പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 205

റോഡ് സൈഡിൽ സൈക്കിൾ നിർത്തി സംസാരിച്ചുകൊണ്ടിരുന്ന മൂന്നുനാല് ചെറുപ്പക്കാരുടെ അടുത്തേക്ക് ജിത്ത് വണ്ടി ഒതുക്കി. അവർ ആകാംഷയോടെ കാറിലിരിക്കുന്ന അവരുടെ അടുത്തേക്ക് വന്നു. ഇവിടെ കാണാൻ പറ്റിയ സ്ഥലം എന്തുണ്ട് എന്ന് ജിത്ത് അവരോടു തിരക്കി. മറാഠി ഭാഷയിൽ എന്തൊക്കെയോ അവർ പറയുന്നത് അവർക്കു രണ്ടാൾക്കും പിടികിട്ടിയില്ല. എന്നാലും മുൻപോട്ടു കൈ ചൂണ്ടി പറഞ്ഞപ്പോൾ അവിടെ എന്തെങ്കിലും കാണും എന്ന് അവർ മനസ്സിലാക്കി.

“വാ.. നമുക്ക് പോകാം ജിത്തേ.”. സാറ പതിഞ്ഞ സ്വരത്തിൽ ജിത്തിനോട് പറഞ്ഞു. വന്നവന്മാരുടെ അസ്സഹനിയ നോട്ടം അകത്തിരിക്കുന്ന സാറയുടെ മേലേക്ക് ആയിരുന്നു. ഗ്ലാസ് ഉയർത്തി ജിത്ത് വണ്ടി മുൻപോട്ടെടുത്തു. മനോഹരമായ പനിനീർപുഷ്പ്പത്തിന്റെ താഴെയും വളർന്നുനിൽക്കുന്ന മുള്ളുകൾ ഉണ്ട് എന്ന് അവരറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു.

കുറേദൂരം മുൻപോട്ടു ചെന്നപ്പോൾ ഗ്രാമത്തിന്റെ രൂപഭംഗി മാറി ഇടതൂർന്ന വലിയ മരങ്ങൾ നിറഞ്ഞ് കാട് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെത്തി. രണ്ടു സൈഡിലും ഇടതൂർന്ന വലിയ മരങ്ങളും, അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ഒറ്റവരി റോഡും. സാറയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് അല്പം പേടിയുള്ളത്പോലെ ജിത്തിന് തോന്നി.

“വാ അടുത്തിരിക്ക്..” ജിത്ത് തന്റെ ഇടത്തെ കൈ പൊക്കി അവളോട് പറഞ്ഞപ്പോൾ അവൾ നീങ്ങി വന്ന് അവന്റെ നെഞ്ചോടു ചേർന്നിരുന്നു. അവന്റെ ഇടം കൈ അവളുടെ ദേഹത്ത് ചേർന്ന് അണഞ്ഞപ്പോൾ എന്തെന്നില്ലാത്ത സുരക്ഷിതത്വം അവൾക്ക് ഫീൽ ചെയ്തു.

The Author

Teller of tale.

www.kkstories.com

20 Comments

Add a Comment
  1. എപ്പോൾ വരും ബാക്കി

    1. ഉടനെത്തും ബ്രോ

      1. എന്ന് ബ്രോ കട്ട waiting ആണ്

        1. സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്‌. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം

  2. Inn വരുമോ

  3. amith pani pattikkumo

    1. Wait n watch

  4. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

    1. Sara jithu vera oru my monum
      Vennda

      1. ♥️♥️

    2. Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻

  5. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

    1. Well said ♥️♥️

  6. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

    1. Thank you bro ♥️♥️

  7. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  8. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

    1. വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?

      1. ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *