പ്രണയ സാഫല്യം [ഏകൻ] 90

 

 

“എന്നാൽ നീ പറ എന്താ നിന്റെ ഐഡിയ. എന്താ നിന്റെ പ്ലാൻ…”.

 

 

“ഐഡിയ ഒക്കെ പഴയത് തന്നെയാ. പക്ഷെ നമ്മൾ മനസ്സ് വെച്ചാൽ കാര്യം നടക്കും. ”

 

“എങ്ങനെ. നീ ഒന്ന് തെളിച്ചു പറ.'”

 

“ഞാൻ പറയാം. നീ കേൾക്ക്. നിന്റെ ഇന്റേണൽഷിപ്പ് എവിടെയാ.?”

 

” ബാംഗ്ലൂർ. .. അതും നമ്മുടെ കല്യാണവും തമ്മിൽ എന്താ ബന്ധം.?. ”

 

 

“എന്റെ മണ്ടൂസേ സഞ്ജു. ഞാൻ പറയെട്ടെടാ. നീ ഒന്ന് അടങ്ങ്. എന്നിട്ട് ഞാൻ പറയുന്നത് മുഴുവനും നീ കേൾക്ക്. ”

 

“ആ. എന്നാ നീ പറ. ഞാൻ കേൾക്കാം”

 

“നിനക്ക് ഇന്റേണൽഷിപ്പ് ബാംഗ്ലൂർ. എനിക്ക് കേരളത്തിൽ. അതും നിന്റെ നാട്ടിൽ. അപ്പോൾ ഞാൻ നിന്റെ നാട്ടിലേക്ക് പോകുന്നു. നിന്റെ വീട്ടിൽ. നിന്റെ അച്ഛന് ഇഷ്ട്ടമായ വേഷത്തിൽ. അതുപോലെ നീയും പോകുന്നു. ഒരു കൊച്ചു സായിപ്പായി.എന്താ..?”

 

 

“സായിപ്പായിട്ടോ ഞാനോ..? എവിടേക്ക്..? നീ എന്തൊക്കെയാ പറയുന്നത്. നിനക്ക് വട്ടായോ..”

 

“എടാ സഞ്ജു പൊട്ടാ. നീ എടുത്തു ചാടല്ലേ ഞാൻ പറയുന്നത് കേൾക്ക്. നീ കുറച്ചു മോഡേൺ ആയി. ഒരു കണ്ടം ട്രൗസറും മുറികയ്യൻ ബനിയനും ഒക്കെ ഇട്ട് ഒരു കൊച്ചു മോഡേൺ പയ്യനെ പോലെ. ഒരു സായിപ്പ് കുട്ടിയെ പോലെ എന്റെ വീട്ടിൽ പോകുന്നു..എന്നിട്ട് എന്റെ മമ്മയെ വളച്ചു കുപ്പിയിലാക്കി എന്റെ മമ്മയെ കൊണ്ട് നമ്മുടെ കല്യാണത്തിന് നീ സമ്മതിപ്പിക്കുന്നു. ”

 

 

“ഓഹ്! അങ്ങനെ അതുപോലെ നീ സാരിയും, പാവാടയും ബ്ലൗസും, ചൂരിദാറും, ഒക്കെ ഉടുത്ത് എന്റെ അച്ഛനെ ഇമ്പ്രെസ്സ് ചെയ്തു എന്റെ അച്ഛനേയും വളച്ചു കുപ്പിയിലാക്കി നമ്മുടെ കല്യാണത്തിന് സമ്മതിപ്പിക്കുന്നു. അങ്ങനെ അല്ലേ..?”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

6 Comments

Add a Comment
  1. ❤️‍🔥💙❤️❤️‍🔥💙

  2. കിങ്ങിണി അപ്പൂപ്പൻ

    bro ശ്യാമ സുധി പോലത്തെ ഒരാണും എഴുതിയാൽ മത്തായിരുന്നും

  3. പൊളിക്ക് ബ്രോ… പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമോ..

  4. ആട് തോമ

    ലൈകും അടിച്ചു കമെന്റും ഇട്ടു. വെറൈറ്റി തീം ആണ്. അടുത്ത ഭാഗം അറിയാൻ കാത്തിരിക്കുന്നു

  5. കഥ കൊള്ളാം. ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ പോയാൽ മതി

  6. കൊള്ളാം നല്ല തുടക്കം ❤️

Leave a Reply

Your email address will not be published. Required fields are marked *