വേദികയുടെ ചുണ്ടുകൾ പുണ്യാളന്റെ ചുണ്ടുകളോട് അടുക്കാൻ വെറും ഇഞ്ചുകൾ മാത്രം ബാക്കി നിൽക്കെയാണ് ആ ‘പ്രകമ്പനം’ നടന്നത്!
പെട്ടെന്ന് പുണ്യാളന്റെ ശരീരം ഒന്ന് വിറച്ചു. അവന്റെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു, കൈകാലുകൾ വലിഞ്ഞു മുറുകി.
അവൻ ഒന്നാഞ്ഞു തുമ്മിയത്തും അവനുള്ളിൽ ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയുടെ ആത്മാവ് പതിയെ പുറത്തേക്ക് വന്നു… പുണ്യാളന്റെ മുഖഭാവം പാടെ മാറി. അവന്റെ ചുണ്ടുകളിൽ ഒരു വല്ലാത്ത കോട്ടം വന്നു,
അവൻ വേഗത്തിൽ അവളെ തള്ളി നിലത്തേക്ക് ഇട്ടതും വെതു നിലത്തേക്ക് മറഞ്ഞു വീണു…
പുണ്യാളൻ (മുത്തശ്ശി): “മാറി നിക്കടി അങ്ങോട്ട്…
വേദിക : ആഹ്…..
പുണ്യാളൻ : ഇങ്ങനെയാണോടി നിന്നെ വളർത്തിയത്…??
കുട്ടി നിക്കറും ഇട്ടോണ്ട് ഉമ്മ വക്കാൻ നടക്കുന്നു അവള്….
വെതു : ഓഹ്…. എനിക്കിപ്പോ മനസ്സിലായില്ല ആ ശശി പറഞ്ഞപ്പോളും ഞാൻ വിശ്വസിച്ചിരുന്നില്ല.. ഇപ്പൊ എനിക്കെല്ലാം മനസ്സിലായടാ പട്ടി…
പുണ്യാളൻ : അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്ത സമയത്ത് കണ്ടവന്മാരെ വീട്ടിൽ വിളിച്ചു കയറ്റുന്നോടി…? നിനക്കൊന്നും ചോദിക്കാനും പറയാനും ആരുല്ലേ വീട്ടില്….? അവളുടെ കോലം നോക്ക്…ഹ്മ്മ്…..
വെതു : ദേ പുണ്യാളാ.. തോന്യവാസം വിളിച്ചു പറയല്ലേ…
വേദിക കോപത്തോടെ അവനോട് സംസാരിക്കുന്ന സമയമാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.അതിൽ നിന്നും അവളുടെ അച്ഛനും അമ്മയും ഇറങ്ങിയപ്പോൾ അവൾ ജീവൻ പോയ പോലെയായി അവൾക്ക്…
