പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ] 289

പ്രകാശം പരത്തുന്നവളേ വിട 5 

PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ

PREVIOUS PARTS 


വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല… റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു … റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല …

‘അവളവിടെ ഇല്ലടാ ..’
അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് … അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു …അതിലുപരി അവള്‍ അവിടെയില്ലായെന്നതും വിഷമിപ്പിച്ചു ..അവളെയൊന്നു കാണാന്‍ അത്രമേല്‍ താന്‍ ആഗ്രഹിച്ചിരുന്നോ ? അവളെ ഓണ്‍ലൈനില്‍ കാണാതിരിക്കുമ്പോള്‍ ഉള്ള വിഷമം ..മാനസിക പിരിമുറുക്കം … അതൊരു സുഹൃത്ത്‌ എന്നതില്‍ ഉപരി മറ്റു വല്ലതുമാണോ ? അവള്‍ പറഞ്ഞത് പോലെ ..”don’t keep deep relation” എത്ര ചിന്തിച്ചിട്ടും അങ്ങനെയൊന്നുമില്ല ..ശാലുവും പിള്ളേരും തന്നെയാണ് എനിക്കെപ്പോഴും വലുത് … എന്നാലും അനുപമ ..അവള്‍ എനിക്കെപ്പോഴെക്കെയോ വളരെ ആശ്വാസമായിരുന്നു…എനിക്കെഴുത്ത് പോലെ തന്നെ പ്രിയങ്കരം … അതില്‍ ഞാനെത്ര ചുഴിഞ്ഞാലോചിച്ചിട്ടും കാമമോ പ്രേമമോ കണ്ടെത്താന്‍ ആയില്ല … ഒരു പക്ഷെ എന്‍റെ വാക്കുകളില്‍ അവള്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ടാവും … ബാവയെയും റോജിയെയും തന്‍റെ സ്വകാര്യ ജീവിതത്തില്‍ കലര്‍ത്താതെ അവള്‍ക്ക് ഒരു വിരല്‍ പാടകലെ നിര്‍ത്താമെങ്കില്‍ അവളെക്കാള്‍ ഒരുപാട് താഴെയാണ് ഞാന്‍ … അത് തന്നെയാവും എന്‍റെ പരാജയവും …

The Author

മന്ദന്‍ രാജ

54 Comments

Add a Comment
  1. Ethu thudarnnu ezhuthamo?? Plsss❤️❤️❤️??

  2. ഒരു തുടർച്ച ഇതിനു സാധ്യമല്ലേ

  3. ഷാജിപാപ്പൻ

    കഥ പൊളിച്ചു
    ഇതിന്റെ pdf ഇടുമോ

  4. wowww…super..evideyo oru neettal pole

  5. രാജാ ഭായി ഇത്രക്ക് ദുഷ്ടത പാടില്ല. അനുവും ബാസും തമ്മിൽ സംസാരിച്ച് അവരുടെ ഉള്ളിലെ പ്രശ്നങ്ങൾക്ക് ഒരു closure ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എന്റെ വാദഗതികളെ മുഴുവൻ തകർത്ത് തരിപ്പണം ആക്കി. അങ്ങനെ എങ്കിൽ എന്റെ മനസ്സിൽ എങ്കിലും ഒരു ആശ്വാസം ഉണ്ടായേന്നെ. ഇത് ഇപ്പോഴും ആ നീറ്റൽ അങ്ങനെ തന്നെ നിൽക്കുന്നു.???????

  6. Superb bro superb..
    Biriyanium vallachorum kazhichi maduthittu oru divasam majuboose kazhikkunna samthripthi ayirunnu ee kadha..basse nalloru vakthiyuda udamayanu..jessy ammammayum,anuvum manasil ninnum mayatha kidakkunna kadha pathragal thanna…Mandhanraj anna rajavinta oru ponthuvel charthunna novel ayirunnu.annu nesamsayam parayam katto…eni angayuda puthiya novelinayee kathirikkunnu basse…

  7. Superb Ending madhan ji

  8. ആരാ പറഞ്ഞെ ഇത് പരാജയം ആണെന്ന്. ഒന്നു പോ രാജാവേ ഇങ്ങനെ സെന്റി അടിക്കാതെ.

  9. എവിടെയൊക്കെയോ മനസ്സിൽ നീറുന്ന നൊമ്പരങ്ങൾ തന്നു രാജാവ്. കിടു ആയിരുന്നു. ഓരോ കഥാപാത്രങ്ങൾ മനസ്സിൽ കയറി കൂടി. ജീവിതവും ജീവിതസാഹചര്യങ്ങളും വരച്ചു കാട്ടുന്നതിൽ രാജാവ് പുലി ആണ്. ഇതിലും അത് തെളിയിച്ചു. അനു വിന്റെ മുന്നിലെ രാജാവിന്റെ വിജയം എനിക്ക് നന്നേ ബോധിച്ചു. മനസ്സിൽ ആഴത്തിൽ പതിക്കുന്ന ചില വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.

    1. ഈ ആഴ്ച വരും വരാതെ ഇരിക്കില്ല

  10. രാജാ ഭായി. താങ്കളെ ചോദ്യം ചെയ്യാൻ ഞാൻ ആൾ അല്ല. പക്ഷേ ഇൗ ഒരു പോയിന്റിൽ ഞാൻ താങ്കളോട് വിയോജിക്കുന്നു.

    റോജിയെയും ബാവക്കും വേണ്ടത് തന്‍റെ ശരീരമാണ് , പക്ഷെ ബാസ്സിനു അവളുടെ സൌഹൃദമാണ് ഇഷ്ടമെന്ന് മനസിലാക്കിയത് കൊണ്ടാവും അനുപമ അവളുടെ വ്യക്തി ജീവുതത്തില്‍ നിന്നയാളെ മാറ്റി നിര്‍ത്തുന്നത്

    അനുപമ ബാസിനെ സ്വന്തം ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നില്ലലോ. ആ പേടി ഉണ്ടായിരുന്നെങ്കിൽ ബാസിനെ സ്വന്തം ഫ്ളാറ്റിൽ താമസിപ്പിക്കും ആയിരുന്നോ? തനിക്ക് ഏറ്റവുമധികം ഇഷ്ടം ഉള്ള ആളോട് കാണിക്കുന്ന കുസൃതികൾ മാത്രം അല്ലെ അനുപമ ബാസിനോട് കാണിച്ചത്. ബാസിന്റെ അപകർഷത അല്ലെ അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിച്ചത്. താങ്കൾ പറഞ്ഞത് പോലെ അനുപമയുടെ മെസ്സേജ് ബാസ് കണ്ടാൽ മാത്രമേ ഇനി മുന്നോട്ട് പോകുക ഉള്ളൂ. കുറച്ച് ദിവസം റോജിയുടെ അതിഥി ആയി ദുബായിൽ ബാസ് ഇല്ലെ. ബാസ് ആ മെസ്സേജ് കാണും എന്നും അനുവും ബാസും തമ്മിൽ സംസാരിച്ച് രണ്ടുപേർക്കും ഈ വിഷയത്തിൽ ഒരു closure ഉണ്ടാകും എന്ന് തന്നെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.

    ബാസിന്റെ ശേഷിപ്പുകൾ താങ്കളുടെ കമന്റുകളിൽ കാണുന്നു. ഇൗ സൃഷ്ടി പൂർത്തിയായി. വളരെ മനോഹരം തന്നെ ആയിരുന്നു. മുകൾ നില ശൂന്യം ആയവർ മാത്രമേ ഈ കഥ ഒരു പരാജയം ആണ് എന്ന് പറയുക ഉള്ളൂ.

    1. അനുപമ അറിയാതെ ആണോ ബാസ് അനുവിന്റെ ഫ്ളാറ്റിൽ എത്തിയത്. അനുവിന്റെ ഭാഗത്ത് നിന്നാണ് ഞാൻ ചിന്തിക്കുന്നത്.

      എന്നെങ്കിലും ബാസ് അനുവിനെ മനസ്സിലാക്കും. അത് അവർക്ക് രണ്ട് പേർക്കും മുന്നോട്ട് പോകാൻ അത്യാവശ്യം ആണ്. അല്ലെങ്കിൽ രണ്ടു പേരുടെയും മനസ്സ് ഈ ഒരു സംഭവത്തിൽ കുടുങ്ങി കിടക്കും.

Leave a Reply to അർജ്ജുൻ Cancel reply

Your email address will not be published. Required fields are marked *