“ആഹ്.. നല്ല സ്ഥലം അല്ലേ ജിത്തേ. ശരിക്കും നമ്മുടെ നാട്ടിൽ എത്തിയ ഒരു പ്രതീതി അല്ലേ?”. അവളുടെ മുഖത്തെ തെളിച്ചം ജിത്തിനെ ഏറെ സതോഷവാനാക്കി.
ഇടക്ക് ഒരു ചെറിയ കുളവും ചുറ്റും കുറേ മരങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു സ്ഥലം എത്തിയപ്പോൾ സാറ കാർ സൈഡിൽ ഒതുക്കി. വെളിയിലേക്കിറങ്ങിയ അവർ പരസ്പരം നോക്കി കണ്ണുമിഴിച്ചു. കാറിലെ എസിയുടെ കുളിരിനെ കവച്ചുവെക്കുന്ന തണുത്ത അന്തരീക്ഷം. എവിടെയൊക്കെയോ പൂത്തു നിൽക്കുന്ന കാട്ടുചെടികളുടെ മനോഹരമായ സുഗന്ധവുമായി തഴുകി വരുന്ന കുളിർകാറ്റ്. ആരുടേയും മൂഡ് മാറ്റിക്കളയുന്ന പ്രാകിതിരമണീയത.
ഒരു കൊച്ചുകുട്ടിയെ പോലെ സാറ ജിത്തിന്റെ അടുത്തേക്ക് ഓടിവന്നു.
ഡാ ഇവിടെ ഇത്രമനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് ഇത്രനാളായിട്ടും ഞാൻ കേട്ടിട്ട്പോലുമില്ല. എന്ത് രസമാടാ ചക്കരെ.. അവൾ അവന്റെ കൈ പിടിച്ചു ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടി. അവളുടെ സന്തോഷം കണ്ടപ്പോൾ അവന്റെ മനസ്സ് നിറഞ്ഞു.
“വാ.. വാ… നമുക്ക് ആ കുളത്തിന്റെ അടുത്തേക്ക് ഒന്ന് പോവാം..’ സാറ അവന്റെ കയ്യും പിടിച്ചു പുൽത്തകിടിയിലൂടെ കുളത്തിനരികിലേക്ക് നടന്നു.
“ഇനിയീ ജന്മം നീയല്ലാതെ എന്റെ ഈ കൈ പിടിച്ചു നടക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല പെണ്ണേ…” ജിത്ത് പതിഞ്ഞ ശബ്ദത്തിൽ അവളോട് മൊഴിഞ്ഞു.
അവളൊരുനിമിഷം തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ ആ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ തെല്ല് നിറഞ്ഞിരിക്കുന്നോ?. പിടക്കുന്ന കണ്ണുകൾ അവനോട് എന്തോ പറയാൻ ശ്രമിക്കുന്നതെന്ത്?. അവന്റെ വാക്കുകളിൽ, ഉള്ളിൽനിന്ന് തട്ടി തെറിക്കുന്ന സ്നേഹത്തിന്റെ പത്തരമാറ്റ് തിളക്കത്തിനു മുൻപിൽ എന്ത് വൈഡൂര്യം. അതൊന്നു കിട്ടുവാൻ കൊതിച്ചിരിക്കുന്ന പെണ്ണിൻ മനസ്സിനെക്കാൾ നിന്നെയീ ഭൂമിയിൽ സംതൃപ്തനാക്കുവാൻ വേറേ എന്താനുള്ളത്?.
എപ്പോൾ വരും ബാക്കി
ഉടനെത്തും ബ്രോ
എന്ന് ബ്രോ കട്ട waiting ആണ്
സ്റ്റോറി സബ്മിറ്റ് ആയിട്ടുണ്ട്. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം
Inn വരുമോ
amith pani pattikkumo
Wait n watch
Waw. സൂപ്പർ സഹോ… ഇടിവെട്ട്….
വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട് കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
തുടരൂ വേഗം ❤️❤️❤️❤️
സ്വന്തം നന്ദുസ്…. ❤️❤️❤️
Sara jithu vera oru my monum
Vennda
♥️♥️
Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻
You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.
Well said ♥️♥️
അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി
Thank you bro ♥️♥️
ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
Waiting…
ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..
Yes
വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?
ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ