?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 722

” അപ്പൊ നിനക്ക് വിശപ്പില്ല എന്നു പറഞ്ഞത് നുണ. എടാ അവൾ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് . അവളുടെ സ്വഭാവം ഇങ്ങനയാ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല പിന്നീട് വന്ന് സോറിയും പറയും …. നീ അതൊന്നും കാര്യമാക്കണ്ട . നീ വാ…..”

അവൻ അതും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് വലിച്ച് എണീപിച്ചു. വേറെ വഴിയില്ലാതെ എനിക്ക് അവനോടൊപ്പം പോകേണ്ടി വന്നു. ഞങ്ങൾ നടന്ന് ലക്ഷ്മിയുടെ വീട്ടിലേക്ക് ചെന്നു.

 

” ആ നിങ്ങളിരിക്ക് ആഹാരം ഇപ്പൊ എടുക്കാം. ”

ലക്ഷ്മിയുടെ അമ്മ ഞങ്ങളെ കണ്ടപാടെ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി . ഞാനും വിനോദും ഹാളിലുള്ള ഡൈനിംങ് ടേബിളിനു ചുറ്റും ഇട്ടിരുന്ന കസേരയിൽ സ്ഥാനം പിടിച്ചു.

ലക്ഷ്മി ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുകാണ്

 

” എന്തേ … നിന്റെ ദേഷ്യം മാറീലേ …..”

ലക്ഷ്മി ഞങ്ങളെ നോക്കുന്നത് കണ്ട വിനോദ് അവളോട് ചോദിച്ചു. അവളൊന്നും മിണ്ടിയില്ല , മുഖവും തിരിച്ച് നിന്നു.
എനിക്കവളുടെ മുഖത്തേക്ക് നോക്കാനും സാധിക്കുന്നില്ല … എന്തോ ഒരു കുറ്റബോധം മനസ്സിൽ കിടന്ന് നീറുന്ന പോലെ ….

ഡൈനിംഗ് ടേബിളിന്റെ ഒരു വശത്ത് മടക്കി വച്ചിരുന്ന എന്തോ പൊതിഞ്ഞ് കൊണ്ടു വന്ന ഒരു പത്രക്കടലാസ് ഞാൻ കണ്ടു.

 

‘ അതെങ്കിലും നോക്കിയിരിക്കാം അപ്പോൾ ആരുടെയും മുഖം കാണണ്ടല്ലോ . ‘

എന്ന് കരുതി ആ പത്രക്കടലാസ് ഞാൻ കൈകളിൽ എടുത്തു നിവർത്തി വായിച്ചു.

തിയതി നോക്കിയപ്പോൾ ഈ വർഷം മാർച്ച് നാലാം തിയതി , അതും പത്രത്തിന്റെ ആദ്യത്തെ പേജ് . താഴെ എഴുതിയിരിക്കുന്ന വാർത്ത കൂടെ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു . കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ പുറത്തേക്ക് വരാൻ തുടങ്ങി …

 

“””കാർ ലോറിയിൽ ഇടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾ അൽഭുതകരമായി രക്ഷപ്പെട്ടു . “‘””

 

ഇതായിരുന്നു ആ വാർത്തുടെ തലക്കെട്ട് താഴെ മൂന്ന് ഫോട്ടോകളും

 

” അച്ഛൻ , അമ്മ, മനു …..”

എന്റെ വായിൽ നിന്ന് അറിയാതെ തന്നെ ആ വാക്കുകൾ പുറത്തു വന്നു …..

 

“എന്താടാ എന്തിനാ കരയുന്നേ…. ? ”

 

“എന്താ മോനേ …. എന്തു പറ്റി ”

ഞാൻ കരയുന്നത് ശ്രദ്ധിച്ച വിനോദും അടുക്കളയിൽ നിന്ന് ആഹാരവും എടുത്തു കൊണ്ടുവന്ന ലക്ഷ്മിയുടെ അമ്മയും കാര്യം തിരക്കി……

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *