ഒരു ദിവസം ജോയ് സ്റ്റെയർ കേസ് ഇറങ്ങി വരികയായിരുന്നു….
നാൻസി മേലേക്ക് പോകുന്നു…
നാൻസി നാല് പാടും കണ്ണോടിച്ചു…..
സമീപത്തെങ്ങും ആരുമില്ല…
ഇറങ്ങി വന്ന ജോയ് കേൾക്കാൻ..
ആരോടെന്നില്ലാതെ നാൻസി പറഞ്ഞു, “ഇയാൾക്ക് ഈ മീശ തീരെ ചേരുന്നില്ല…. !”
രണ്ട് സ്റ്റെപ് കൂടി നാൻസി കേറി തിരിഞ്ഞു നോക്കിയപ്പോൾ…..
സ്റ്റെപ് ഇറങ്ങവേ.. ജോയിയും തിരിഞ്ഞു നോക്കി….
അവരുടെ കണ്ണുകൾ ഇടഞ്ഞു…..
നാൻസി വലിയ സന്തോഷത്തിൽ ആയിരുന്നു…
ഉള്ളത് പറഞ്ഞാൽ…. നാൻസിക്ക് മീശ അല്ല പ്രശനം….
മീശ വലുതോ ചെറുതോ എന്നത് കാര്യമല്ല…
മീശ ഒരു നിമിത്തം ആയെന്ന് മാത്രം……
തന്നോട് എന്തെങ്കിലും താല്പര്യം ഉണ്ടെങ്കിൽ….. മീശയിൽ അറിയാം… എന്ന് നാൻസിക്കും അറിയാം…..
എന്നാൽ ശരിക്കും ഞെട്ടിയത്.. ജോയ് ആണ്…
തന്നോട് അതിനു മാത്രം അടുപ്പമില്ലാത്ത ഒരു പെണ്ണ്….
അതും ഒരു സുന്ദരി കുട്ടി…
ഇത് പോലെ ഒരു സെൻസേഷണൽ ആയ ഒരു കാര്യം…. ചെവിയിൽ എന്ന പോലെ പറഞ്ഞിട്ട് പോയത് എന്തിന് എന്ന് ജോയി മനസിലാക്കി…..
തനിക്ക് കുട്ടിയോട് ഇഷ്ടമാണ് എന്ന് അറിയിക്കാൻ…. ഒരു നല്ല മാർഗം തുറന്നു കിട്ടി എന്ന് ജോയിക്കും തോന്നി…
അല്ലെങ്കിലും കൂട്ട് കൂടാൻ ആരും കൊതിച്ചു പോകുന്ന ഒരു പെൺകുട്ടി…..
പന്ഥാവ് വെട്ടി തുറക്കാൻ പാകത്തിൽ…. ഒരു റോസാപൂവ്മായി നിൽകുമ്പോൾ….
അത് ചുണ്ടോട് അടുപ്പിക്കാൻ നോക്കാത്ത ഒരു അരസികൻ അല്ല ഞാൻ എന്ന് തെളിയിക്കണം…..
മറ്റെല്ലാരെയും പോലെ…. മജ്ജയും മാംസവും ഉള്ള… മറ്റേത് ചെറുപ്പകാരനെയും പോലാണ് താനും… തനിക്കും വികാരമുണ്ട്… അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്.. ?
ലോഡ്ജിൽ ചെന്ന ജോയ്…. കണ്ണാടിയുടെ മുന്നിൽ ചെന്ന്…. നാൻസിക്ക് ഇഷ്ടമില്ലാത്ത… എലിവാലൻ മീശയിലൂടെ വിരൽ ഓടിച്ചു കൊണ്ട്… ആദ്മഗതം എന്നോണം പറഞ്ഞു, “ശരിയാ… ഈ മീശ… തനിക്ക് തീരെ… ചേരുന്നില്ല… “അവസാനമായി ജോയ് തന്റെ എലിവാലൻ മീശ ഒന്ന് കൂടി കണ്ണാടിയിൽ കണ്ടു….
അടുത്ത പ്രഭാതത്തിൽ…. ജോയ്ക്ക് ആദ്യം ചെയ്യാൻ ഉണ്ടായിരുന്നത്… തന്റെ മീശ… എടുക്കുക… എന്നതായിരുന്നു….
നല്ല തുടക്കം.
????
തുടക്കം നന്നായിട്ടുണ്ട്.. അടുത്ത ഭാഗം വായിച്ചേച്ചു വരാട്ടോ…
Waiting Nextpart
Samoothiri collginte ormakal thanks …
നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകളും,,,,,