വേദിക സമ്മതിച്ചു. “ശരി ശശീ… നീ പറയുന്നത് പോലെ ചെയ്യാം.”
ശശി ഫോൺ വെച്ചതും അടുത്തുണ്ട് അവന്റെ കൂട്ടുകാർ അവനെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. അവരൊക്കെ ഇത്രയും നേരം ഇവന്റെ ഈ ‘ഗന്ധർവ്വൻ’ തള്ള് കേട്ട് അന്തംവിട്ടിരിക്കുകയായിരുന്നു.
കൂട്ടുകാരൻ: “എടാ ശശീ… നീ എന്ത് പ്ലാനാ ഈ ഇടുന്നത്? ആ പാവം പെണ്ണിനെ കാട്ടിൽ കൊണ്ടുപോയി നീ എന്ത് ചെയ്യാനാ പരിപാടി?”
ശശി ഗൗരവത്തിൽ ഒന്ന് ആലോചിച്ചു. പിന്നെ ഒരു കുടില ചിരിയോടെ അവരോട് പറഞ്ഞു:
ശശി: “ഇവളെ ഒക്കെ കെട്ടി കൂടെ പൊറുപ്പിക്കാൻ എനിക്ക് പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ… അറ്റ്ലീസ്റ്റ് അവളെ ഒന്ന് രുചിച്ചെങ്കിലും വിടണം. അതിനുള്ള സെറ്റപ്പാ ഈ ഗന്ധർവ്വൻ കാവ്!”
അവന്റെ വാക്കുകളിലെ ആർത്തിയും കുടിലതയും കണ്ട് കൂട്ടുകാർ പരസ്പരം നോക്കി ചിരിച്ചു. വേദികയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യാനുള്ള ശശിയുടെ കെണി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.
മറ്റന്നാൾ നടക്കാൻ പോകുന്ന ആ ‘ഗന്ധർവ്വൻ പൂജ’യ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ശശി. വേദികയെ തന്റെ വരുതിയിലാക്കാൻ കുറച്ചുകൂടി ശക്തമായ എന്തെങ്കിലും വേണമെന്ന് അവന് തോന്നി. അങ്ങനെയാണ് അവൻ കാടിനുള്ളിൽ താമസിക്കുന്ന പഴയൊരു തമിഴ് മൂപ്പനെ കാണാൻ തീരുമാനിച്ചത്.
നട്ടുച്ച നേരത്തും വെളിച്ചം കുറഞ്ഞ ആ നിബിഡ വനത്തിനുള്ളിലെ ഒരു ചെറിയ കുടിലിന് മുന്നിൽ ശശി വന്നു നിന്നു. അവിടെ പച്ചമരുന്നുകളുടെയും ഉണങ്ങിയ ഇലകളുടെയും ഒരു പ്രത്യേക ഗന്ധം വായുവിൽ നിറഞ്ഞുനിന്നിരുന്നു. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ആ ഭാഗത്ത് പാരമ്പര്യ വൈദ്യം ചെയ്യുന്ന മുരുകൻ മൂപ്പനെ കാണാനാണ് ശശി എത്തിയത്.
