പോത്തന്റെ മകൾ 2 [Smitha] 557

അവള്‍ പുഞ്ചിരിയോടെ അയാള്‍ നീട്ടിയ പേന വാങ്ങി അയാള്‍ കാണിച്ചുകൊടുത്തയിടങ്ങളില്‍ ഒപ്പ് വെച്ചു.

“വൌ…!!”

അയാള്‍ വിളിച്ചു കൂവി.

“അങ്ങനെ ആ ചടങ്ങു കഴിഞ്ഞു.ഇനി…”

അത് പറഞ്ഞ് അയാള്‍ വീണ്ടും ബ്രീഫ് കേസ് തുറന്ന് ഒരു ചെക്ക് ബുക്ക് എടുത്തു.

“നോക്ക്…”

അയാള്‍ അതില്‍ എഴുതിക്കഴിഞ്ഞ് അവളെ ചെക്ക് ലീഫ് കാണിച്ചു.

“ഒരു ലക്ഷം…”

അവള്‍ കണ്ണുമിഴിച്ചു.

“അഡ്വാന്‍സ് ഇതാണ് എങ്കില്‍ പ്രതിഫലം എത്രയായിരിക്കും!”

അവള്‍ സ്വയം ചോദിച്ചു.

“സാര്‍…”

അവള്‍ ദയനീയമായ ഭാവത്തില്‍ വിളിച്ചു.

“ഞാന്‍ അധികം താമസിക്കില്ല പെട്ടെന്ന് വരാം…ഞാന്‍ ഒന്ന് പപ്പാടെ അടുത്ത് പൊക്കോട്ടെ? പ്ലീസ്…”

അയാള്‍ക്ക് കാര്യം മനസ്സിലായി.
ആദ്യത്തെ പ്രതിഫലമാണ്.
അത് സ്വന്തം അച്ഛനെ കാണിക്കണം എന്ന് ഏത് മകളും കൊതിക്കും ആഗ്രഹിക്കും.

“പോയിട്ട് വാ…”

അവളുടെ തോളില്‍ പിടിച്ച് അയാള്‍ പറഞ്ഞു.

“പക്ഷെ വേഗം വേണം..നമുക്ക് കഥാപാത്രത്തെപ്പറ്റി ഒരുപാട് ഡിസ്ക്കസ് ചെയ്യാനുള്ളതാ…ഡിസ്ക്കസ് ചെയ്ത് ഡിസ്ക്കസ് ചെയ്താ ഓരോ കാഥാപാത്രോം മിഴിവുള്ളതാകുന്നെ! മനസ്സിലായോ?

“മനസ്സിലായി, സാര്‍!”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...