വേദിക കുറച്ചുനേരം ആലോചിച്ചു. പുണ്യാലനെ കൈവിടാൻ വയ്യ, എന്നാൽ അവന്റെ ഇപ്പോഴത്തെ അവസ്ഥ സഹിക്കാനും വയ്യ.
വേദിക: “ശരി, ഞാൻ വരാം. എന്റെ കൂട്ടുകാരി വർഷയെയും കൂടി കൂട്ടാം. ഒറ്റയ്ക്ക് വരാൻ എനിക്ക് പേടിയാ.”
ഇതുകേട്ട ശശി ഒന്ന് ഞെട്ടി. പ്ലാൻ പാളുമെന്ന് കണ്ടപ്പോൾ അവൻ ഉടനെ തടഞ്ഞു.
ശശി: “അത് പറ്റില്ല! ഇത് നിന്റെ പേഴ്സണൽ കാര്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയല്ലേ? നീ മാത്രം പോയാലേ കാര്യമുള്ളൂ. വേറെ ആരെയും കൂട്ടാൻ പാടില്ല. അത് ഈ പൂജയുടെ ചിട്ടയാണ്.”
വേദിക: “പിന്നെ നീ വരുന്നില്ലേ?”
ശശി: “ഞാൻ ആണല്ലേ… എനിക്ക് വരാം, അത് കുഴപ്പമില്ല. പക്ഷേ നീ ഒറ്റയ്ക്ക് വരണം
അത് പോരാതെ മല നടന്നു കയറണം. രാവിലെ കൃത്യം 6 മണിക്ക് അവിടെ എത്തുന്ന പോലെ പോകണം. എന്നാലേ ആ ഗന്ധർവ്വൻ പ്രസാദിക്കൂ.”
വേദിക (സഹികെട്ട്): “എന്ത് മാരണമായാലും ഞാൻ ചെയ്യാം ശശീ. ഇതൊന്ന് ശരിയായ മതി. എന്നാ നമുക്ക് നാളെ രാവിലെ പോയാലോ?”
ശശി ഒന്ന് ആലോചിച്ചു. പെട്ടെന്ന് ഒരു ബുദ്ധി തോന്നി. അവളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കാനും തന്റെ പ്ലാനിന് സമയം കണ്ടെത്താനും അവൻ പറഞ്ഞു:
ശശി: “നാളെ വേണ്ട. നാളെ നീ ഒരു ദിവസം മുഴുവൻ വെജിറ്റേറിയൻ മാത്രം കഴിച്ച് വ്രതം എടുക്ക്. ശുദ്ധിയോടെ വേണം അവിടെ പോകാൻ. മറ്റന്നാൾ രാവിലെ നമുക്ക് പോകാം.”
