പ്രഹേളിക [Ne-Na] 2288

ജെറി എന്തെങ്കിലും പ്രതികരിക്കും മുൻപ് തന്നെ കാവ്യയും ആകാശും അവനെ അവിടെ നിന്നും പിടിച്ച് വലിച്ച് കൊണ്ട് പോയി.

അവരെ കുടഞ്ഞ് മാറ്റിയ നവീൻ തന്റെ കാറിലേക്ക് കേറി വേഗതയിൽ തന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. അവനെ അപകടത്തിലേക്ക് തള്ളിയിട്ടല്ലോ എന്ന വേദനയിൽ മീരയും അവനോടൊപ്പം ഉണ്ടായിരുന്നു. ആകാശ് തന്റെ കാറിൽ കാവ്യയോടൊപ്പം അവനെ പിന്തുടർന്നു.

ഈ സമയം ജെറി കൂട്ടുകാരോട് ആക്രോശിക്കുകയായിരുന്നു.

“അവൻ എങ്ങനെ ആണ് ഇതെല്ലാം അറിഞ്ഞത്.. പപ്പാ വല്ലോം ഇതറിഞ്ഞാൽ തീരും എല്ലാം, എലെക്ഷൻ അടുത്ത് നിൽക്കെയാണ്.”

കൂട്ടത്തിലൊരുത്തൻ ചോദിച്ചു.

“ഇനി ആ പെണ്ണ് വല്ലോം കോമയിൽ നിന്നും ഉണർന്ന് കാണുമോ?”

“ഏയ്, ഇല്ല .. അവളുടെ കാര്യം ഞാൻ തിരക്കുന്നുണ്ട്. അന്ന് ഹോസ്പിറ്റലിൽ വച്ച് അവളെ കൊല്ലാൻ നോക്കി പണി പാളി അത് സ്റ്റേഷനിൽ  പരാതി എത്തിയതിനാലാണ് പപ്പ തൽക്കാലത്തേക്ക് അവളുടെ കാര്യം എലെക്ഷൻ കഴിയുന്നവരെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞത്.”

“എങ്കിൽ പിന്നെ ഇവൻ ഇതെങ്ങനെ അറിഞ്ഞു.”

കാറിലേക്ക് തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.

“എന്തോ തെളിവ് ബാക്കി ഉണ്ടെന്നല്ലേ അവൻ പറഞ്ഞത്. നമ്മുടെ ആൾക്കാരുടെ കണ്ണ് അവന്റെ നേരെ ഇപ്പോഴും വേണമെന്ന് പറഞ്ഞേക്ക്.”

.                               .                               .                               .

നവീന്റെ പിന്നാലെ കാവ്യയും ആകാശും അവന്റെ റൂമിലേക്ക് ചെന്ന് കയറി.

കാവ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

“നീ എന്താ ഇപ്പോൾ കാണിച്ചത്. ഇപ്പോൾ നമ്മൾ എല്ലാരും അപകടത്തിൽ ആയില്ലേ?”

ആകാശും പറഞ്ഞു.

“നീ ഇപ്പോൾ കാണിച്ചത് മണ്ടത്തരമാണ്. നമ്മൾ എല്ലാം അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിക്ക് അവൻ ഇനി ചുമ്മാതിരിക്കുമോ?”

റൂമിലുള്ള ഓരോരുത്തരുടെയും മുഖത്തെ ഭയം കണ്ട മീര പറഞ്ഞു.

“അവർ പറയുന്നത് ശരിയായാണ്. നീ ഇപ്പോൾ കാണിച്ചത് തെറ്റായിപ്പോയി.”

പതറിയ സ്വരത്തിൽ നവീൻ ചോദിച്ചു.

“നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?.. നിന്നെ കൊല്ലാൻ നോക്കിയ അവർ എന്നെ മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു.”

ഇത് കേട്ട കാവ്യ പറഞ്ഞു.

The Author

ne-na

184 Comments

Add a Comment
  1. ഇപ്പൊ ഇതു പോലെ ഒരു മൂവി ഇറങ്ങിയിട്ടുണ്ട് “സർവ്വം മായ” അത് കണ്ടപ്പോൾ ഈ സ്റ്റോറി ആണ് ഓർമ്മ വന്നത് പറയണം എന്ന് തോന്നി

  2. ഇപ്പഴാണ് വായിച്ചത്…Story വേറെ level?❤️❤️❤️

  3. നിങ്ങളുടെ പുതിയ കഥ തൊട്ടു എല്ലാകഥകളും വായിച്ചു തീർത്തു സൂപ്പർ എല്ലാം ❤️❤️???

  4. ഞാൻ ആദ്യമായി കമന്റ്‌ എഴുതുന്നത്…കാരണം..ഇതിനു കമന്റ്‌ ഴുത്തിരിക്കാൻ പറ്റുന്നില്ല…എനിക്ക് വളരെ അധികം ഇഷ്ടമായി… നിങ്ങളുടെ ഓരോ സ്റ്റോറീസ് ഉം പ്വോളി ആണ്..

  5. ഇത് എത്ര തവണയാണ് വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയുന്നില്ല

  6. മാസങ്ങൾക്ക് ശേഷമാണ് ഇവിടെ ഒരു കഥ വായിക്കുന്നത്.. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായ Ne Na യുടേത് ആയത് യാദൃശ്ചികവും..

    ഒരു ഹൊറർ മൂഡ് ഇടക്ക് പിന്നെ ഒരു investigative ത്രില്ലറും മെമ്പൊടി ആയി പൈങ്കിളി റൊമാൻസും..

    നിങ്ങളെ പോലെ നിങ്ങളെ കാണുള്ളൂ…

  7. Ne-Na than ith evide aah do vallatha missing … strs onnum kananilla.. pls come back ❣️❣️❣️

  8. Ne_na avide poyi kidakuva,thaan iniyum veruthe irikalle.ningalude kathakal ipolum vayikunnudenkil athinartham ningalude kathakal ishtapedunath kondanu..dhayavayi thirichh varanam???..

  9. മാലാഖയുടെ കൂട്ടുകാരൻ

    Super. oru cinema kanda feel.poli story.

    ♥️♥️
    ???

  10. Vere are you nena

  11. ?സിംഹരാജൻ?

    Vere story ezhuthi idarutho?

  12. ?സിംഹരാജൻ?

    Nte ne- na.
    Ore Pwoli….bakki story read nadathatte
    ❤??❤

  13. ഈ കമെന്‍റ് സെക്ഷനില്‍ ഇപ്പോഴും സജീവമാണെങ്കില്‍, nena…… അങ്ങ് തിരിച്ച് വരണം….

    നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ…..

  14. Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo??

  15. Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo??

  16. Hoiiiii Ezhuth nirthiyo nalla stories okke ezhutipidippichu aradhakare koooteettu eppo oru story polum edunnille

  17. എന്തേ ഈയിടെ ആയി കാണാത്തത്? എഴുത്ത് നിര്‍ത്തരുത്, അപേക്ഷയാണ്. പിന്നെ ഞാന്‍ എന്ന കഥയുടെ രണ്ടാം ഭാഗം ഇപ്പൊ കാണുന്നില്ല. അതെവിടെ പോയെന്ന് വല്ല പിടിപാടുമുണ്ടോ?

  18. നിങ്ങളുടെ കഥകൾ pdf ആകുമോ ?

  19. എന്റെ നിലാപക്ഷി തുടരണം….

    കല്യാണം കഴിഞ്ഞിട്ടുള്ള അവരുടെ ജീവിതം എഴുതണം….

    ഇതൊരു അപേക്ഷ ആണ് ??

    1. മനിതന്‍

      എന്റെയും

    2. എന്‍റേയും

  20. തന്റെ ഒരു കുറവുണ്ട്

  21. തനിക്കു എന്താ പറ്റിയത്

    തീരെ കാണാൻ ഇല്ലാലോ

  22. Kollam poli sathanam??

  23. ❤️❤️❤️

  24. Malakhaye Premicha Jinn❤

    Innaan vaayichad athil njhan khedhikkunnu ithrem nalla story vaayikkan ithra kaathirikkendi vannallo enna dhukham. Oro pageum enne thril adippichu athrakk nannayirunnu.

    With Love❤❤

Leave a Reply

Your email address will not be published. Required fields are marked *