പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 205

“ഹാ എന്നാൽ പോവാമെടാ”.. അവൾ വന്ന് കാറിൽ കയറി.

ദീപു പറഞ്ഞപോലെ അൽപ്പം മുൻപിലേക്കു ചെന്നപ്പോൾ റൈറ്റിലേക്കു ഒരു വഴി അവർ കണ്ടു. ജിത്ത് ആ വഴിയിലേക്ക് കാർ തിരിച്ചു. കഷ്ടിച്ച് ഒരു വണ്ടി പോകാനുള്ള സ്ഥലം മാത്രമുള്ള വഴി വളഞ്ഞുപുളഞ്ഞു ആ കുന്നിൻമുകളിലേക്ക് കയറിപോകുന്നു. ഇടക്ക് രണ്ട് ബൈക്കിലായി മൂന്നുനാല് പേർ എതിരെ കടന്നുപോയി.

മനോഹരമായ പുൽത്തകിടിയും ചെറുപാറകൂട്ടങ്ങളും നിറഞ്ഞ തുറസ്സായ ഒരു സ്‌ഥലത്തു അവർ വണ്ടി നിർത്തി വെളിയിലേക്കിറങ്ങി. പുൽത്തകിടിയെ ഇളക്കി മറിച്ച് ഇടതടവില്ലാതെ അടിച്ചുകയറുന്ന തണുത്ത കാറ്റ്. ചെറുവഴികളും മരക്കൂട്ടങ്ങളുമായി താഴെ കാണുന്നത് മനോഹര ദൃശ്യം.

“എന്തൊരു തണുപ്പാടാ കാറ്റിന്..” കയ്യും കൂട്ടി തിരുമി സാറ വന്ന് ജിത്തിനോട് ചേർന്ന് നിന്നു.

“സിറ്റിയിൽ ഇരുന്നാൽ എന്ത് ചൂടാ. എസിയിൽ ഇരുന്നാൽ പോലും കിട്ടുമോ ഇത്രയും സുഖം”.. ജിത്ത് സാറയെ തന്നോട് ചേർത്ത് പിടിച്ച് നിന്നു.

“ഉഫ്… തണുക്കുന്നെടാ ചെക്കാ…” രണ്ടുകയ്യും നെഞ്ചിൽ ചേർത്ത് വച്ച് സാറ ജിത്തിന്റെ ദേഹത്തേക്ക് ഒട്ടി. കാറ്റിൽ അവളുടെ പാറിപറന്ന മുടിയിഴകൾ അവന്റെ അവന്റെ മുഖത്തിനെ തഴുകി ഒഴുകി. ഇരു കൈകൊണ്ടും അവളെ ചേർത്ത് പിടിച്ച് നിന്ന അവന്റെയുള്ളിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. അതവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയോ, അതോ അല്പസമയം കഴിഞ്ഞാൽ വീണ്ടും വെറും രണ്ടു പരിചിതരെപോലെ കഴിയേണ്ടി വരുന്ന ദുഖമോർത്തിട്ടോ.

അവരുടെ പിന്നിലായി വലിയൊരു വാകമരം നിറയെ പൂത്തുലഞ്ഞു നിന്നിരുന്നു. വീശിയടിക്കുന്ന കാറ്റിൽ പൂക്കളിങ്ങനെ താഴെക്ക് വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ജിത്ത് കാറിനടുത്തേക്ക് ചെന്നു സാറയുടെ ബാഗ് എടുത്തു വന്ന് അവളുടെ ക്യാമറ എടുത്തു. സാറയോട് ആ മരത്തിന്റെ സൈഡിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞിട്ട് അവൻ ക്യാമറ സെറ്റ് ചെയ്യാൻ തുടങ്ങി. വീണ്ടും ഒരു കാറ്റിൽ പുഷ്പങ്ങൾ പൊഴിഞ്ഞപ്പോൾ അവൻ സാറയുടെ ഫോട്ടോ ക്ലിക്ക് ചെയ്തു. പിന്നെ അവിടുത്തെ പ്രകൃതി രാമണീയതയും പല ദിക്കിലേക്ക് തിരിഞ്ഞു അവനാ ക്യാമെറയിൽ പകർത്തി. സാറ അപ്പോളേക്കും കുറച്ചു താഴെയുള്ള പാറക്കൂട്ടത്തിന് നടുവിലേക്കിറങ്ങിയിരുന്നു. മുകളിൽനിന്നും പാറക്കൂട്ടങ്ങൾക്ക് നടുവിൽ നിൽക്കുന്ന സാറയുടെ ഒരു ഫോട്ടോ എടുത്തിട്ട് അവൻ അവളെ തിരിച്ചു വിളിച്ചു.

The Author

Teller of tale.

www.kkstories.com

20 Comments

Add a Comment
  1. എപ്പോൾ വരും ബാക്കി

    1. ഉടനെത്തും ബ്രോ

      1. എന്ന് ബ്രോ കട്ട waiting ആണ്

        1. സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്‌. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം

  2. Inn വരുമോ

  3. amith pani pattikkumo

    1. Wait n watch

  4. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

    1. Sara jithu vera oru my monum
      Vennda

      1. ♥️♥️

    2. Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻

  5. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

    1. Well said ♥️♥️

  6. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

    1. Thank you bro ♥️♥️

  7. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  8. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

    1. വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?

      1. ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *