പ്രണയ സാഫല്യം 2 [ഏകൻ] 18

 

 

“രാവിലെ ഉള്ളതും. രാത്രിയിൽ ഉള്ളതും ഞാൻ ഉണ്ടാക്കി കഴിക്കും. ഉച്ചയ്ക്ക് ഉള്ളത് പലപ്പോഴും ഹോട്ടലിൽ ആയിരിക്കും. രാവിലെ എല്ലാത്തിനും സമയം കിട്ടി എന്ന് വരില്ല.”

 

 

“അങ്കിളിന് ഫുഡ് ഉണ്ടാക്കാൻ ഒക്കെ അറിയാമോ..? ”

 

ജൂലിയുടെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.

 

” എനിക്ക് കുറച്ചൊക്കെ അറിയാം. മോൾക്ക് അറിയാമോ..ഫുഡ് ഉണ്ടാക്കാൻ..? ”

 

“എനിക്കും കുറച്ചൊക്കെ അറിയാം.. അങ്കിളിന് സമ്മതം ആണെങ്കിൽ ഇനി ഞാനും അങ്കിളിന്റെ കൂടെ കിച്ചണിൽ കയറാം. നമുക്ക് ഒരുമിച്ചു ഫുഡ് ഉണ്ടാക്കാം. അതാകുമ്പോൾ എനിക്കും അങ്കിളിനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാകാം അല്ലോ..? ”

 

 

“അതൊന്നും വേണ്ട. മോള് വെറുതെ കിച്ചണിൽ കയറുകയൊന്നും വേണ്ട. എനിക്ക് അറിയാവുന്നതൊക്കെ ഞാൻ ഉണ്ടാക്കി തരാം. അല്ലെങ്കിൽ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ പണിക്കു ആരെയെങ്കിലും നിർത്താം. ”

 

 

 

അങ്ങനെ പറഞ്ഞു കൊണ്ട് സ്കൂട്ടറിൽ കയറിയ കൃഷ്ണ പ്രസാദ് സ്കൂട്ടറിന്റെ മുന്നിൽ വെച്ച ഹെൽമെറ്റ്‌ എടുത്ത് തലയിൽ വെച്ചു. . വേഗം സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു. പിന്നെ ജൂലിയോട് പറഞ്ഞു.

 

“ഇനി മോള് കയറിക്കോ.. ”

 

 

ജൂലി വേഗം സ്കൂട്ടറിന്റെ ഇരുവശത്തും കാൽ വെച്ചു കൊണ്ട് സ്കൂട്ടറിൽ കയറി ഇരുന്നു. എന്നിട്ട് ചോദിച്ചു.

 

“ഞാൻ അങ്കിളിനെ പിടിച്ചു ഇരുന്നോട്ടെ.?”

 

“ഉം. ” കൃഷ്ണ പ്രസാദ് മൂളി.

 

ജൂലി ഇരു കൈകൊണ്ടും കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു. അത് അയാൾക്ക് എന്തോപോലെ തോന്നിയെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. അങ്ങനെ ഇരുന്നു കൊണ്ട് ജൂലി പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

Leave a Reply

Your email address will not be published. Required fields are marked *