പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax] 32

അച്ഛനും അമ്മയും അവരുടെ വഴിക്കുപോയി. അവന്റെ എട്ടാം ക്ലാസ്സ്‌മുതൽ അപ്പച്ചിയുടെ കൂടെയാണ് നിന്നതും പഠിച്ചതും. അതിനുള്ള പണം അമ്മയും അച്ഛനും അവർക്ക് കൊടുത്തിരുന്നു. എന്നാൽ ഒരിക്കൽ പോലും അവനോട് സ്നേഹത്തോടെ ഒന്ന് ഫോൺ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തില്ല.

ഇവന്റെ അപ്പച്ചി ഒരു പ്രേത്യേക ടൈപ്പ് സ്ത്രീയാണ്. അവരുടെ മക്കൾക്ക് അപ്പവും മുട്ടക്കറിയും കൊടുത്തിട്ടു ഇവന് കരിഞ്ഞുപ്പോയ അപ്പവും ഉള്ളി കറിയും കൊടുക്കും. ആദ്യമൊക്കെ ദേഷ്യപെടുമായിരുന്നു. അപ്പോൾ അവർ പറയും. നിനക്ക് വേണമെങ്കിൽ നിന്റെ അമ്മയോട് വച്ച് ഉണ്ടാക്കിത്തരാൻ പറയാൻ.

ഇതൊക്കെ അവന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൻ ഒരു tax പ്രാക്ടീഷനെർ കൂടെ വെറുതെ അയാൾക്ക് ചായ വാങ്ങിക്കാനും അല്ലറ ചില്ലറ ജോലിക്കും കേറി. പിന്നെ കോമേഴ്‌സ് പഠിച്ചതുകൊണ്ട് ഇവനും ഇടക്ക് സഹായിക്കും.

അങ്ങനെയാ ബോണ്ട്സ്, സ്റ്റോക്ക്സ് ഒക്കെ ശ്രെദ്ധിച്ചു തുടങ്ങി. അതിനെ കുറിച് പഠിക്കാൻ തുടങ്ങി. കിട്ടുന്ന ബുക്കൊക്കെ വായിച്ചു. എന്റെ ഊഹം ശെരിയാണെൽ ഇപ്പഴും ഒരു perfect പോർഫോളിയോ ഉണ്ടാക്കാൻ വായിക്കുന്നു.

ജാനി :- ശെരിയാ.. എപ്പഴും എന്തേലും വായിക്കും. അല്ലേൽ ഏതേലും യൂട്യൂബ് വീഡിയോ കാണും.

ഉണ്ണി :- അറിയാ.. ബി. കോം പഠിച്ചു ഇറങ്ങിയപ്പോൾ അവൻ വെറുതെ ഒരു കമ്പനിയിൽ ഇന്റർവ്യൂനു പോയി. വായനയും പിന്നെ ക്രട്ടിക്കൽ തിങ്കിങ് കപ്പാസിറ്റി കണ്ട് അവൻ അവിടെ ജോലി കിട്ടി . അപ്പോഴും അവൻ മാർക്കറ്റ് നോക്കിയിരുന്നു. അതിലെ സാധ്യതകൾ അവൻ മനസ്സിലാക്കി. ഇടക്ക് ക്രൈപ്റ്റോയും..

The Author

Batman

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *