അവൾ മറയുന്നത് വരെ അവൻ ആ കാഴ്ചയിൽ മുഴുകി നിന്നു.
രണ്ട് ദിവസങ്ങൾ കടന്നുപോയി. പുണ്യാളൻ ഇടയ്ക്കിടെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേദിക അത് മൈൻഡ് ചെയ്യുന്നില്ല.
അന്ന് രാത്രി, മുറിയിൽ തനിച്ചിരുന്ന് ഫോണിൽ വെറുതെ സ്ക്രോൾ ചെയ്യുമ്പോഴാണ് വേദിക ആ വീഡിയോ കണ്ടത്.
വേദികയുടെ കിടപ്പുമുറി – രാത്രി
ഒരു തദ്ദേശീയ ചാനലിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന വീഡിയോ ആയിരുന്നു അത്.
ഒരു അമ്പലത്തിന്റെ പുറകിൽ ഇരുന്ന കമിതാക്കളെ ചൂരൽ വടിയുമായി ഓടിക്കുന്ന പുണ്യാളൻ! വീഡിയോയിൽ അവൻ ആക്രോശിക്കുന്നുണ്ട്: “ഇറങ്ങിപ്പോടാ ഇവിടുന്ന്… അച്ഛനും അമ്മയും അറിയാതെ പ്രേമിച്ചു നടക്കാൻ നാണമില്ലേടാ നിനക്കൊക്കെ?”
പുണ്യാളന്റെ ആ വേഷവും സംസാരവും കണ്ട് വേദികയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. ഇതിനുള്ളിൽ ആ പഴയ മുത്തശ്ശിയാണെന്ന് പാവം വേദികയ്ക്ക് അറിയില്ലല്ലോ! അവൾ ഉടനെ വിറയ്ക്കുന്ന കൈകളോടെ ശശിയെ ഡയൽ ചെയ്തു.
ശശി (ആവേശത്തോടെ): “ഹലോ വേദികേ… എന്തുണ്ട് വിശേഷം?
വേദിക: “എടാ… നീ ആ വീഡിയോ കണ്ടോ? പുണ്യാളന്റെ വീഡിയോ!”
ശശി: “ഓ… ആ സദാചാര പോലീസ് കളിക്കുന്ന വീഡിയോ അല്ലേ? ഞാൻ കണ്ടു. ഞാൻ അന്നേ പറഞ്ഞില്ലേ അവന് എന്തോ തകരാറുണ്ടെന്ന്. ഒന്നുകിൽ അവൻ ‘ഗേ’ ആണ്, അല്ലെങ്കിൽ അവൻ ഒരു ഭ്രാന്തനാണ്. ഇതിപ്പോൾ രണ്ടും കൂടിയാണെന്ന് തോന്നുന്നു.”
