“എന്താ ടീച്ചറേ ഇങ്ങനെ? ടീച്ചർ സാരി ഉടുക്കുന്നതിൽ എക്സ്പേർട് ആയിരുന്നില്ലേ”
“എനിക്ക് ജാനറ്റ് ആയിരുന്നു ഉടുപ്പിച്ചു തന്നിരുന്നത്. ഇന്ന് അവൾക്ക് സമയമില്ല. കളക്ടർ വിളിച്ച അടിയന്തര യോഗത്തിന് പോണം. എന്നോട് ചുരിദാർ ഇടാൻ പറഞ്ഞതാണ്. പക്ഷെ ഒരു പരിപാടി അല്ലേ. അതാ. നിങ്ങൾ ഒന്ന് ഉടുക്കാൻ സഹായിക്കാമോ”?
ടിന്റു മിസ്സ് മറ്റുള്ളവരെയും വിളിച്ച് സ്റ്റാഫ് റൂമിൻ്റെ പുറകുവശത്തോട്ട് നടന്നു.
“എടീ അവള് ഇത്രയും കാലം പെണ്ണുങ്ങൾക്ക് ചട്ട കെട്ടുന്ന പോലെയാ സാരി ഉടുത്ത് വന്നത്. ഉടുക്കുന്നതിനെ കുറിച്ചൊന്നും അറിയില്ല. വല്ലവളുമാരും ഉടുത്ത് കൊടുത്തിട്ടു ഞെളിഞ്ഞു നടക്കുകയായിരുന്നു. നീ ഉടുത്ത് കൊടുക്കണ്ട. അങ്ങനെ നടന്നോട്ടെ. എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്”
“അല്ലെടി, വേറൊരു പ്ലാനുണ്ട്. നിൻ്റെ കയ്യിൽ ആ രാജേഷിൻ്റെ വീഡിയോ ഇല്ലേ. ഞാൻ പറഞ്ഞ് തരുന്നപോലെ ചെന്ന് പറഞ്ഞ് അവനെ ഒന്ന് ഭീഷണിപ്പെടുത്ത്”
കൂട്ടത്തിലൊരു ടീച്ചർ രാജേഷിനെ വാരാൻ പോയി. മറ്റുള്ളവർ സൗമ്യ ടീച്ചറെ സാരി ഉടുപ്പിച്ചു. തന്ത്രപരമായ ഒരു അഡ്ജസ്റ്റ്മെൻറ് ഉടുപ്പിക്കലായിരുന്നു അത്. പിന്നൊന്നും വെച്ച് ശരിക്കും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല.
അഞ്ച് ദിവസം നീണ്ട പരിപാടിയുടെ സമാപന ദിവസത്തെ പരിപാടികൾക്ക് അതിഥികളായി സി ഐ ശ്രീ കോത്താഴത്ത് ചാപ്പൻ നമ്പ്യാരും പ്രമുഖ എഴുത്തുകാരി ശ്രീ ലീലാ കുമാരിയും പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് കാലേകൂട്ടി തന്നെ പൂതപ്പാറ ഗവൺമെൻ്റ് സ്കൂളിൽ സന്നിഹിതരായി.