“അയ്യോ…”
നന്ദകുമാര്‍ പോത്തനെ നോക്കി അബദ്ധം പറ്റിയത് പോലെ നോക്കി.
“ചേട്ടാ, ചേട്ടന്‍ ഞങ്ങളുടെ സിന്ധുവിന്റെ അച്ഛനാ… ഇങ്ങനത്തെ ചുറ്റുപാടില്‍ ആദ്യമാ..അതുകൊണ്ട് ഞങ്ങളുടെ ഭാഷയൊക്കെ കേക്കുമ്പം ഒരു പ്രശ്നമാകും…പക്ഷെ…”
“കുഴപ്പമില്ല…”
പോത്തന്‍ ചിരിച്ചു.
“പക്ഷെ കൊച്ചിനെ നിങ്ങള് എടുത്തോ സിനിമയില്‍?”
അയാള്‍ സംശയത്തോടെ ചോദിച്ചു.
“ഒഹ്…”
ഇത്തവണ ഫ്രാന്‍സീസ് ആണ് അബദ്ധം പറ്റിയത് പോലെ അയാളെയും സിന്ധുവിനേയും നോക്കിയത്.
“സിന്ധു കഥ മുഴുവനും വായിച്ചില്ലേ? സ്ക്രിപ്റ്റ് വായിച്ചില്ലേ? ആ കഥാപാത്രം ചെയ്യുന്നതിന് എന്തേലും എതിര്‍പ്പ് ഉണ്ടോ?”
“ഇല്ല സാര്‍…”
അവള്‍ പെട്ടെന്ന് പറഞ്ഞു.
“എങ്കില്‍ എഗ്രിമെന്റ് എഴുതി അഡ്വാന്‍സ് തരട്ടെ?”
സിന്ധു അവിശ്വസനീയമായ ഭാവത്തോടെ പോത്തനെ നോക്കി.
അയാളും അവളുടെ നേരെ വിശ്വസിക്കാനാവാതെ നോക്കി,
“സര്‍?? സത്യം??”
“പിന്നല്ലാതെ! സിന്ധു ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു… എന്തൊരു ഭാവം! ഏത് സ്കൂള്‍ ഓഫ് ഡ്രാമേലാ പഠിച്ചേ?”
“എന്‍റെ സാറേ…”
അവള്‍ ചിരിച്ചു.
“ഞാന്‍ ഒരു സ്കൂളിലും പോയിട്ടില്ല അഭിനയം പഠിക്കാന്‍…അഭിനയത്തോട് അടക്കാന്‍ പറ്റാത്ത ഇഷ്ടമുണ്ട് ..അതുകൊണ്ട് …”