പൂര്‍ണേന്ദു 2 [Daada] 86

” ഹലോ ഇന്ദുവാന്‍റീ..?! ”

ആദിത്യന്‍ നീട്ടി വിളിച്ചു.
വിളി കേട്ട് തലയുയര്‍ത്തി നോക്കിയ പൂര്‍ണേന്ദു ചിരിയോടെ.,

” ആഹാ., ബര്‍ത്ത്ഡേക്കാരന്‍ കൊമ്പത്താണോ താഴെ വാ..?! ”

അതു കേട്ടതും ആദിത്യന്‍ ഉടനെ താഴേയ്ക്കിറങ്ങി.
അശ്വതിയോട് സംസാരിക്കുന്ന പൂര്‍ണേന്ദുവിന്‍റെ അടുത്തേക്ക് ചെന്നതും.,
പൂര്‍ണേന്ദു കൈയ്യിലുള്ള ഗിഫ്റ്റ് ആദിത്യനു നീട്ടി.

” മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ ആദിക്കുട്ടാ..?! ”

പുഞ്ചിയോടെ ആദിത്യനതു വാങ്ങിയിട്ട് താങ്ക്യൂ പറഞ്ഞു. പത്തിരുപതു വയസ്സായെങ്കിലും അശ്വതിയുടെയും പൂര്‍ണേന്ദുവിന്‍റെ പക്കല്‍ നില്‍ക്കുമ്പോള്‍ ആദിത്യന് താനൊരു കൊച്ചു കുട്ടിയാണെന്നൊരു തോന്നലുണ്ടാകാറുണ്ട്.

” വാ ഒരു സെല്‍ഫിയെടുക്കാം..?! ”

ആദിത്യനെ നടുക്കു നിര്‍ത്തി., അശ്വതിയെ സൈഡില്‍ നിര്‍ത്തി., പൂര്‍ണേന്ദു സെല്‍ഫിയെടുത്തു.

” ടീ നീയാ ഫോട്ടോ എനിക്കയക്കണേ..?! ”

അശ്വതി പറഞ്ഞതു കേട്ടതിനു തലയാട്ടിയ പൂര്‍ണേന്ദു പെട്ടെന്ന് അവിടെ കണ്ടൊരാളെ കണ്ട് പരിചയം പുതുക്കാന്‍ തുടങ്ങവേ.,

” ടീ., നീയാ ഫോട്ടോ അയക്ക്., അല്ലേല്‍ നീയതു മറക്കും..?! ”

” ഇന്നാ നീ തന്നെ അയച്ചോ..?! ”

പൂര്‍ണേന്ദു തന്‍റെ ഫോണ്‍ അശ്വതിയ്ക്ക് നീട്ടിയതും., അശ്വതിയുടന്‍ അവിടെ ഫോണിലെന്തോ നോക്കി നിന്ന ആദിത്യനോടായി പൂര്‍ണേന്ദുവിന്‍റെ ഫോണ്‍ നീട്ടി.

” എടാ ഇപ്പോ ഇതീന്ന് എടുത്ത ആ ഫോട്ടോസ് എന്‍റേലോട്ടൊന്ന് അയച്ചേ..?! ”

” ആഹ്..?! ”

തലയാട്ടി കൊണ്ട് പൂര്‍ണേന്ദുവിന്‍റെ ഫോണ്‍ വാങ്ങിയ ആദിത്യന്‍ അപ്പോള്‍ സ്ക്രീനില്‍ കണ്ടത്.,
താനിപ്പോള്‍ കൃഷ്ണയെന്ന ഐഡി വഴി മൂണ്‍വൈനിന് അയച്ച മെസേജ് ആയിരുന്നു.

The Author

Daada

www.kkstories.com

8 Comments

Add a Comment
  1. Kollam nalla kadha

    1. thanks abhi 🥰

  2. super bro
    peg kurachu kuttannam

    1. sramikkam seli., joli thirakk ullond pattunnilla

  3. സൂപ്പർ നല്ല കഥ ഇടയ്ക്ക് നിർത്തരുതേ 😊🙏

    1. orikkalumilla., time gap varumennathozhich complete cheyyathe irikilla

  4. ഒരു flash point എത്തിയല്ലൊ.
    സുഹൃത്തിൻ്റെ കൗമാരക്കാരനായ മകൻ ചിത്രകാരൻ. അവനിൽ ആളറിയാതെ അനുരക്തയാകുന്ന വിവാഹപ്രായം കഴിഞ്ഞ അവിവാഹിത. സംഘർഷങ്ങൾ ഉരുത്തിരിയുന്നു, ഒപ്പം രതിയും പ്രണയവും. ആകാംക്ഷയോടെ ഒപ്പമുണ്ട്. സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *