ഞാൻ ആ പത്രക്കടലാസ് വിനോദനു നേരെ നീട്ടി അവൻ അതു വായിച്ച ശേഷം സങ്കടം കൊണ്ട് ചുവന്നു കലങ്ങിയ എന്റെ കണ്ണുകളിലേക്ക് അവൻ നോക്കി ….
എനിക്ക് പിന്നെ അവിടെ ഇരിക്കാൻ സാധിക്കുമായിരുന്നില്ല ഞാൻ കസേരയിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നു……..
” എന്താടാ …. ? എന്താ വിനോദേ ആ കൊച്ച് കരയുന്നേ……? ”
ഒന്നും മനസ്സിലാകാതെ നിന്ന ലക്ഷ്മിയുടെ അമ്മ വിനോദിനോട് കാര്യം തിരക്കി ലക്ഷ്മിയുടെ കണ്ണുകളലും അതറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു.
” ഇതവന്റെ അച്ഛനും അമ്മയും അനുജനുമാണ് .”
വിനോദ് ആ പത്രക്കടലാസ് ലക്ഷ്മിയുടെ നേരെ നീട്ടി . അവൾ അതു വാങ്ങി വായിച്ചു നോക്കി.
” ചെറിയമ്മെ ക്ഷമിക്കണം. ഇന്നിനി അവനൊന്നും കഴിക്കില്ല . എനിക്കും വേണ്ട , ഞങ്ങൾ ഇറങ്ങുവാ…”
വിനോദ് അത്രയും പറഞ്ഞ് പുറത്ത് മുറ്റത്ത് നിന്ന എന്റെ അടുത്തേക്ക് വന്നു.
” ഇനി ഇവിടെ നിൽക്കണ്ട വാ ….. ”
വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി അവന്റെ വീട്ടിലേക്ക് നടന്നു. ഞങ്ങൾ അവിടന്ന് ഇറങ്ങിയപ്പോൾ എന്നെ വീക്ഷിച്ചുകൊണ്ട് വീടിന്റെ മുൻവശത്തെ കതകിൽ ചാരി ഒരാൾ നിൽപ്പുണ്ടായിരുന്നു. ആ കണ്ണുകളിൽ മുൻപുള്ള ദേഷ്യ ഭാവം ഇല്ല മറിച്ച് മറ്റൊരു ഭാവം എനിക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സങ്കടഭാവം.
……..
രാത്രി ഉറക്കത്തിനിടയ്ക്ക് മനസ്സിൽ തെളിഞ്ഞ് വന്നത് റോങ്ങ് സൈഡ് കയറിവരുന്ന ഒരു ലോറിയുടെ ദൃശ്യമാണ് പിന്നെ ഒരു കൂട്ട നിലവിളിയും . എന്റെ അനുജൻ അവസാനമായി വിളിച്ചത് “അമ്മേ…” എന്നല്ല .
” ചേട്ടാ………………….”
അവന്റെ ആ വിളി എന്റെ ചെവികളിൽ മുഴങ്ങി.
” മനൂ ……..”
ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ഉറക്കെ വിളിച്ചു.
അഞ്ചു മാസങ്ങൾക്ക് മുൻപ് ദിവസവും എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന ആ സ്വപ്നം ഞാൻ വീണ്ടും എന്റെ കണ്ണുകളിൽ കണ്ടു.
മദ്യപാനം ഓർമ്മയിൽ നിന്ന് മായ്ച്ച ആ സ്വപ്നം വീണ്ടും…….. എന്റെ ഓർമ്മയിലേക്ക് ….
ഞാൻ പതിയെ റും തുറന്ന് പുറത്തിറങ്ങി. വിനോദിന്റെ റൂമിലേക്ക് പോയി. പാവം അവൻ വിശപ്പിന്റെ ക്ഷീണം കാരണം നല്ല ഉറക്കമാണ്…. ഞാൻ കാരണം അവൻ പട്ടിണി കിടക്കേണ്ടി വന്നു.
ഞാൻ മൊബൈൽ ഫോണും കയിലെടുത്ത് വീടിന്റെ പുറത്തിറങ്ങി.
പൂർണ്ണ ചന്ദ്രൻ രാത്രിയിൽ ഭൂമിക്ക് നല്ല വെളിച്ചം പകർന്ന് മുകളിൽ തന്നെയുണ്ട്. ഞാൻ മൊബൈലിലെ ഫ്ലാഷ് ഓഫ് ചെയ്ത് നടക്കാൻ ആരംഭിച്ചു. വീടിന്റെ പുറകുവശത്തുള്ള ആ പാട വരമ്പിലൂടെ നേരെ ആ കുളക്കരിയിലേക്ക് .
next part date…..
Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.
തുടരുക.????
Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤
??????
Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu
?????
Bro next part odanae kanmo….
Wait for 7days
Next part enthaayi bro
Waiting aan??
Udane undakum bro wait 3 days
Nice
Nice ❤❤❤
Machane❤️
Ee partum valare nannayi?
Nalla avathranam❤️
Waiting for nxt part?
Snehathoode……❤️
Thanks bro
നന്നായിട്ടുണ്ട് bro??????
???
വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.
Thanks bro , സന്തോഷം മാത്രം????
?
???