പ്രണയ സാഫല്യം 2 [ഏകൻ] 19

 

 

” അത് വേണ്ട അങ്കിൾ.

ഞാനും അങ്കിളിന്റെ കൂടെ സ്കൂട്ടറിന്റെ അടുത്തേക്ക് വരാം. നമുക്ക് ഒരുമിച്ചു നടക്കാം. അപ്പോൾ നമുക്ക് സംസാരിക്കുകയും ചെയ്യാലോ. അങ്ങനെ ആയാൽ ഈ ഭാരം ഒന്നും അറിയില്ല..” ജൂലി പറഞ്ഞു. അത് കേട്ട് ചിരിച്ചുകൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.

 

 

“എന്നാൽ വാ.. നമുക്ക് ഇനി ഒരുമിച്ചു നടക്കാം ”

 

 

ജൂലി ബേഗ് സ്വയം പിടിച്ചു കൊള്ളാം എന്ന് പറഞ്ഞിരുന്നെങ്കിലും ജൂലിയുടെ കൈയിൽ നിന്ന് ബേഗും വാങ്ങി കൃഷ്ണ പ്രസാദ് സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു. കൂടെ ജൂലിയും.

 

ഒരു പഴയ ഹോണ്ട ആക്റ്റീവ ആയിരുന്നു കൃഷ്ണ പ്രസാദിന്റെ സ്കൂട്ടർ. ജൂലിയുടെ ബേഗ് ആക്റ്റീവയുടെ മുന്നിൽ വെച്ചിട്ട് കൃഷ്ണ പ്രസാദ് ജൂലിയോട് ചോദിച്ചു.

 

“മോള് വല്ലതും കഴിച്ചായിരുന്നോ..? ഇല്ലെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം. വീട്ടിലേക്ക് കുറച്ചു ദൂരം ഉണ്ട്.”

 

“വേണ്ട അങ്കിൾ. നമുക്ക് ആദ്യം വീട്ടിൽ പോകാം. എനിക്ക് ആദ്യം ഒന്ന് ഫ്രഷ് ആകണം. രാവിലെ ട്രെയിനിൽ കയറി ഇരുന്നതാ. ട്രെയിനിൽ നല്ല തിരക്കും ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് മതി എന്തെങ്കിലും കഴിക്കുന്നത്. ”

 

“എന്നാൽ പോകുന്ന വഴിയിൽ കഴിക്കാൻ എന്തെങ്കിലും വാങ്ങാം എന്താ..? ഞാൻ ഇന്ന് ഒന്നും വീട്ടിൽ ഉണ്ടാക്കിയില്ല. എനിക്കും ഇന്ന് നല്ല തിരക്ക് ദിവസം ആയിരുന്നു. ”

 

 

” അങ്കിൾ എന്നും വീട്ടിൽ ഫുഡ്‌ ഉണ്ടാക്കിയാണോ കഴിക്കാറ്..? അങ്കിൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ലേ..? “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

Leave a Reply

Your email address will not be published. Required fields are marked *