?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 722

 

വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി വീടിനകത്തേക്ക് കയറി.

 

” ഹരീ… ഇതാണ് എന്റെ ചെറിയമ്മ , പേര് പത്മജ . ”

 

വിനോദ് അവന്റെ ചെറിയമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു.
ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

” നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലുമെടുക്കാം .”

 

പത്മജ ആന്റി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. ഞങ്ങൾ അവിടെയുള്ള സെറ്റിയിൽ സ്ഥാനം പിടിച്ചു.

 

“ലക്ഷ്മീ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ . ഹരീ…. ഇത് ചെറിയമ്മയുടെ ഒരേ ഒരു മകൾ ശ്രീലക്ഷ്മി . ”

 

അവൻ ഒരു റൂമിന്റെ വാതിലിന് അടുത്ത് ചാരി നിന്ന് എന്തോ ആലോചിച്ച് നിന്ന ആ പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നു. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.

 

” വിനോദേട്ടാ… ഇതാരാ…..?”

 

അത്രയും നേരം മിണ്ടാതെ നിന്ന ശ്രീലക്ഷ്മി വിനോദിനോട് ചോദിച്ചു.

 

“അപ്പൊ ചെറിയമ്മ ഒന്നും പറഞ്ഞില്ലേ …. ഇതെന്റെ കൂട്ടുകാരനാ ഹരി കൃഷ്ണൻ . ഞങ്ങൾ കുറച്ച് ദിവസം അപ്പുറത്തെ വീട്ടിൽ കാണും . ”

വിനോദ് അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ദേഷ്യം മിന്നിമറയുന്നത് ഞാൻ കണ്ടു. ആ കണ്ണുകളോടെ എന്നെ നോക്കിയ ശേഷം അവൾ അകത്തേക്ക് കയറി പോയി.

അപ്പോഴേക്കും ആന്റി രണ്ട് കപ്പുകളിൽ ചായയുമായി വന്നു.

ഞങ്ങൾ അത് കുടിക്കുന്നതിനിടയ്ക്ക് ആന്റി ഒരു താക്കോൽ കൂട്ടം അവന്റെ കയ്യിൽ കൊടുത്തു.

 

” മോനേ വീട് അടിച്ച് വാരി വൃത്തിയാക്കി ഇട്ടുണ്ട്.
അവളെവിടെ ……”

 

” ചെറിയമ്മേ …. അവൾ അകത്തേക്ക് പോയി…”

വിനോദ് മറുപടി പറഞ്ഞു.

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *