalle please
engerkk mathram ethrayyum thread evdunnu kittunnu….bro pwli….bakki poratte
സൂപ്പർ സ്റ്റോറി ഡിയർ എന്താ കഥ അവതരണം ബാക്കി പെട്ടന് പോരട്ടെ 💓💓
കിടിലൻ തുടക്കം 👌👌👌 ഒരു വെറൈറ്റി തീം 👍😍 അടുത്ത ഭാഗം വേഗത്തിൽ പോരട്ടെ…✋
Spulber Ji,
എppozhathe പോലെയും മനോഹരം….
waiting for the വേട്ടയ്ക്കിറങ്ങിയവർ….
നൈസ്
എന്റെ പൊന്ന് സ്പൽബർ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഇങ്ങനെ ഒക്കെ ത്രെഡ് എങ്ങനെ ഒപ്പിക്കുന്നു ഒരു രക്ഷ ഇല്ല കിടിലം ആയിട്ട് ഉണ്ട് ഈ ഭാഗം അടുത്തത് പെട്ടെന്നു പോരട്ടെ 🔥
🌺
പോളി
spulber bro, ningade ella story kidu aanu, and you touch all genre. ore oru apeksha ningal kathakal athinte most closes genre idanam enn abhyarthikunnu.