?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 709

ഇനി എന്നെ പറ്റി പറയാം…. എന്റെ പേര് ഹരി കൃഷ്ണൻ (27). ജീവിതത്തിൽ ചിലപ്പോൾ എന്റെ അറിവിൽ ഏറെ ദുഃഖം അനുഭവിച്ച വ്യക്തി ഞാൻ തന്നെയായിരിക്കും , അത് എന്തെന്ന് നിങ്ങൾക്ക് വഴിയെ മനസ്സിലാകും .

 

വിനോദ് എന്റെ ഉറ്റസുഹൃത്ത് അല്ല എന്റെ സഹോദരൻ എന്നു തന്നെ പറയാം അവന്റെ പെങ്ങളാണ് ശ്രീവിദ്യ . എനിക്കവൾ കുഞ്ഞ് പെങ്ങൾ തന്നെയാണ് . എല്ലാ കുറുമ്പും ഒപ്പിക്കുന്ന ഒരു കൊച്ച് കുറുമ്പി , ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു. വിനോദ് വിദേശത്തായിരുന്നു. എന്തോ പ്രശ്നം കാരണം ഇപ്പോൾ നാട്ടിലാണ് . അവന്റെ അച്ഛനും അമ്മയ്ക്കും ഏറെ കാര്യമാണ് എന്നെ , ഒരു മകന്റെ സ്ഥാനം തന്നെയാണ് എനിക്ക് അവർ തന്നിട്ടുള്ളത് .

എന്റെ അച്ഛന്റെ ഉറ്റകൂട്ടുകാരനായിരുന്നു വിനോദിന്റെ അച്ഛൻ അങ്ങനെ തുടങ്ങിയ ബന്ധം രണ്ടു കുടുംബത്തെയും ഒന്നാക്കി നിർത്തി. എന്റെ വീടിന്റെ കുറച്ച് അപ്പുറത്താണ് അവരുടെ വീട്….

………

ഞാൻ ശ്രീ കൊണ്ടു വച്ചിരുന്ന പാത്രവുമെടുത്ത് അകത്തു കയറി. ബാത്ത് റൂമിൽ പോയി പല്ല് തേപ്പും കുളിയുമൊക്കെ കഴിഞ്ഞു. രാവിലെ തന്നെ കൈ വിറയ്ക്കുകയാണ് . റൂമിലെ ഷെൽഫിൽ ഇരുന്ന കുപ്പിയിലെ ബാക്കി കുറച്ച് അകത്താക്കി . അല്ലാതെ എനിക്ക് ഇന്നിനി ഒന്നും ചെയ്യാൻ പറ്റില്ല അതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. അതിനു ശേഷം അവൾകൊണ്ടു വന്ന ഭക്ഷണം കഴിച്ചു.

എന്റെ ജീവിതം മാറി മറഞ്ഞിട്ട് ആറു മാസം കഴിഞ്ഞു . ഇത്രയും ദിവസമായിട്ടും ആ ദു:ഖത്തിൽ നിന്ന് കരകയറാൻ എനിക്ക് സാധിച്ചിട്ടില്ല. അങ്ങനെ തുടങ്ങിയതാണ് മദ്യപാനം ഇപ്പോൾ അതില്ലാതെ ഒരു നിമിഷം തള്ളി നീക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക്… ഈ അവസ്ഥയിൽ നിന്നൊക്കെ പുറത്ത് വരണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തോ അതിന് സാധിക്കുന്നില്ല.

വീടിനുള്ളിൽ സ്വബോധത്തോടെ ഇരിക്കുന്ന ഒരോ നിമിഷവും എന്നിൽ ഭ്രാന്തമായ ഒരു അനുഭൂതി സൃഷ്ടിക്കും. ഞാൻ ഡ്രസ് മാറി ഒരു ജീൻസ്പാന്റും ഷർട്ടും ധരിച്ചു. ശ്രീ ആഹാരം കൊണ്ടു വന്ന പാത്രങ്ങൾ പുറത്തുവച്ച് മുൻവശത്തെ ഡോറ് ലോക്ക് ചെയ്തു . ബൈക്കിന്റെ കീ എടുത്ത് പോക്കറ്റിലിട്ടു.

മുറ്റത്തേക്ക് ഇറങ്ങി വീടിന്റെ വടക്കു വശത്തേക്ക് ഞാൻ നടന്നു. ചെന്ന് നിന്നത് മൂന്ന് അസ്ഥിതറകൾക്ക് മുന്നിലാണ്. എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു. അസ്ഥിതറകളിലെ അണഞ്ഞ വിളക്കുകൾ കത്തിച്ച ശേഷം ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു.

“മാപ്പ് ….. ”

ഞാൻ മനസ്സിൽ പറഞ്ഞു . എന്റെ കണ്ണിൽ നിറഞ്ഞു തുളമ്പിയ കണ്ണു നീർ ഒഴുകാൻ തുടങ്ങി.
മാപ്പ് പറയനല്ലാതെ എന്ത് ചെയ്യാനാകും എനിക്ക് . എല്ലാത്തിനും കാരണക്കാരൻ ഞാനല്ലേ ….. നൊന്ത് പെറ്റ അമ്മയെയും ജന്മം തന്ന അച്ഛനെയും ജീവൻ തന്ന് സ്നേഹിച്ച കുഞ്ഞനുജനെയും ഞാൻ കുരുതി കൊടുത്തില്ലേ …… അവരുടെ മരണത്തിന് ഞാനല്ലേ കാരണക്കാരൻ …. അറിഞ്ഞ് കൊണ്ടല്ലങ്കിൽ പോലും ഞാനല്ലേ എല്ലാത്തിനും …. മനസ്സിനെ വേട്ടയാടുന്ന ചില കുറ്റബോധമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയ്ക്ക് കാരണം. എന്റെ മനസ്സ് നീറാൻ കാരണം……

ഇനിയും ഇവിടെ നിൽക്കാൻ എനിക്ക് സാധിക്കില്ല. പഴയ ഓർമ്മകൾ എന്നെ ഭ്രാന്തനാക്കും അതുകൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. ഗേറ്റ് കടന്നതും എന്നെ ലക്ഷ്യമാക്കി നടന്നു വരുന്ന വിനോദിന്റെ അച്ഛൻ ദിനേശൻ മാമനെയാണ് ഞാൻ കണ്ടത്..

 

“എങ്ങോട്ടാടാ ……. ഇപ്പൊ പോകുന്നേ ?”

The Author

59 Comments

Add a Comment
  1. Kaalam karuthivecha prenayam next part venom❤️

  2. അപ്പൂട്ടൻ

    അടിപൊളി… കാത്തിരിക്കുന്നു

  3. എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
    [ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

  4. മാടമ്പി

    തുടരണം

  5. തുടരണം. …

  6. Machane nice story❤️??
    Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
    Continue chyy bro?
    Waiting for nxt part?
    Kaalam karuthivecha pranayam oru partum koodi venm
    Snehathoode…….❤️

  7. Kallam karudhivecha enna story orenam. Kooodi please ???

  8. അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

  9. കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

  10. എല്ലാ വായനക്കാർക്കും നമസ്കാരം ,
    ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
    അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????

    ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

    1. ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
      അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

      ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

  11. കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

  12. Njan pratheekshichu inganoru twist
    Pinnne matte kathayude oru bagam koodi ezhuthanam
    Aa pathil onne njan aayikotte
    Appo waiting for next part

  13. കൊള്ളാം ബ്രോ

  14. നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
    പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
    ഏതായാലും ഇതും ഇഷ്ടായി ???

  15. Ennitte aduthe ???????? nxt part ennu varum

    1. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

  16. Ya mone Poli nxt part ennu varum?

  17. Awesome?????? ❤❤❤

Leave a Reply

Your email address will not be published. Required fields are marked *