“ഞാൻ വന്നത് കൊണ്ട് ആരേയും കിച്ചണിൽ പണിക്ക് വേണ്ടി നിർത്തേണ്ട. അത് എന്റെയും അങ്കിളിന്റെയും സ്വാതന്ത്ര്യം ഇല്ലാതാക്കും. ഞാൻ കിച്ചണിൽ കയറുന്നത് അങ്കിളിന് ഇഷ്ടം അല്ലെങ്കിൽ ഞാൻ കയറുന്നില്ല. ഞാൻ പുറത്ത് നിന്ന് തന്നെ കഴിച്ചോളും.”
” അതെന്താ മോളെ മോള് അങ്ങനെ പറഞ്ഞത്..? എനിക്ക് എന്ത് ഇഷ്ടക്കേട്. എനിക്ക് ഒരു ഇഷ്ട്ടക്കേടും ഇല്ല. മോളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പറഞ്ഞതാ. മോൾക്ക് കിച്ചണിൽ കയറുന്നത് ഇഷ്ട്ടം ആണെങ്കിൽ മോള് കയറിക്കോ. എന്നിട്ട് ഇഷ്ട്ടപെട്ടത് എന്ത് വേണമെങ്കിലും ഉണ്ടായിക്കോ. എനിക്ക് സന്തോഷമേ ഉള്ളൂ. പറ്റിയാൽ ഞാനും സഹായിക്കാം.”
“അങ്കിളിന്റെ സഹായം എന്തായാലും വേണ്ടി വരും. കുക്ക് ചെയ്യുമ്പോൾ നമുക്ക് ഒരുമിച്ചു ചെയ്യാം. അങ്കിൾ കിച്ചണിൽ കയറുമ്പോൾ എന്നേയും വിളിച്ചാൽ മതി.”
അങ്ങനെ പറഞ്ഞു ജൂലി കുറച്ചു സമയം മിണ്ടാതെ ഇരുന്നു . ഇത്രയും പാവം ആയ അച്ഛനെ പറ്റിയാണോ സഞ്ജു ഓരോന്ന് പറഞ്ഞത്. ഇത് അങ്കിൾ വെറും പാവം ആണല്ലോ. ഒരാഴ്ച സമയം വേണ്ടല്ലോ. എനിക്ക് കല്ല്യാണ കാര്യം അങ്കിളിനോട് പറഞ്ഞു സമ്മതിപ്പിക്കാൻ.. ജൂലിക്ക് തോന്നി . അവളുടെ ഉള്ളിൽ ചിരി വിരിഞ്ഞു. ആ ചിരി പുറത്തേക്ക് ഒഴുകി. ജൂലിക്ക് കൃഷ്ണ പ്രസാദിനെ ഒരുപാട് ഇഷ്ട്ടം ആയി.
അവളുടെ ചിരി മനസ്സിലാക്കിയ കൃഷ്ണ പ്രസാദ് ചോദിച്ചു.
‘മോള് എന്താ ചിരിക്കുന്നത്..? ”
“ഏയ്. അത് ഒന്നും ഇല്ല അങ്കിൾ ഞാൻ വെറുതെ ചിരിച്ചതാ.. “
