ഞാൻ :- എന്ത് കീറാ.. പെണ്ണെ കീറിയത്.. ഏഹ്..
ജാനി :- ഓ.. പിന്നെ.. പോ അവിടെന്ന്..
അവളെ കളിയാക്കാതെ ഇഷ്ടമാവാതെ എന്നെ തള്ളിമാറ്റി.. ഉണ്ണി അവളെ നോക്കി ചിരിച്ചു. അതുംകൂടെ കണ്ടപ്പോൾ പെണ്ണ് എന്റെ പുറകിൽ ഒളിച്ചു.
ഞാൻ :- ഉണ്ണി.. എന്നാ പോണേ??
ഉണ്ണി :- അത്.. ഞാൻ വേറെ ഒരു കാര്യവും കൂടി അറിയിക്കാനാ വന്നേ..
ഇനി എന്ത്? എന്ന രീതിക്ക് ഞാൻ അവനെനോക്കി..
ഞാൻ :- എന്താടാ..?
ഉണ്ണി :- എന്റെയും നിമിഷയുടെ എൻഗേജ്മെന്റാണ്.. ഈ 21ന്.. അതും കൂടി വിളിക്കാനാ വന്നേ..
ഞാൻ :- പോടാ.. വീട്ടിൽ സമ്മതിച്ചോ..??
ജാനി :- ആനന്ദേട്ട… കൺഗ്രാജുലേഷൻ..
ഉണ്ണി :- പിന്നെ സമ്മതിക്കാതെ.. എത്ര കൊല്ലം.. അവസാനം അവർ സമ്മതിച്ചു.. അവളുടെ കുടുംബ ക്ഷേത്രത്തിൽ വച്ച ചടങ്ങ്. നിങ്ങൾ രണ്ടുപേരും വരണം.
ഞാൻ :- എടാ.. നാട്ടിലേക്കോ.. അത് ശെരിയാകില്ല..ഞാൻ ഇല്ല..
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി
ഉണ്ണി :- ഡാ.. നിക്ക്.. ഞാൻ പറയട്ടെ..
ഞാൻ റൂമിൽ കേറി ഇരുന്നു.
ജാനി :- ആനന്ദേട്ട.. സാരമില്ല… കുറച്ചു നേരം ഒറ്റക്ക് ഇരുന്നിട്ട് വരും. വെറുതെ വിഷമിപ്പിക്കണ്ട..
ഉണ്ണി:- ഹം..
ജാനി :- സച്ചു എന്താ നാട്ടിലേക്ക് വരാത്തെ?
ഉണ്ണി :- നിന്നോട് പറഞ്ഞിട്ടില്ലേ…
ജാനി :- ഇല്ല… ഞാൻ ചോദിച്ചിട്ടില്ല…
ഉണ്ണി :- അത് അവന്റെ അമ്മയും അച്ഛനും സ്നേഹിച്ചാണ് കല്യാണം കഴിച്ചേ.. പതിനാറുവർഷത്തെ ദാമ്പത്യജീവിതത്തിൽ അവർക്ക് “തൃപ്തിപോരാ” എന്ന തോന്നിയത് കൊണ്ടാകും. പിരിയാൻ തീരുമാനിച്ചേ. പക്ഷെ അവർക്ക് അന്ന് അവരുടെ കാര്യം മാത്രമായിരുന്നു.. സന്ദീപ് അന്ന് പഠിക്കുന്നു.
