?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 709

 

ഞാൻ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ അവർ എടുത്തടിച്ച പോലെ എന്നോട് പറഞ്ഞു. താഴെ നിന്ന ചിലർ അത് കേട്ടു എന്ന് എനിക്ക് മനസ്സിലായി. ഞാൻ വീണ്ടും തിരിച്ച് പഴയ സ്ഥലത്ത് വന്നിരുന്നു. എന്റെ ഉള്ളിലെ ആദി അവർക്ക് അറിയില്ലല്ലോ . ജീവിതത്തിൽ കൂടുതലും ദു:ഖമനുഭവച്ച എനിക്ക് ഓരോ നിമിഷവും പേടിയാണ് കാരണം എന്നെ സ്നേഹിച്ചിട്ടുള്ളവരെല്ലാം എന്നെ വിട്ട് പോയിട്ടേ ഉള്ളൂ……

 

എന്തോ ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു ആംബുലൻസിന്റെ നിലവിളി ശബ്ദം എന്നെ ഉണർത്തിയത്. ആ ആംബുലൻസ് തൊട്ടപ്പുറത്തുള്ള ക്യാഷുവാലിറ്റിക്കു മുന്നിൽ നിർത്തി. എന്താണ് കാര്യം എന്നറിയാൻ ഞാൻ എണീറ്റ് അങ്ങോട്ടേക്ക് ചെന്നു. ഒരു ചെറുപ്പക്കാരനെ ആംബുലൻസിൽ നിന്ന് എടുത്ത് വീൽചെയറിൽ ഇരുത്തി അകത്തേക്ക് കൊണ്ടു പോകുന്നു , ആ ചെറുപ്പക്കാരന്റെ ശരീരം ചിലയിടത്തൊക്കെ മുറിഞ്ഞിട്ടുണ്ട് .

 

“ആക്സിഡന്റാണ് . കുടിച്ചോണ്ട് ബൈക്ക് ഓടിച്ചതാ , നല്ല ഫിറ്റാ ….. എന്തോ ഭാഗ്യത്തിന് വലിയ പരിക്കില്ല ..”

ആംബുലൻസ് ഓടിച്ചിരുന്ന ചേട്ടൻ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞത് എന്റെ ചെവികളിൽ മുഴങ്ങി.

ഞാൻ തിരിച്ച് പഴയ സ്ഥലത്തു വന്നിരുന്നു .

മദ്യപാനം ജീവിതം നശിപ്പിക്കുമെന്ന് ഒരുപാട് തവണ കേട്ട വ്യക്തിയാണ് ഞാൻ . പക്ഷെ എന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ സന്തോഷകരമായിരിക്കാൻ ഒരു തരത്തിൽ കാരണക്കാരനായത് മദ്യം എന്ന വിഷം തന്നെയാണ്.

കസേരയിൽ ചാരി ഇരുന്ന് ഞാൻ ഒന്ന് കണ്ണടച്ചു . എന്റെ മനസ്സിൽ പഴയ നിമിഷങ്ങൾ വന്നു നിറഞ്ഞു , ഞാൻ കുറച്ച് മാസങ്ങൾ പുറകിലോട്ട് പോയി , എന്റെ ഭൂതകാലത്തിലേക്ക് ……

…………………………….

 

“ചേട്ടാ …… ചേട്ടോ …….. ഇതുവരെ എണീറ്റില്ലേ..
ഹലോ ……. ഇന്നെങ്ങാനും എണീക്കോ……..?”

 

വീടിന്റെ മുൻവശത്തെ കതകിൽ തട്ടിയുള്ള ശ്രീവിദ്യയുടെ വിളികേട്ട് ഞാൻ ഉറക്കത്തിൽ നിന്ന് മെല്ലെ ഉണർന്നു.

 

“ദാ വരുന്നു ……”

 

ഞാൻ അതും വിളിച്ച് പറഞ്ഞ് കട്ടിലിൽ നിന്ന് പതിയെ കണ്ണും തിരുമ്മികൊണ്ട് എണീറ്റു. ഞാൻ എണീറ്റ സമയം കട്ടിലിന്റെ അരികിൽ ഇരുന്ന കാലിയായ മദ്യകുപ്പി കാല്തട്ടി നിലത്ത് വീണ് കുറച്ചു ദൂരം ഉരുണ്ട് പോയി. മുറിയാകെ അലങ്കോലമായി കിടക്കുകയാണ് . മുറി മാത്രമല്ല വീട് മുഴുവനും വൃത്തികേടായി വലയും പൊടിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ ജീവിതത്തിലും ഇപ്പോഴത്തെ അവസ്ഥ ഇതു തന്നെയാണ്.

The Author

59 Comments

Add a Comment
  1. Kaalam karuthivecha prenayam next part venom❤️

  2. അപ്പൂട്ടൻ

    അടിപൊളി… കാത്തിരിക്കുന്നു

  3. എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
    [ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

  4. മാടമ്പി

    തുടരണം

  5. തുടരണം. …

  6. Machane nice story❤️??
    Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
    Continue chyy bro?
    Waiting for nxt part?
    Kaalam karuthivecha pranayam oru partum koodi venm
    Snehathoode…….❤️

  7. Kallam karudhivecha enna story orenam. Kooodi please ???

  8. അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

  9. കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

  10. എല്ലാ വായനക്കാർക്കും നമസ്കാരം ,
    ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
    അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????

    ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

    1. ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
      അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

      ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

  11. കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

  12. Njan pratheekshichu inganoru twist
    Pinnne matte kathayude oru bagam koodi ezhuthanam
    Aa pathil onne njan aayikotte
    Appo waiting for next part

  13. കൊള്ളാം ബ്രോ

  14. നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
    പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
    ഏതായാലും ഇതും ഇഷ്ടായി ???

  15. Ennitte aduthe ???????? nxt part ennu varum

    1. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

  16. Ya mone Poli nxt part ennu varum?

  17. Awesome?????? ❤❤❤

Leave a Reply

Your email address will not be published. Required fields are marked *