“നീ വരുന്നൂന്ന് അറിഞ്ഞ് ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ …… ഈ പെണ്ണിന് ഇത് എന്തുപറ്റി. നിങ്ങൾ പോയി കുളിച്ച് വാ അപ്പോഴേക്കും ഞാൻ ഭക്ഷണം ഒരുക്കാം. ”
ചായ കുടിച്ച ശേഷം ഞങ്ങൾ പുറത്തിങ്ങി അൽപം അകലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വീട്ടിലേക്ക് നടന്നു. വിനോദ് താക്കോലുപയോഗിച്ച് കതകു തുറന്നു . പഴയ ടൈപ്പ് ഓടിട്ട തീരെ ചെറുതല്ലാത്ത വീട് . നേരെ കയറിയത് ഒരു ഹാളിലേക്കാണ്. ആവശ്യത്തിന് ഫർണിച്ചർ, TV മറ്റുള്ളവയെല്ലാം തന്നെ ഉണ്ട്.
” എടാ നീ ആ മുറി എടുത്തോ , പിന്നെ മാറാനുള്ള തുണിയും സോപ്പും ഒക്കെ എടുത്തോ നമുക്ക് അടുത്തുള്ള ഒരു കുളത്തിൽ പോവാം , എന്നിട്ട് വിശാലമായ ഒരു കുളി… ”
വിനോദ് അതും പറഞ്ഞ് അവൻ എനിക്കായി ചൂണ്ടി കാണിച്ച മുറിയുടെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കയറി പോയി.
ഞാൻ എന്റെ ബാഗുമെടുത്ത് ആ മുറിയിലേക്ക് കയറി . മനസ്സ് മുഴുവൻ അസ്വസ്തമാണ് . വന്നിറങ്ങിയപ്പോഴുള്ള സന്തോഷം എന്റെ മനസ്സിന് ഇപ്പോൾ ഇല്ല. കയ്യിലെ ബാഗ് എടുത്ത് കട്ടിലിൽ വച്ച ശേഷം ഡ്രെസ് മാറി ഒരു പേശയും ഉടുത്ത് ടി ഷർട്ടും ഇട്ടു. കുളിക്കാനുള്ള തോർത്തും സോപ്പുമൊക്കെ എടുത്ത് ഞാൻ പുറത്തിറങ്ങി.
വിനോദ് എന്നെയും കാത്ത് നിൽക്കുകയാണ്.
“എടാ വാ…”
അവൻ എന്നെയും വിളിച്ചോണ്ട് പുറത്തിറങ്ങി. വീടിന് പുറകിലൂടെ ഞങ്ങൾ ചെറിയ ഒരു വഴിയിലൂടെ നടന്നു നീങ്ങി.
അവൻ മുൻപേ നടക്കുകയാണ് .
ഇരുവശവും നെൽപ്പാടമാണ്… നടുക്ക് നടക്കാനുള്ള ചെറിയ പാടവരമ്പിലൂടെയാണ് ഞങ്ങളുടെ നടത്തം . ഇരുകരയിലും തെങ്ങുകൾ തിങ്ങി നിൽക്കുന്നു . സമയം വൈകുന്നേരമായതു കൊണ്ടാകാം പക്ഷികൾ കൂട്ടത്തോടെ തിരിച്ച് കൂടുകളിലേക്ക് ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. വിനോദ് എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്. പക്ഷെ എന്റെ ചെവിയിൽ ഒന്നും കയറുന്നില്ല. എന്തോ വല്ലാത്ത ഒരു മൂഖത പോലെ .
പെട്ടെന്ന് വിനോദ് നടത്തം നിർത്തി എന്നെ തിരിഞ്ഞ് നോക്കി.
” ഞാൻ പറയുന്നത് വല്ലതും നീ കേട്ടോ…. നിന്റെ മനസ്സ് ഇവിടെന്നുമല്ലല്ലോ? ഞാൻ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു. ഇവിടെ വന്നപ്പോൾ നീ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ? ഇപ്പൊ എന്തു പറ്റി …. ലക്ഷ്മിയെ കണ്ടതു മുതൽ പന്തം കണ്ട പെരുച്ചാഴിയുടെ അവസ്ഥയാണ് നിനക്ക് . ഞാനത് ശ്രദ്ധിച്ചു. എടാ സത്യം പറ നിനക്ക് അവളെ മുൻപ് പരിചയമുണ്ടോ?…….”
വിനോദിന്റെ ആ ചോദ്യം കേട്ട ഞാൻ ഒന്ന് നടുങ്ങി.
” എടാ അന്ന് ബീച്ചിൽ വച്ച് ഒരു പെൺകുട്ടിയുമായി പ്രശ്നമായില്ലേ അത് അവളാ ലക്ഷ്മി….”
next part date…..
Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.
തുടരുക.????
Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤
??????
Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu
?????
Bro next part odanae kanmo….
Wait for 7days
Next part enthaayi bro
Waiting aan??
Udane undakum bro wait 3 days
Nice
Nice ❤❤❤
Machane❤️
Ee partum valare nannayi?
Nalla avathranam❤️
Waiting for nxt part?
Snehathoode……❤️
Thanks bro
നന്നായിട്ടുണ്ട് bro??????
???
വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.
Thanks bro , സന്തോഷം മാത്രം????
?
???