പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 413

പൂതപ്പാറയിലെ പൂതനകൾ

Poothapparayile Poothanakal | Author : Jumailath


സ്പൾബറെ പരിചയപ്പെടുത്തിയ പ്രിയപ്പെട്ട ഹോംസിന് നന്ദിയോടെ, സ്പൾബറോട് ക്ഷമാപണത്തോടെ…………

 

“അല്ല, ആരിത് സൗമ്യ ടീച്ചറോ? എന്തൊക്കെയാ ടീച്ചറെ വീട്ടിലെ വിശേഷങ്ങൾ”?

 

ഒരാഴ്ച ലീവെടുത്തു തിരുവനന്തപുരത്തെ വീട്ടിൽ പോയതായിരുന്നു സൗമ്യ. ഇന്നലെയാണ് തിരിച്ചെത്തിയത്.

 

“എന്ത് പറയാനാ കോമളവല്ലി ടീച്ചറെ. ഒക്കെ പതിവ് പോലെ തന്നെ. അമ്മക്ക് വലിയ മാറ്റൊന്നും ഇല്ല. മരുന്നും മന്ത്രോം ഒക്കെ മുറപോലെ നടക്കുന്നുണ്ട്”

 

അവർ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമായി ഒന്നും രണ്ടും പറഞ്ഞിരിക്കുന്നതിനിടെയാണ് പ്യൂൺ കൃഷ്ണൻ അങ്ങോട്ട്‌ കയറി വന്നത്.

കോമളവല്ലി ടീച്ചർ റിട്ടയർ ആവാനായതു കൊണ്ട് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ കൃഷ്ണനെ ഏർപ്പാടാക്കിയിരുന്നു. അതുമായ ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഓടി നടക്കുന്നതിനിടെയാണ് അയാൾ സ്റ്റാഫ്‌ റൂമിൽ മിസ്സ്‌ സൗമ്യയെ കണ്ടത്.

 

“ആഹാ. തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ ടീച്ചറെ. ഞാൻ ടീച്ചറിനെ തിരഞ്ഞ് നടക്കുകയായിരുന്നു”

 

“ എന്നെയോ”?

 

“പ്രിൻസിപ്പൽ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്”

 

“ എന്നാ ഞാൻ അവരെ ഒന്ന് കണ്ടിട്ട് വരാം  ടീച്ചറെ”

 

സൗമ്യ ഓഫീസിലേക്ക് നടന്നു. സൗമ്യയെ കണ്ട പ്രിൻസിപ്പൽ വിജയലക്ഷ്മി  ഒരു എൻവലപ് എടുത്തു നീട്ടി..

 

“അമ്മയുടെ അസുഖം ഒക്കെ മാറിയോ”?

 

“ചെറിയ മാറ്റം ഉണ്ട്”

 

“പിന്നെ കാര്യം എന്തൊക്കെയായാലും ഇതിപ്പോ കുറേ ലീവായില്ലേ ടീച്ചറേ. ഇടക്ക് ഇവിടുത്തെ കാര്യങ്ങളും ഒന്ന് അന്വേഷിക്കേണ്ടേ”?