പോത്തന്റെ മകൾ 2 [Smitha] 557

അവള്‍ പറഞ്ഞു.
പിന്നെ വാതില്‍ക്കലേക്ക് നടന്നു.
തങ്ങളുടെ റൂം നമ്പര്‍ ഓര്‍മ്മിച്ച് അവള്‍ പടികള്‍ കയറി.
റൂമിന് മുമ്പിലെത്തി കതകില്‍ മുട്ടി.
അടുത്ത നിമിഷം കതക് തുറന്നു പോത്തന്‍ മുമ്പില്‍ വന്നു.

“ഓ! എന്‍റെ പപ്പാ!”

അവള്‍ ആഹ്ലാദം കൊണ്ട് വിളിച്ചു കൂവി.
എന്നിട്ട് അയാളെ വരിഞ്ഞുമുറുക്കി.

“എന്നാടി?”

അവളെയും മുറുക്കെ ആലിംഗനം ചെയ്ത് അയാള്‍ ചോദിച്ചു.

“എന്നാ പറ്റി നെനക്ക്?”

“കണ്ണടച്ചെ…”

അവള്‍ പറഞ്ഞു.

“ഇവള്‍ടെ ഒരു കാര്യം!”

അയാള്‍ ചിരിച്ചു.
എന്നിട്ട് കണ്ണുകള്‍ അടച്ചു.

“കൈനീട്ടിക്കെ…”

അവള്‍ പറഞ്ഞു.
അയാള്‍ വലത്കൈ നീട്ടി.
തന്‍റെ കയ്യില്‍ ഒരു കടലാസിന്‍റെ സ്പര്‍ശം അയാള്‍ അറിഞ്ഞു.

“ഇനി കണ്ണു തുറന്നെ…”

അവള്‍ പറഞ്ഞു.
അയാള്‍ കണ്ണുകള്‍ തുറന്ന്‍ കൈയ്യിലെ കടലാസിലേക്ക് നോക്കി.
പ്രതീക്ഷിച്ചത് പോലെ അത് ചെക്ക് ആണ് എന്ന് അയാള്‍ കണ്ടു.

“എത്രയാണ് എന്ന് നോക്ക് പപ്പാ…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...