അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്തു. അവൾ എന്നെ വിട്ടുമാറി മേശയിൽ ഇരുന്ന ഫോൺ എടുത്തു. അതിലെ പേര് കണ്ടിട്ട് അവൾ ഒന്ന് പതറി. എന്നിട്ട് എന്നെ നോക്കി.
എനിക്കറിയാം അത് ഉണ്ണിയാണ്. എന്റെ മുഖത്ത് ഭാവവെത്യാസമില്ല എന്ന് കണ്ടു.
ജാനി :- ആനന്ദേട്ടന…
ഞാൻ :- മ്മ്..
ഞാൻ ഫോൺ വാങ്ങി. കാൾ എടുത്തു.
ഞാൻ :- എത്തിയോ..
ഞാൻ സംസാരിക്കുമ്പോൾ അവൾ എന്റെ മുടിയും താടിയും പതിയെ തടവുന്നുണ്ടായിരുന്നു..
ഞാൻ :- അഹ് ഒരു അരമണിക്കൂർ ഇപ്പോൾ എത്താം..
ഫോൺ കട്ട് ആക്കി.. ഞാൻ അവളെ നോക്കി. ഇത്രെയും നേരം കളിചിരി നിറഞ്ഞ മുഖത്ത് പെട്ടന്ന് ഒരു സങ്കടം..
ജാനി :- ആനന്ദേട്ടൻ വരുണ്ട് അല്ലേ?
ഞാൻ :- മ്മ്.. രാവിലെ വിളിച്ചിരുന്നു. എന്തൊക്കെയോ സംസാരിക്കാൻ ഉണ്ട് എന്ന്.. നീ എണീറ്റെ ഞാൻ അവനെ പോയി വിളിച്ചിട്ട് വരാം.
അവൾ എണിറ്റു മാറി. ഞാൻ ഫ്രഷ് ആയി. കാറിന്റെ കീയും എടുത്തു അടുക്കളയിലേക്ക് പോയി.
ഞാൻ :- ജാനമ്മോ.. ഞാൻ പോയിട്ട് വരാം.
അവൾ എന്നെ നോക്കാതെ “മ്മ് ”
>>>>>
ഞാൻ :- ഉണ്ണി എവിടാ?? ഞാൻ എത്തി..
ഉണ്ണി :- ഇവിടെ WHITE MARBLE CAFE..
ഞാൻ :- ഒക്കെ..
ഞാൻ അവിടേക്ക് ചെന്നു.അവൻ അവിടെ ഒരു കോഫിയും കുടിച് ഫോണിൽ നോക്കി ഇരിക്കുന്നു..
ഞാൻ :- ഉണ്ണി.. കുറെ ആയോടാ വെയിറ്റ് ചെയുന്നു..
ഉണ്ണി :- ഇല്ലടാ.. ഇപ്പോ ഇങ്ങോട്ട് കേറിയേ ഉള്ളു..
ഞാൻ :- എന്നാൽ വാ വീട്ടിലേക്ക് പോകാം.
ഞാനും അവനും കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ വണ്ടി അൺലോക്ക് ചെയ്തു.
ഉണ്ണി :- നീ POLO മാറ്റിയോ?
