അയാള്‍ നിര്‍വ്വികാരതയോടെ പറഞ്ഞു.
“മോളാ..ഷൂട്ടിങ്ങിലാ…കൊച്ചുസേപ്പിനെ പറ്റി പറയുവാരുന്നു?”
“കൊച്ചൌസേപ്പിനെ പറ്റിയോ?”
സിസിലിയുടെ സ്വരത്തില്‍ അല്‍പ്പം പരിഭ്രമമുണ്ടായിരുന്നു.
“അതേടീ…നീ പേടിക്കുന്ന പോലെ കൊഴപ്പം ഒന്നും ഇല്ല…”
പോത്തന്‍ പറഞ്ഞു.
“ഇപ്പം ഭയങ്കര സ്നേഹവാ..എപ്പഴും വര്‍ത്താനം പറച്ചിലും കൂടത്തീന്നു മാറാതേം അങ്ങനെ ഓരോന്ന്…”
“അതാണോ…”
സിസിലി ചോദിച്ചു.
അവര്‍ അകത്തേക്ക് പിന്തിരിഞ്ഞു.
അവരുടെ ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി നിറഞ്ഞിരുന്നത് പോത്തന്‍ കണ്ടില്ല.
“എടീ, ഒന്ന് നിന്നേ…”
അയാള്‍ പിന്നില്‍ നിന്നും വിളിച്ചു.
“എന്നാ? ചായവേണം എന്ന് പറയാനാണോ? ഇപ്പം കൊണ്ടരാം!”
“ഒന്ന് പോടീ…”
എഴുന്നേറ്റ് അവരുടെയൊപ്പമെത്തി തോളില്‍ പിടിച്ച് പോത്തന്‍ പറഞ്ഞു.
“പെമ്പ്രന്നോത്തി എന്ന് പറഞ്ഞാ ചോറും ചായേം ഒക്കെ ഒണ്ടാക്കാന്‍ മാത്രമാണോ…നീയിങ്ങോട്ട് വന്നെ!”
അത് പറഞ്ഞ് അയാള്‍ അവരെ കിടപ്പുമുറിയിലേക്ക് വലിച്ചു.
“ശ്യോ! ഈ മനുഷ്യന്‍!”
അവര്‍ നാണം കൊണ്ട് ചൂളി.
“ഇക്കണ്ട കൊല്ലം മൊത്തം പകല് ഇങ്ങനെ ഒരു പൂതിയൊന്നും ഇല്ലാരുന്നല്ലോ…”
“എന്നാ ഇന്ന് മൊതല്‍ ഒണ്ട്…”
അവരെ കിടക്കയിലേക്ക് മലര്‍ത്തിക്കിടത്തി അയാള്‍ പറഞ്ഞു.
“ഇനി മേലാല്‍ നീ വേറെ മുറീല്‍ പോയി കെടന്നേക്കരുത്…”
അവരിലേക്ക് ചാഞ്ഞുകൊണ്ട് പോത്തന്‍ പറഞ്ഞു.
[അവസാനിച്ചു]