പ്രഹേളിക [Ne-Na] 2262

കാവ്യ കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കി. എന്നിട്ട് പറഞ്ഞു.

“ഒന്ന് പോടാ ചെറുക്കാ.. ഞാൻ കണ്ണാടി കണ്ടാൽ നോക്കി നിൽക്കും എന്നുള്ളത് നിനക്ക് അറിയാവുന്നതാണ്. പിന്നെ വരുന്ന വഴിയിൽ നീ എന്റെ ബ്രായുടെ വള്ളി വല്ലോം കണ്ട് കാണും.”

“ഓക്കേ.. നിന്നെ ഇപ്പോൾ വിശ്വസിപ്പിക്കാൻ ഞാൻ എന്താ ചെയ്യേണ്ടത്.”

കാവ്യ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

“നിന്റെ ഫാന്റസി കഥ ഞാൻ ഇപ്പോൾ പൊളിച്ച് തരാം. ഞാൻ എന്റെ പിന്നിൽ വിരലുകൾ ഉയർത്തിക്കാണിക്കുന്നത് എത്രയൊക്കെയാണെന്ന് നീ പറയണം.”

“ഓക്കേ..”

കാവ്യ ബെഡിൽ കുറച്ച് പിന്നിലേക്ക് നീങ്ങി മുട്ടുകുത്തി ഇരുന്നു.

നവീൻ മീരയോട് അവളുടെ പിന്നിൽ പോയി നില്ക്കാൻ മുഖം കൊണ്ട് ആഗ്യം കാണിച്ചു.

“ഓക്കേ തുടങ്ങാം.”

കാവ്യ വലതു കൈ പിന്നിലേക്ക് കൊണ്ട് പോയി 3 വിരലുകൾ ഉയർത്തി. മീര പറഞ്ഞത് കേട്ട് നവീൻ പറഞ്ഞു.

“3 ”

കാവ്യ പിന്നിൽ കണ്ണാടി ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കി ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം 5 വിരലുകളും ഉയർത്തി.”

നവീൻ പറഞ്ഞു.

“5 ”

കാവ്യയുടെ മുഖഭാവം ചെറുതായി ഒന്ന് മാറി.

അവൾ പിന്നെ കാണിച്ച വിരലുകളുടെ എണ്ണമെല്ലാം മീരയുടെ നിർദ്ദേശപ്രകാരം നവീൻ കൃത്യമായി പറഞ്ഞു.

കാവ്യയുടെ മുഖം അപ്പോഴേക്കും ഭയം കൊണ്ട് നിറഞ്ഞു. അവൾ മുഖം കൊണ്ട് പിന്നിൽ മീര നിൽപ്പുണ്ടോ എന്ന് നവീനോട് ആഗ്യത്തിൽ ചോദിച്ചു.

നവീൻ ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി. കാവ്യ പിന്നിലേക്ക് തിരിഞ്ഞ് നോക്കികൊണ്ട്‌ പേടിയോടെ നവീന്റെ അരികിലേക്ക് നിരങ്ങിയിരുന്നു.

“ഡി.. നീ ഇങ്ങനെ പേടിക്കേണ്ട. അവൾക്ക് ആരെയും സ്പർശിക്കാനില്ല. നീ അവളെ നമ്മുടെ ഒരു സുഹൃത്തായി കണ്ടാൽ മതി.”

The Author

ne-na

183 Comments

Add a Comment
  1. ഇപ്പഴാണ് വായിച്ചത്…Story വേറെ level?❤️❤️❤️

  2. നിങ്ങളുടെ പുതിയ കഥ തൊട്ടു എല്ലാകഥകളും വായിച്ചു തീർത്തു സൂപ്പർ എല്ലാം ❤️❤️???

  3. ഞാൻ ആദ്യമായി കമന്റ്‌ എഴുതുന്നത്…കാരണം..ഇതിനു കമന്റ്‌ ഴുത്തിരിക്കാൻ പറ്റുന്നില്ല…എനിക്ക് വളരെ അധികം ഇഷ്ടമായി… നിങ്ങളുടെ ഓരോ സ്റ്റോറീസ് ഉം പ്വോളി ആണ്..

  4. ഇത് എത്ര തവണയാണ് വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയുന്നില്ല

  5. മാസങ്ങൾക്ക് ശേഷമാണ് ഇവിടെ ഒരു കഥ വായിക്കുന്നത്.. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായ Ne Na യുടേത് ആയത് യാദൃശ്ചികവും..

    ഒരു ഹൊറർ മൂഡ് ഇടക്ക് പിന്നെ ഒരു investigative ത്രില്ലറും മെമ്പൊടി ആയി പൈങ്കിളി റൊമാൻസും..

    നിങ്ങളെ പോലെ നിങ്ങളെ കാണുള്ളൂ…

  6. Ne-Na than ith evide aah do vallatha missing … strs onnum kananilla.. pls come back ❣️❣️❣️

  7. Ne_na avide poyi kidakuva,thaan iniyum veruthe irikalle.ningalude kathakal ipolum vayikunnudenkil athinartham ningalude kathakal ishtapedunath kondanu..dhayavayi thirichh varanam???..

  8. മാലാഖയുടെ കൂട്ടുകാരൻ

    Super. oru cinema kanda feel.poli story.

    ♥️♥️
    ???

  9. Vere are you nena

  10. ?സിംഹരാജൻ?

    Vere story ezhuthi idarutho?

  11. ?സിംഹരാജൻ?

    Nte ne- na.
    Ore Pwoli….bakki story read nadathatte
    ❤??❤

  12. ഈ കമെന്‍റ് സെക്ഷനില്‍ ഇപ്പോഴും സജീവമാണെങ്കില്‍, nena…… അങ്ങ് തിരിച്ച് വരണം….

    നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ…..

  13. Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo??

  14. Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo??

  15. Hoiiiii Ezhuth nirthiyo nalla stories okke ezhutipidippichu aradhakare koooteettu eppo oru story polum edunnille

  16. എന്തേ ഈയിടെ ആയി കാണാത്തത്? എഴുത്ത് നിര്‍ത്തരുത്, അപേക്ഷയാണ്. പിന്നെ ഞാന്‍ എന്ന കഥയുടെ രണ്ടാം ഭാഗം ഇപ്പൊ കാണുന്നില്ല. അതെവിടെ പോയെന്ന് വല്ല പിടിപാടുമുണ്ടോ?

  17. നിങ്ങളുടെ കഥകൾ pdf ആകുമോ ?

  18. എന്റെ നിലാപക്ഷി തുടരണം….

    കല്യാണം കഴിഞ്ഞിട്ടുള്ള അവരുടെ ജീവിതം എഴുതണം….

    ഇതൊരു അപേക്ഷ ആണ് ??

    1. മനിതന്‍

      എന്റെയും

    2. എന്‍റേയും

  19. തന്റെ ഒരു കുറവുണ്ട്

  20. തനിക്കു എന്താ പറ്റിയത്

    തീരെ കാണാൻ ഇല്ലാലോ

  21. Kollam poli sathanam??

  22. ❤️❤️❤️

  23. Malakhaye Premicha Jinn❤

    Innaan vaayichad athil njhan khedhikkunnu ithrem nalla story vaayikkan ithra kaathirikkendi vannallo enna dhukham. Oro pageum enne thril adippichu athrakk nannayirunnu.

    With Love❤❤

Leave a Reply

Your email address will not be published. Required fields are marked *