പ്രണയ സാഫല്യം 2 [ഏകൻ] 25

 

ജൂലി പറഞ്ഞത് കേട്ടു പൊട്ടിചിരിച്ചുകൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.

 

“കല്ല്യാണ പ്രായം എത്തി നിൽക്കുന്ന യുവാവോ…? നല്ല കാര്യം ആയി.”

 

“അതേ. എന്തേ .? എനിക്ക് അങ്കിളിനെ കണ്ടപ്പോൾ അത്രയേ തോന്നിയുള്ളൂ..”

ജൂലി വലിയ എന്തോ കാര്യം പറയുന്നത് പോലെ പറഞ്ഞു.

 

 

“ഓഹ്! അങ്ങനെ. ആയിക്കോട്ടെ. ഞാൻ വരവ് വെച്ചിരിക്കുന്നു. എന്റെ വീട്ടിൽ താമസിക്കാൻ വേണ്ടി എന്നെ ഇങ്ങനെ പുകഴ്ത്തി പറയുകയൊന്നും വേണ്ട. ”

 

കുറച്ചു സങ്കടഭാവം ശബ്‍ദത്തിൽ വരുത്തികൊണ്ട് ജൂലി പറഞ്ഞു.

 

“അങ്ങനെ എനിക്ക് അങ്കിളിന്റെ വീട്ടിൽ താമസിക്കുന്നതിന് വേണ്ടി ഞാൻ അങ്കിളിനെ പുകഴ്ത്തിയത് ഒന്നും അല്ല. സത്യത്തിൽ അങ്കിളിനെ അങ്കിൾ എന്ന് വിളിക്കുന്നത് തന്നെ മോശം ആണ്. വേറെ എന്ത് വിളിക്കണം എന്ന് അറിയാത്തത് കൊണ്ട് അങ്ങനെ വിളിക്കുന്നേ ഉള്ളൂ. പിന്നെ ഒരു കാര്യം സത്യമാണ്. എനിക്ക് ഹോസ്റ്റലിൽ നിൽക്കാൻ ഇഷ്ട്ടമേ അല്ല. അങ്കിൾ എന്നെ അങ്കിളിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിൽ എനിക്ക് അങ്കിളിനോട് ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്. ഇനി ഞാൻ അങ്കിളിന്റെ കൂടെ താമസിക്കുന്നതിൽ അങ്കിളിന് സമ്മതം അല്ലെങ്കിൽ പറഞ്ഞാൽ മതി. ഞാൻ എവിടെ എങ്കിലും പോയിക്കോളാം. ”

 

അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി തേങ്ങി. അത് മനസ്സിലാക്കിയ കൃഷ്ണ പ്രസാദ് സ്കൂട്ടർ സൈഡിൽ നിർത്തി. ജൂലി സ്കൂട്ടറിൽ നിന്ന് ഇറങ്ങിക്കൊണ്ട് ചോദിച്ചു.

 

“എന്ത് പറ്റി അങ്കിൾ. ..? അങ്കിൾ എന്തിനാ സ്കൂട്ടർ നിർത്തിയത്..? “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

Leave a Reply

Your email address will not be published. Required fields are marked *