എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കാൻ നോക്കിയതും ഞാൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി. പക്ഷേ എത്ര അനായാസമായിട്ടാണെന്നോ എന്റെ കയ്യിലിരുന്ന കാറിന്റെ കീ അവൻ കൈക്കലാക്കിയത്. താക്കോൽ കൈ വിരലിൽഇട്ടു വട്ടം കറക്കി, അവന്റെ ആ നടത്തം ആരാധനയോടെ നോക്കിപ്പോയി. കാറിനടുത്ത് എത്തിയപ്പോൾ അവൻ ഒരു ഡ്രൈവർ ന്റെ ഭാവഹാദികളോടെ എനിക്കിരിക്കാനുള്ള വശത്തെ ഡോർ തുറന്നു പിടിച്ച് ഭവ്യതയോടെ നിന്നു.
” മാഡം…… പ്ലീസ്… “
ഞാനും ഒട്ടും കുറച്ചില്ല. ഒട്ടൊരു ജാടയൊക്കെ മുഖത്തു വരുത്തി സൈഡ് സീറ്റ് ഇൽ കയറിയിരുന്നു. ആ ഡോർ അടച്ചിട്ട് അവൻ ഡ്രൈവിംഗ് സീറ്റ് ഇൽ കയറി.
” അച്ചൂട്ടാ… “
” ഹോ….. ന്റെ ഭദ്രാ നീ ഇങ്ങനെ അലിഞ്ഞു പോണ പോലെ എന്നെ വിളിക്കല്ലേ… ഇപ്പൊത്തന്നെ നിന്നെയും കട്ടെടുത്ത് പറക്കും ഞാൻ. “
” അച്ചു….. ”
” മ്മം ന്റെ കുട്ടി പറഞ്ഞോ”
തിരക്കിനിടയിലൂടെ അനായാസം ഡ്രൈവ് ചെയ്യുന്ന അവനെ കണ്ണെടുക്കാതെ വല്ലാത്തൊരു ആരാധനയോടെ നോക്കി ആ സീറ്റ് ലേക്ക് ചാഞ്ഞിരുന്നു… ” അച്ചു എന്താ നിന്റെ പ്ലാൻ?? “
“എന്തു പ്ലാൻ…… എന്റെ പെണ്ണിനേയും സ്വന്തമാക്കി ഞാൻ അങ്ങു പോവും… അല്ലാതെന്തു…. “
” അച്ചു ഞാൻ സീരിയസ് ആയിട്ട്
ചോദിക്കുവാ “
” നീ ഒന്നു പിടക്കാതിരിക്ക് കൊച്ചേ… വെറുതേ ഇങ്ങനെ ടെൻഷൻ ആവല്ലേ… നീ പറഞ്ഞതൊക്കെ എനിക്ക് ഓർമയുണ്ട്. എന്തുതന്നെ ആയാലും നമ്മളെ പിരിക്കാൻ ഒന്നിനും ആവില്ലെന്ന് നിനക്ക് അറിയില്ലേ… ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞാൻ പോവൂ. നോക്ക്…. ഞാൻ 35 ഡേയ്‌സ് ലീവ് എടുത്തിട്ടുണ്ട്. വീട്ടിൽ പോലും പറയാതെ ഉള്ള വരവാ. ഇവിടുത്തെ കാര്യം കഴിഞ്ഞു വേണം അങ്ങു പോവാൻ. “
“എന്തു കാര്യം…. പെട്ടന്നു സോൾവ് ചെയ്യാൻ പറ്റുന്ന ഒന്നാണോ അച്ചു അത്. നീ ഇതു എന്തറിഞ്ഞിട്ടാ…. “
പെട്ടന്നു അവനെന്റെ ചുണ്ടിനു മുകളിൽ വിരൽ ചേർത്തു സംസാരിക്കുന്നത് തടഞ്ഞു….
എന്റെ ഭദ്രേച്ചി.. ?
സത്യം പറഞ്ഞ അഭിപ്രായം പറയാൻ ഇത് കഥകൾ അല്ല എന്ന് അറിയാം എന്നാലും, പറയാതെ ഇരിക്കാൻ പറ്റണില്ല.. ❤️
ഈ പാർട്ടിൽ ഉണ്ടായിരുന്നു സംഭാഷണങ്ങൾ, അതു എത്രത്തോളം മനോഹരം ആയിരുന്നു എന്ന് എനിക്ക് വാക്കുകളിലൂടെ പറഞ്ഞ് അറിയിക്കാൻ ആകുന്നില്ല, അങ്ങനെ ലയിച്ചു ഇരുന്ന് പോകും.. ?
നിങ്ങളുടെ രണ്ടു പേരുടെയും ജീവിതം വായിക്കാൻ ഇത്രക്ക് രസം ആണെങ്കിൽ അതൊന്നു നീരിൽ കാണാൻ കഴിചിരുന്ണേൽ എത്ര മനോഹരം ആയിരുന്നേനെ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു ??
തൂലികയിൽ ഇന്ദ്രജാലം തീർത്ത എഴുത്തുകാരി എന്ന് തന്നെ ഞാൻ വിളിച്ചോട്ടെ.. ??
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
വായിച്ചു വായിച്ചു ഞാൻ ഈ വാക്കുകളുടെ സൗന്ദര്യത്തിന് ഞാൻ അടിമപ്പെട്ടു പോയി…. അത്രക്കും മനോഹരമാണ് ആ മാന്ത്രിക തൂലികയിൽ നിന്നും അടർന്നു വീണ വാക്കുകൾക്ക്…. നിങ്ങളുടെ പ്രണയം… വായിച്ചനുഭവിക്കുമ്പോൾ എന്തോ മനസിന് ഒരു പ്രതേക സന്തോഷം ലഭിക്കുന്നു…. ഒരുപാട് ഇഷ്ടമായി സമുദ്രം പോലെ ഒരിക്കലും വറ്റാതെ കിടക്കുന്ന പ്രണയം വാക്കുകളിലൂടെ അവതരിപ്പിച്ചത്…. എന്നും നിങ്ങളിൽ ആ പ്രണയമഴ തോരാതെ പെയ്യട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എഴുതി തുടങ്ങുന്ന എന്നെപോലെ ഒരാൾക്ക് ഈ വാക്കുകൾ തരുന്ന ആത്മവിശ്വാസം വളരെ വളരെ വലുതാണ്. അതേ സമയം നിങ്ങൾ എല്ലാവരുടെയും പ്രതീക്ഷകൾ, എന്റെ എഴുത്തിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഒക്കെ തുടർന്നും നിലനിർത്തേണ്ട ചുമതലയെപ്പറ്റിയും അതെന്നെ ഓർമ്മിപ്പിക്കുന്നു. പ്രണയത്തെ പ്രണയിച്ചവൾക്ക് അതെഴുതാതെ വയ്യല്ലോ.
സസ്നേഹം
ഭദ്ര
Vayichu thudagiyappozhe തീരല്ലെന്നൊരു പ്രാർത്ഥനയെ indayirunullu….. vayikuvallayirinu oro nimishavum കൺമുന്നിൽ kannuvayiirnu ഞാൻ?
ഒരുപാട് സന്തോഷം….. എന്റെ വാക്കുകൾക്ക് ജീവൻ വെക്കുന്നത് അവർ വായനക്കാരിൽ ഒരു ദൃശ്യാവിഷ്‌കാരം ഉണർത്തുമ്പോഴാണ്. ഒരുപാട് എഴുതണമെന്നു തന്നെയാണ് ആഗ്രഹം. പഠനവും എഴുത്തും ഒരുപോലെ കൊണ്ടു പോവാൻ ശ്രമിക്കുന്നുണ്ട്.
ഭദ്രേച്ച്യേ, ഇത് സിനിമാ കഥയോ, അതോ ശരിക്കും നടന്നതോ? തികച്ചും അവിശ്വസനീയമായ വിവരണം.
ആ അച്ചൂനോട് വേഗം കഥയെഴുതാൻ പറയണം. ഞങ്ങളൊക്കെ പറയുന്നതിനേക്കാൾ കൂടുതൽ കെട്ട്യോള് പറഞ്ഞാൽ കേൾക്കും.
സിനിമാക്കഥ ആണേൽ എഴുതി വെക്കാൻ കുറച്ചു കൂടി എളുപ്പമാണ്. ജീവിതം തന്നെയാവുമ്പോൾ നടന്നതൊക്കെ ഉൾക്കൊള്ളിച്ചു എഴുതേണ്ടി വരുമ്പോൾ അതൊരു വല്ലാത്ത വെല്ലുവിളിയാണ്. ഞാൻ ഒരു സാധാരണ പെൺകുട്ടി ആണെങ്കിലും എന്റെ മനസ്സു കൈക്കലാക്കിയവൻ ഒരു ഗന്ധർവ്വൻ ആണെന്നും പറയാം മാന്ത്രികൻ ആണെന്നും പറയാം, അവിശ്വസനീയമായ ജീവിത മുഹൂർത്തങ്ങൾ ഒരുക്കി എന്നെ അമ്പരപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ട വിനോദമാണ്. എത്രത്തോളം അതൊക്കെ എഴുത്തിലൂടെ പ്രകടിപ്പിക്കാനാവും എന്നറിയില്ല. ഞങ്ങളെ നേരിട്ടു അറിയാവുന്ന പലരും ഈ സൈറ്റ് ഇൽ വായനക്കാരായി ഉണ്ട്. എഴുതുമ്പോൾ എല്ലാം മനസ്സിൽ വെച്ചല്ലേ എനിക്കു എഴുതാനാവു. ചിലപ്പോൾ ഈ സൈറ്റ് ന്റെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസരിച്ച് എല്ലാം തുറന്നെഴുതാൻ എനിക്കയെന്നു വരില്ല. വല്ലാത്തൊരു ചിന്തകുഴപ്പത്തിലാണ് ഞാൻ. എന്നാലാവും വിധം എഴുതിയൊപ്പിക്കാൻ ശ്രമിക്കാം ആശാനേ.
സരസ്വതി കടാക്ഷം ഉള്ള രണ്ടുപേർ.അതിന്റെ ഐശ്വര്യം ഓരോ വാക്കുകളിലും നിറഞ്ഞുനിൽക്കുന്നു.വായിച്ചു തീരരുതേ എന്നായിരുന്നു മനസ്സിലെ പ്രാർത്ഥന.ആശംസകൾ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.അച്ചുവിനോടും പറഞ്ഞേക്ക്.
സസ്നേഹം
ആൽബി
മനസ്സു നിറയുന്ന വാക്കുകൾ അനുഗ്രഹമായി ഏറ്റുവാങ്ങുന്നു. എഴുതാൻ എനിക്കിതു പകർന്നു തരുന്ന ഊർജ്ജം ചെറുതല്ല. നന്ദി ആൽബി.
മദ്യം തലക്ക് പിടിച്ചു നിൽകുവാ ഇപ്പോൾ ഒന്നും പറഞ്ഞാൽ ശരിയാവില്ല. പറഞ്ഞു തീരാത്ത നിങ്ങളുടെ പ്രണയത്തെ വർണിക്കാൻ ഞാൻ വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.
ഇവിടെ കഥകൾ submit ചെയ്യുന്നതെങ്ങനെയാ??Thanks for the encouragement…പറയാതെ പോയ 13 വർഷത്തെ പ്രണയം…അതു എന്നെന്നേക്കുമായി നഷ്ടമായപ്പോൾ ഇപ്പോളും ഞാൻ അനുഭവിക്കുന്ന വേദന…ഒരർത്ഥത്തിൽ എന്റെ ആത്മകഥ….thanks ഭദ്രേച്ചീ…അച്ചുവേട്ടാ… for the great support
https://kambistories.com/submit-your-story/
എന്റെ ജീവനെ…
ഓരോ വരികളിലൂടെയും നീ എനിക്ക് സമ്മാനിക്കുന്നത് ഞാൻ ഏറ്റവും കൂടുതൽ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന നമ്മുടെ ഭൂതകാലമാണ് അതല്ലങ്കിൽ ഇത് മാത്രമേ ഞാൻ ഓർക്കാൻ ഇഷ്ട്ടപെടുന്നുള്ളു… സൂര്യനെ മറഞ്ഞിരുന്നു പ്രണയിച്ച പെൺക്കുട്ടിയെപ്പോലെ നീ എന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും ഓരോ അണുവിലും പ്രണയം നിറയ്ക്കുകയാണ്… നിന്നിലൂടെ കാണാനും നിന്നിലൂടെ എല്ലാം അറിയാനുമാണ് എനിക്കിഷ്ടം അതുകൊണ്ട് തന്നെ ആണ് ഈ ചുമതല ഞാൻ നിനക്ക് തന്നത്… നമ്മുടെ ഈ ചെറിയ പ്രണയ ജീവിതം പലർക്കും അവർ പിന്നിട്ട വഴികളിലേക്കുള്ള ഒരു പാത കൂടെന്നറിയുമ്പോൾ സന്തോഷം അലതല്ലുന്നു.. നമ്മുടെ ജീവിതം എനിക്ക് മുന്നിൽ ഒരു കുസൃതി ചിരിയോടെ നീ വരച്ചിടുമ്പോൾ നിന്റെ അസാമാന്യ എഴുത്തു പാടവം ഇവിടെ പ്രശംസിക്കപ്പെടുമ്പോൾ ഞാൻ എന്ന പാതി അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു….നമ്മൾ എന്ന സ്നേഹ നദി ഇനിയും ഒഴുകും..
സ്നേഹത്തോടെ
നിന്റെ മാത്രം
നിന്റെ പ്രണയം എന്നെക്കൊണ്ട് എഴുതിക്കുകയല്ലേ അച്ചൂട്ടാ…ഇനിയുള്ള ഭാഗങ്ങൾ ഞാൻ എങ്ങനെ എഴുതും???? ചോദിച്ചപ്പോഴൊക്കെ നീ ചിരിച്ചു….. നിർത്താതെ……. ബാക്കി നിനക്കെഴുതിക്കൂടെ….. ?
നീ എഴുതുന്നത് നമ്മുടെ പ്രണയമല്ലേ … ഇനിയുള്ളതും നിന്റെ കൈയൊപ്പ് പതിഞ്ഞ അക്ഷരങ്ങളിലൂടെ കാണാൻ ആണ് എനിക്കിഷ്ടം… നീ എന്ന അക്ഷരപ്രതിഭയെ ലോകത്തെ അറിയിക്കുക എന്നത് എന്റെ കർത്തവ്യമാണ്.. അതിൽ നിന്നും ഞാൻ എങ്ങനെ മാറി നില്കും…
Aaha ellarum koodi karayikkanulla plan aanalle appo ente parayathe poya pranayavum ezhuthendi varumallo
???? All the Best..
Sathyam parayaalo kannu niranju poyi ee part vaayichit.next part vegam upload cheyyu tto.ningalude love ennum strong ayirikatte enn swantham oru aniyathi
ഞങ്ങളുടെ പ്രണയം വായിച്ചു കണ്ണു നിറഞ്ഞെങ്കിൽ ഈ അനിയത്തികുട്ടിയുടെ മനസ്സിലും എവിടെയോ ഒരു പ്രണയമഴ പെയ്യാനായി ആർത്തിരമ്പി വരുന്നുണ്ടല്ലോ….
Mm cheruthaayit;-)
ഭദ്ര….ഏറെ നാളായി കാത്തിരുന്ന ഭാഗം… വളരെ മനോഹരം ആയിട്ട് തന്നെ എല്ലാം എഴുതിയിട്ടുണ്ട്.. ഞാൻ മുൻ ഭാഗത്ത് പറഞ്ഞപോലെ എല്ലാം നേരിൽ കണ്ട ഫീൽ… കാത്തിരിക്കുന്നു ഇനിയുള്ള സംഭവ വികാസങ്ങൾ അറിയാൻ…
സ്വയം മറന്നു സന്തോഷിച്ച നിമിഷങ്ങൾ എഴുതുമ്പോൾ പിന്നെ അതു ഞാൻ തന്നെ വായിക്കുമ്പോൾ അനുഭവിച്ചതിന്റെ ചെറിയൊരു അംശം പോലും പകർത്തിവെക്കാൻ ആവുന്നില്ലല്ലോ എന്നൊരു തോന്നലാണെനിക്ക്. നല്ല വാക്കുകൾക്ക് ഹൃദയംനിറഞ്ഞ നന്ദി.
എനിക്കുമുണ്ടായിരുന്നു പറയാതെ പോയ ഒരു പ്രണയം…ഇത് വായിക്കുമ്പോൾ ആ അനുഭവങ്ങൾ എഴുതിയാലോ എന്ന് തോന്നിപ്പോകുന്നു.എന്ത് പറയണമെന്നറിയില്ല..ഇങ്ങനെയൊക്കെ യഥാർത്ഥത്തിൽ സംഭവിക്കുമോ….അവിശ്വസനീയം….
പറയാതെ പോയ ആ പ്രണയത്തെ പറ്റി താങ്കൾ എഴുതുന്നത് വായിക്കാൻ കാത്തിരിക്കുന്നു. കഥകളെക്കാളും അവിശ്വസനീയമാവും പലപ്പോഴും യാഥാർഥ്യം. അനുഭവസ്ഥയാണ് ഞാൻ…
ഈ പ്രണയത്തിനു ഒരു കുറിപ്പ് എഴുതാനുള്ള യോഗിത പോലും ഇല്ല എനിക്ക് …..
മനോഹരം … അതിമനോഹരം … ഇതൊരു ജീവിതമായിരുന്നു എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു …..
കണ്ണുകൾ നിറഞ്ഞു …ഒപ്പം കുറച്ചു അസൂയയും…. . ഇതുപോലൊരു പ്രണയം അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് ഇല്ലാതെ പോയല്ലോ….
അച്ചുവിന്റെയും ഭദ്രയുടെയും പ്രണയസാക്ഷാൽക്കാരം ദർശിക്കാൻ കാത്തിരിക്കുന്നു……
അഖിൽ അതിന് നീ കിലവനൊന്നും ആയിട്ടില്ലല്ലോ … Iniyumundallo സമയം ട്രൈ Cheyenne….????
പിന്നല്ല….. u said it man… ???
ഹഹ…. കിളവൻ ആയിന്നു അല്ല ഉദ്ദേശിച്ചത് ബ്രോ….
പ്രണയം അതിൽ എന്നിൽ മാത്രം ഉണ്ടായാൽ പോരല്ലോ….. ?????
ട്രൈ… ആ നോക്കട്ടെ … വല്ലതും നടക്കുമോ എന്ന് ???
Better late than never…. എന്നാണല്ലോ…. എന്തെങ്കിലും ഒന്നിനെ തീക്ഷ്ണമായി ആഗ്രഹിക്കുകയും അതിനെ നേടാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു മനസ്സിനൊപ്പം ആ ലക്ഷ്യപ്രാപ്തിക്കായി പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കുമെന്ന പൌലോ കൊയ്‌ലോ യുടെ വാക്കുകൾ ഞാൻ കടമെടുക്കട്ടെ….
മനസ്സു നിറയ്ക്കുന്ന പ്രണയകാവ്യം ഉണരുന്ന മനസാണ് താങ്കൾക്ക് ഈശ്വരൻ തന്നിരിക്കുന്നത്. ആ മനസ്സിന്റെ പ്രണയം ഏറ്റുവാങ്ങാൻ ഭാഗ്യം ഉള്ള ഒരു മനസ്സ് ഈ ലോകത്തിൽ എവിടെയോ കാത്തിരിപ്പുണ്ടാവും….all the best.
ടാ അഖിലെ, പ്രണയ കഥകളുടെ സിംഹമേ, നീ തന്നെയാണോ ഇതൊക്കെ പറയുന്നേ…??? നിനക്ക് പ്രേമിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെയാർക്ക് പറ്റാനാടാ…???
ഹഹ ആശാനേ….
സത്യം ആണ് പറഞ്ഞെ…. ഇതുവരെയും ഞാൻ പ്രണയത്തിന്റെ മധു നുണഞ്ഞിട്ടില്ല ….
എന്നെ അടുത്ത് അറിയാവുന്നവർക്ക് അറിയാം … ഇതുവരെയും ഞാൻ ഒരാളെയും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്ന്.. അതുപോലെ എന്നെയും ആരും പ്രൊപോസ് ചെയ്തില്ല എന്നതും … എന്റെ പ്രണയം എല്ലാം എന്റെ മനസ്സിൽ മാത്രം മായിരുന്നു…. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് നോക്കിനിന്നിട്ടുണ്ട് ഒരുപാട് വട്ടം ….. എന്നിട്ടും എന്റെ മനസ്സ് ആർക്കും മുന്നിലും തുറക്കപ്പെട്ടില്ല ….
ഇത് വെറുതെ പറഞ്ഞതല്ല.. തമാശയും അല്ല …. എന്റെ ജീവിതം ഇങ്ങനെയാണു…..
ആ സുന്ദര മുഹൃത്തത്തിൽ, ഞങ്ങളെ പങ്കെടുപ്പിച്ചതിന്ന് ഒരായിരം നന്ദി.
????
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ മനസ്സിൽ ഏറ്റുവാങ്ങിയ പൊന്നുവിന് മനസ്സു നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കട്ടെ…
മഞ്ഞിൽ കുതിർന്നു നിൽക്കുന്ന രണ്ട് പനിനീർ പുഷ്പങ്ങൾ പോലെ…അച്ചുവും ഭദ്രയും…തുളസി കതിരിന്റെ നൈർമല്യം പോലെ ഒരു കാവ്യം…പ്രണയഭദ്രം…
മനസ്സു നിറയുന്ന വാക്കുകൾ കൊണ്ടു എനിക്ക് പ്രചോദനം നൽകുന്ന പ്രിയ സുഹൃത്തേ നിനക്ക് ഞങ്ങളുടെ പ്രണാമം.
ഇതുവായിക്കുമ്പോൾ ഞാൻ ഒരു പത്തുവർഷം പിന്നിലേക്ക് പോവുകയാണ് പറയാതെ പറഞ്ഞ ഒരു പ്രണയം അറിയാതെ പോയ പ്രണയം , ഒരു വാക്കു കൊണ്ടുപോലും പറയാതിരുന്ന ഒരു നോട്ടംകൊണ്ടുപോലും അറിയാതിരുന്ന പ്രണയം പത്തുവർഷങ്ങൾക്കു ശേഷം ഞാൻ അറിഞ്ഞു അവൾക്കും എന്നെ ഇഷ്ടം ആയിരുന്നു എന്ന് അവരുടെ വീട്ടുകാർക്കും. എന്തുചെയ്യാം സ്വന്തം എന്നുപറയാൻ ഒന്നും ഇല്ലാതിരുന്നകാലത്തു തോന്നിയ പ്രണയം. പറഞ്ഞാൽ എന്തുവിചാരിക്കും അവർ എങ്ങിനെ അതിനെ കാണും എന്നുള്ള ചിന്തകൊണ്ട് മനസ്സിൽ ഒതുക്കിയ പ്രണയം എൻ്റെ ഒരു ജേഷ്ഠൻ വഴിയാണ് കുറച്ചുദിവസം മുൻപ് അവൾക്കും എന്നെ ഇഷ്ടമായിരുന്നു എന്നോട് പ്രണയമായിരുന്നു എന്ന് ഞാൻ അറിയുന്നത് അപ്പോഴേക്കും എല്ലാം കൈവിട്ടുയപോയി ഇന്ന് രണ്ടു മക്കളുമായി അവൾ സന്തോഷത്തോടെ ജീവിക്കുന്നു. എനിക്ക് അവളോടൊന്നു ചോദിക്കണം എന്നുണ്ട് . പത്തുവർഷമായി ഞങ്ങൾ തമ്മിൽ ഒന്ന് മിണ്ടിയിട്ട് കണ്ടാലും കാണാത്ത ഭാവത്തിൽ ഞങ്ങൾ അവരവരുടെ വഴിക്കു പോകുന്നു ……
കൂടുതൽ പറഞ്ഞാൽ senti ആയിപ്പോകും അതുകൊണ്ടു ഒന്നും പറയുന്നില്ല അതിമനോഹരം നിങ്ങളുടെ ജീവിതം എന്നും അങ്ങിനെ ആവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട്
അച്ചുവിന്റെയും ഭദ്രയുടെയും
സ്വന്തം
ശ്രീ
പ്രണയമെന്ന ആ വലിയ അനുഗ്രഹത്തെ മനസ്സിലെങ്കിലും അനുഭവിക്കാനാവുന്നത് ഭാഗ്യം തന്നെയാണ്. നല്ല ഓർമകളെ ഉണർത്താൻ എന്റെ വാക്കുകൾക്കായത് വലിയൊരു സന്തോഷമായിക്കാണുന്നു. പ്രണയത്തിനു പ്രായവും കാലവും ദൂരവും തടസ്സമല്ലെന്നറിയൂ. സ്വന്തമാക്കുന്നത് മാത്രമല്ലല്ലോ പ്രണയം. പ്രണയിക്കുന്നവൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ആ സന്തോഷത്തിൽ മനസ്സുകൊണ്ട് സന്തോഷിക്കുന്ന ശ്രീ യും പ്രണയത്തിലാണ്. ഉപാധികളില്ലാത്ത പ്രണയം, അതു അത്രമേൽ പരിശുദ്ധമായ ആത്മാവിനേ ഉൾക്കൊള്ളാനാവൂ. ആശംസകൾ…
ഏറ്റവും അവസാനം വായിച്ചപ്പോൾ എന്റെയും കണ്ണു നിറഞ്ഞു.. അടുത്ത ഭാഗം വേഗം ഇടൂ ഭദ്രാ..കട്ട വെയ്റ്റിംഗ്…
കഴിവതും വേഗം എഴുതാം….
ആഹാ..വന്നോ… ഭദ്രേ.. മെയിൽ നോക്കണേ.. പ്ലസ്
മെയിൽ കിട്ടി ബോധിച്ചിരിക്കുന്നു മഞ്ജുസേ…. sunday അല്ലേ…. സാമ്പാറും അവിയലും ഒക്കെ ആയി കുക്കിംഗ് തകർക്കുവാ…. തിരക്കു കഴിഞ്ഞിട്ട് വേണം നിനക്ക് എഴുതാൻ…
പ്രണയം എത്ര സുന്ദരം അതും നമ്മളുടെ പ്രണയം തന്നെ ജീവിതം ആകുമ്പോൾ. നിങ്ങളുടെ പ്രണയം കഥകളിൽ കാണുന്നതിനെക്കാൾ മുന്നിലാ . ഭദ്രാ തന്റെ എഴുത്ത് അതാണ് അത്രയും മനോഹരമായി ഒരു സിനിമ പോലെ കണ്ണിന്റെ മുന്നിൽ കൊണ്ട് വരാനുള്ള തന്റെ കഴിവ് . നിങ്ങളുടെ പ്രണയ നിമിഷങ്ങൾ അറിയാൻ ആകാംഷാപ്പൂർവ്വം
സ്വന്തം
ഇമ
ഒരുപാട് നന്ദി ഇമ, വാക്കുകൾ ഒരുപാട് ഊർജ്ജം തന്നു. യാഥാർഥ്യത്തെ വാക്കുകളിലേക്ക് പകർത്തുമ്പോൾ അവൻ പകർന്നു തന്ന സന്തോഷം അതുപോലെ പകർത്തിവെക്കാൻ സത്യമായിട്ടും ഞാൻ പരാജയപ്പെട്ടു എന്നു പറയുന്നതാണ് കൂടുതൽ ശരി.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:-
ഇപ്പോൾ കണ്ടു. വായിച്ചു തീരും വരെ മിണ്ടില്ല. ആരും ശല്യപ്പെടുത്തുകയുമരുത്.
സ്മിതാമ്മ ഭയങ്കര ഗൗരവത്തിലാണല്ലോ…. വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു
1st…..
ബാക്കി വായിച്ച് കഴിഞ്ഞ്…..
????
????