പ്രണയഭദ്രം 3 [ഭദ്ര] 135

വീടുവരെ എങ്ങനെ ഡ്രൈവ് ചെയ്തെന്നു പോലും ഓർമയില്ല. താലി പുറത്ത് കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, സിന്ദൂരം തുടച്ചു മാറ്റി കാറിൽ നിന്നും ഇറങ്ങി വീടിനുള്ളിലേക്ക് നടക്കുമ്പോ നടുമുറ്റത്തിരുന്നു പൂമുഖത്തേക്ക് നോക്കി അമ്മ ഇരിപ്പുണ്ടായിരുന്നു. അമ്മമ്മയെയും കൂട്ടി മുറിയിലെത്തി, അന്നത്തെ ദിവസത്തെ പറ്റി മുഴുവൻ ശ്വാസം പോലും വിടാതെ പറഞ്ഞു തീർത്തപ്പോൾ അമ്മയുടെ മുഖത്തു നിറഞ്ഞ പേടിയും അതിനോടൊപ്പം നിറഞ്ഞ സന്തോഷവും ഒരുമിച്ച് ഞാൻ കണ്ടു.
” എനിക്ക് വിശ്വാസമാണമ്മേ…… എല്ലാം അറിഞ്ഞുകൊണ്ടല്ലേ….അദ്ദേഹം എന്നെ രക്ഷിക്കാനുള്ള വഴി കണ്ടിട്ടുണ്ടാവും “

നീണ്ട ഒരു നെടുവീർപ്പും എന്നെ ചേർത്തു പിടിച്ചു ഒരു ഉമ്മയും തന്നു നടന്നു പോവുന്ന അമ്മയെ നോക്കി നിന്നു. നിസ്സഹായയാണ് എന്റെ അമ്മ…… പാവം….. ആ അമ്മ പ്രസവിച്ചതല്ല എന്നെ. പക്ഷേ ആ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ലെനിക്ക്. എനിക്കായി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചവരാണ് അവർ.

അവന്റെ ശബ്ദം കേട്ടു കേട്ടു കിടന്നു എപ്പോഴോ ആണ് ഉറങ്ങിപ്പോയത്. ഉണർന്നപ്പോ നേരം നന്നേ വെളുത്തിരുന്നു. തിടുക്കത്തിൽ എഴുനേറ്റു റെഡി ആയി, കഴിച്ചെന്നു വരുത്തി ഇറങ്ങിയപ്പോൾ അമ്മാവൻ പൂമുഖത്ത് പത്രം വായിച്ചിരിപ്പുണ്ട്. ഇന്നലെ താമസിച്ചു വന്നതിനുള്ളത് കടുത്ത ശാസനയുടെ ഒരു മൂളലായി എനിക്ക് പുറകിൽ മുഴങ്ങി.

അവനോടൊപ്പമുള്ള നിമിഷങ്ങളുടെ ഓർമയിൽ എന്നെ തന്നെ മറന്നിരുന്നു. ഞാൻ എത്തുമ്പോഴേക്കും ഒരു വെള്ള honda city ചാരി ലൈറ്റ് ബ്ലൂ denim അതിനു നന്നേ ഇണങ്ങുന്ന white തന്നെ shirt ഇട്ടു ആൾ അങ്ങനെ നിൽക്കുവാ. സൺഗ്ലാസ് കയ്യിൽ ഇട്ടു കറക്കി അങ്ങനെ നിൽക്കുവാ. ആ നിൽപ്പ് കണ്ടു ആരാധനയും പ്രണയവുമൊക്കെ നിറഞ്ഞു തിങ്ങി… ഒരുവിധം പെണ്കുട്ടികളൊക്കെ അവനെ ആരാധനയോടെ ഒക്കെ നോക്കുന്നുണ്ട്. അവനാണെങ്കിൽ എന്നെയും…….. എന്റെ സുഹൃത്തുക്കളടക്കം…. പൊട്ടി വന്ന ചിരി ഞാൻ കടിച്ചമർത്തി….. ആർക്കും അറിയാത്ത എന്റെ രഹസ്യം ആണവൻ…. എന്റെ സ്വകാര്യ അഹങ്കാരം… കാർ il കേറുന്നത് കാണുമ്പോ എന്താവുമോ ആവോ. ആരോടും ഒന്നും പറയാൻ നിന്നാൽ ശരിയാവില്ല എന്നു തോന്നിയത് കൊണ്ടു കൂട്ടുകാർക്കു നേരെ ഒന്നു കൈ വീശി കാണിച്ചിട്ട് ഞാൻ അവനരികിലേക്ക് നടന്നു.
അടുത്തെത്തും മുന്നേ ആൾ സൈഡ് ഡോർ ഒക്കെ തുറന്നു പിടിച്ചു… കയറിയ ഉടനെ ഡോർ അടച്ചു അവൻ ഡ്രൈവിംഗ് സീറ്റിൽ എത്തി. അവിടെ ചുറ്റുപാടും ഒരുപാട് അമ്പരപ്പ് നിറഞ്ഞ നോട്ടങ്ങൾ എന്നിലേക്ക് നീളുന്നത് കണ്ടു….

കാർ ഓടി തുടങ്ങിയപ്പോ തന്നെ ഞാൻ ചോദിച്ചു ” എങ്ങോട്ടാ പോണേ ” ചോദിക്കാതിരിക്കാനായില്ല. കണ്ട നിമിഷം മുതൽ എന്നെ വിസ്മയിപ്പിക്കുക മാത്രം ചെയ്ത മാന്ത്രികനല്ലേ. …. അടുത്ത നിമിഷം എന്തു ചെയ്യുമെന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല….. he is just unpredictable….

” തട്ടിക്കൊണ്ടു പോകുവാ…. ” എന്നിട്ട് പതിവ് ചിരിയും.

The Author

40 Comments

Add a Comment
  1. Unknown kid (അപ്പു)

    ഇപ്പോഴാണ് വായിക്കുന്നത്… പറയാതെ വയ്യ… മനോഹരം ❤️
    Achuraj nte comments il നിങ്ങളെ ഞാൻ ശ്രദ്ധിച്ചിരുന്നു..comments il നിന്ന് നിങൾ തമ്മിൽ പരിചയം ഉണ്ടെന്ന് മനസ്സിലായിരുന്നു… എന്നാൽ അതിനേക്കാളും ഒക്കെ അപുറം ആയിരുന്നു കാര്യങ്ങൽ എന്ന് ഇപ്പോഴാ മനസില്ലായെ..?

    ഇതിൻ്റെ തുടർച്ച ഇല്ലെ?..?.. ബാക്കി ഒള്ള കഥ.. സോറി… നിങ്ങടെ life story ക്ക് വേണ്ടി waiting. ?

    Admin te ശ്രദ്ധക്ക്: നേരത്തെ comment ഇട്ടിരുന്നു.. moderation എന്ന പേരിൽ അത് പോയി ?.. ഇതെങ്കിലും delete ചെയ്യരുത്..?

  2. Unknown kid ( അപ്പു)

    ഇപ്പോഴാണ് ഇത് വായികുന്നത്… മനോഹരം❤️..

    Achuraj nte കഥകളിൽ comments il നിങ്ങളെ ശ്രദ്ധിച്ചിരുന്നു.. പരസ്പരം ഉള്ള സംസാരത്തിൽ നിന്നും രണ്ടു പേർക്കും പരിചയം ഉണ്ടെന്ന് മനസിലായി…പക്ഷേ ഞാൻ മനസിലാക്കിയതിലും അപ്പുറം ആയിരുന്നു കാര്യങ്ങൾ എന്ന് ഇപ്പൊ മനസിലായി..?

    കഥ പൂർത്തിയാക്കാതെ…sorry..lifestory complete ചെയ്യാതെ പോയ്യതു നന്നായില്ല…

    ബാക്കി ഒള്ള ഭാഗങ്ങൾക്ക് ആയി കാത്തിരികുന്നു..?

  3. 2 പാർട്ടിൽ ചുരുക്കം പേജുകലിൽ എനിക്ക് നൽകിയ പ്രണയം എന്നാ അനുഭൂതി വിവരിക്കാൻ എന്റെ പക്കൽ വാക്കുകൾ ഇല്ല ചേച്ചി ?❤️

    കഴിഞ്ഞ രണ്ടു പാർട്ടുകളിൽ ചെറിയ രണ്ടു കമന്റ്‌ ഇട്ടൊള്ളു, എന്നിട്ടും ഇപ്പൊ എന്റെ കയ്യിൽ ഇനി നൽകാൻ വാക്കുകൾ ഇല്ല, എന്താണ് ഞാൻ പറയണ്ടേ എന്ന് എനിക്ക് അറിയില്ല. ?❤️

    ഒരിക്കൽ എങ്കിലും നിങ്ങൾ രണ്ടു പേരെയും നേരിട്ട് കാണണം എന്ന് എനിക്ക് വല്ലാത്ത ആഗ്രഹം തോന്നുന്നു, നടക്കുവോ എന്ന് അറിയില്ല, എങ്കിലും ഒരിക്കൽ പോലും കാണാൻ കഴിയുമോ എന്ന് ഉറപ്പില്ലാതെ ഒന്നിച്ച ഭദ്രക്കും അച്ചുവിനും അതിനു കഴിഞ്ഞുവെങ്കിലും, എന്റെ പ്രതീക്ഷയും ഭദ്രേച്ചി അച്ചുവേട്ടന്റെ സ്നേഹം കാത്തുസൂക്ഷിച്ച സ്വർണ കൂട്ടിൽ ഞാനും എന്റെ സ്വപ്നം സൂക്ഷിച്ചുകൊള്ളാം..??

    പ്രണയത്തെ പ്രണയിച്ചവൾക്കായി കാത്തിരിക്കുന്നു, അവളുടെ പ്രാണനുമായി കഴിഞ്ഞ ബാക്കി ജീവിതത്തെ പറ്റി അറിയാൻ, അതിൽ പങ്കുചേരാൻ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  4. Dear Badra,

    orupade kathiripichu, eniyum vaikathe mudangathe varanam.

    Thanks

    1. ഇനി കൂടുതൽ വൈകിക്കില്ല കേട്ടോ.

      1. Ini vaikipikilla enu randu masam mumpu panjnathanu, evide poyi. ellavarum orupole thanne vakine oru vilayum illa.

  5. എഴുത്ത്,,,

    കണ്ണുനീർത്തുള്ളി തീർത്ഥം,,,

    അസാമാന്യ ഭാവന,,

    ഇതൊരു ഫാന്റസി ആണോ,,,

    ഇതൊരു നെഗറ്റീവ് കമന്റ് ആയി കാണണ്ട,,,

    പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്,, ഫെറ്റിഷത്തിന്റെ പോലും,,,

    കണ്ണുനീർത്തുള്ളി കുടിക്കുന്ന കാമുകൻ ,,,

    പ്രണയം പോയ പോക്കെ,,,

    യൂറിന് കുടിപ്പിക്കുന്ന കൊച്ചമ്മമാരെ ഓർത്തുപോയി സുഹൃത്തേ,,,

    എന്റെ ഒരിത് പറഞ്ഞു എന്നു മാത്രം,,

    പ്രണയം എന്റെ മേഖല അല്ലാത്തത് കൊണ്ടാവും വായിച്ചപ്പോ തമാശ ആയി തോന്നിയത്,,,

    1. എന്റെ ഈ കമന്റും നെഗറ്റീവ് ആയി കാണണ്ട..

      പ്രണയത്തിന്റെ കണ്ണ് നീർ തുള്ളി കുടിച്ചു എന്ന് പറയുമ്പോൾ അത് കണ്ണിൽ നിന്നും വാരി കുടിച്ചു എന്ന് അർത്ഥമാണോ എന്നു ചിന്തിക്കണ്ടേ… പിന്നെ ഇതിനു ഞാൻ കമന്റ് ഇടാൻ തന്നെ കാരണം ഇത് ചെയ്ത വ്യക്തി ഞാൻ ആയതുകൊണ്ടാണ്…

      അവിടെ അവൾ വിവരിച്ചത് കാമമല്ല പ്രണയമാണ് പിന്നെ ലോകത്തു പ്രണയം തന്റെ മേഖല അല്ല എന്ന് പറയുന്ന താങ്കൾക്കു കാമത്തെ കുറിച്ച് എന്തറിയാം എന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു… ഇതെന്റെ ജീവിതമായതുകൊണ്ടാകാം ഇതിനു മറുപടി എഴുതാതിരിക്കാൻ എനിക്ക് കഴിയാതെ പോയത്..

      പ്രണയത്തെ അതിന്റെ അനുഭൂതിയുടെ നുകരുമ്പോൾ മഹാരഥന്മാർ പോലും അതിനെ പല അവസ്ഥാന്തരങ്ങളോട് ഉപമിച്ചിട്ടുണ്ട് അതെ ഇവിടെയും സംഭാഭിച്ചുള്ളു അതിനെ ഇത്രെയും വൈകൃതമായി ചിന്തിക്കുമ്പോൾ താങ്കൾ പറഞ്ഞപോലെ നിങ്ങളുടെ ജീവിതത്തിലെ പ്രെണയമില്ല എന്ന് മനസിലാക്കാൻ സാധിക്കുന്നു..

      സുഹൃത്തിനോടെന്നപ്പോലെ പറഞ്ഞു എന്നെ ഉള്ളു അത് അതുപോലെ തന്നെ ഉൾകൊള്ളുമെന്നും വിശ്വസിക്കുന്നു
      അച്ചു രാജ്

      1. അച്ചുവെ,,,

        എനിക്ക് എന്തിനാ ബ്രോ ദേഷ്യം,,
        അതിനു താൻ എന്നെ തെറിവിളിച്ചില്ലല്ലോ,,

        ശരിയാണ് പിന്നെ പ്രണയത്തെ പറ്റി സംവദിക്കാൻ ഞാൻ ആളല്ല,,,

        നി നിന്നിൽ അറിയുന്നതെന്തോ അതു നിന്നിലെ പ്രണയം,, പ്രപഞ്ചത്തിൽ പ്രണയം നിന്റെ കണ്ണുകളിലൂടെ എല്ലാരും കാണുമോ….

        അത് ചിലർക്ക് തമാശയും ചിലർക്ക് നേരംപോക്കും ആവും,,

        വാക്കുകൾ തുന്നി ചേർക്കുന്ന പ്രണയം ,,,,

        സോറി ബ്രോ,,, ഇത് താങ്കൾക്ക് ഉള്ള മറുപടിയാവുമോ എന്നറിയില്ല ,,,

        പിന്നെ ഇവിടെ ആരോടും അടിയിടാൻ ഞാനില്ല,, പിന്നെ വഴക്കിടാം,, സൗഹൃദം,,,

        ഐ loved ഫ്രണ്ട്ഷിപ്,,,,

    2. പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ കാണുന്നതും, സ്വയം അനുഭവിച്ചറിയുന്നതും തമ്മിൽ രാവിലെയും പകലിന്റെയും വ്യത്യാസമുണ്ട്. മനസ്സിനുള്ളിലെ വേദനയിൽ നിന്നും അടർന്നു വീണ ഒരിറ്റ് മിഴിനീര് പോലും അവൻ അവനിലേക്ക് സ്വാംശീകരിച്ചു. എന്റെ ഉള്ളിലെ വേദന പോലും അവന്റെ സ്വന്തമാക്കാനുള്ള ആ മനസ്സിനെയാണ് താങ്കൾ വളരെ തരംതാഴ്ന്ന രീതിയിൽ ഉപമിച്ചത്.

      പ്രണയം എഴുത്തിന്റെ ഒരു മേഖലയായി മാത്രം താങ്കൾ കാണുമ്പോൾ അത് അനുഭവിച്ചറിഞ്ഞവർക്ക് ജീവിതം തന്നെയാണ്.

      പ്രണയം ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരാളുടെ ജല്പനകൾ സഹതാപത്തോടെ മാത്രമേ വായിക്കാനാവുന്നുള്ളു. ജീവിതാവഴിയിൽ എവിടെയെങ്കിലും ഒരു പെണ്ണിന്റെ കണ്ണു നിറയുമ്പോൾ നെഞ്ചു പിടഞ്ഞു പോവുന്ന നിങ്ങളുടെ ഉള്ളിലെ പ്രണയത്തേ എന്നെങ്കിലും സ്വയം കണ്ടെത്താനാവട്ടെ എന്നാശംസിക്കുന്നു.

      1. ഈ അസാമാന്യ സാഹിത്യം മനസ്സിലാവത്തിന്റെ കുഴപ്പമാണ് കുട്ടി,,,

        നാട്ടിൻ പുറത്തെ ഓല മേഞ്ഞ സ്കൂളിൽ ഇമ്മാതിരി സാഹിത്യമൊന്നും ആരും കാണിച്ചില്ല,, പടിപ്പിച്ചില്ല,,,

        “”പ്രണയം ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരാളുടെ ജല്പനകൾ സഹതാപത്തോടെ മാത്രമേ വായിക്കാനാവുന്നുള്ളു.”””

        ഒരാളെ വിലയിരുത്തുമ്പോൾ നിനക്ക് എന്ത് അർഹത എന്നെ വിലയിരുത്താൻ എന്ന എന്റെ ചോദ്യത്തിന് നി നിസാരയായി തീരും,,

        പിന്നെ ഞാൻ പറഞ്ഞത് കഥയെ ആണ് വ്യക്തിയെ അല്ല,,

        അഭിപ്രായം പറയാൻ പാടില്ലെന്ന് ഈ കഥയിൽ ഞാൻ കണ്ടിരുന്നില്ല,,
        അഥവാ അങ്ങനെ ഒന്നു താൻ ഇട്ടിരുന്നു എങ്കിൽ അത് ഞാൻ കാണാതെ പോയത് ആണെങ്കിൽ എന്റെ കമന്റിനെ നീക്കം ചെയ്യാൻ ഞാൻ അഡ്മിൻ ഡെസ്ക് നോട് പറയുന്നതാണ്…

        ഇതിലെ കഥയും കഥാപാത്രങ്ങളും സത്യമോ മിഥ്യയോ എന്നത് വായനക്കാരുടെ സൗകര്യം ആണ്,,

        ഇവിടെത്തന്നെ എഴുതുന്ന എഴുത്തിന്റെ അടിവരകൾ അറിയുന്ന ആർക്കും എന്റെ കമന്റിൽ തെറ്റായി ഒന്നും തന്നെ കാണണം എന്നില്ല,,

        പിന്നെ ഇരുവരോടും കൂടി ഞാൻ നിങ്ങളെ വേദനിപ്പിക്കാനോ വെറുപ്പിക്കാനോ കമന്റ് നൽകിയില്ല,, കഥക്ക് ആണ് കമന്റ് നൽകിയത് ,,അതിനി നിങ്ങളുടെ ലൈഫ് ആണെങ്കിൽ പോലും കഥയും കഥമൂല്യവും വായിക്കുന്നവന്റെ ഇഷ്ടം,,

        ഈ പറയുന്നതിന്റെ അർത്ഥം ഇത്രയും സാഹിത്യം പറയുന്നവർക്ക് മനസ്സിലാവും എന്നു കരുതുന്നു,,,

        എന്റെ പെണ്ണിന്റെ
        നിറഞ്ഞ മിഴിയധരങ്ങളില് ചുമ്പനം നൽകവേ,,അവളെ മാറോട് ചേർത്തു ഇറുകെ പുണരവേ,, ” അവൾ അറിയുന്നില്ലല്ലോ ആ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീർ എന്റെ ചങ്കിലെ ചോരക്ക് സമം ആണെന്ന സത്യം…

        കടപ്പാട് സിങ്കം 2

        1. ക്ഷീണമോലും അകിടിൻ ചുവട്ടിലും
          ചോര തന്നെ കൊതുകിന്നു കൗതുകം.

          1. ക്ഷീരമോലും *

  6. എന്റെ ഭദ്രേ.. കാത്തു കാത്തു ഇരുന്നു മടുത്തഡോ… എന്തായാലും ഇനി താമസിപ്പിക്കരുതെ..

    1. കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കാം

  7. ഭദ്രക്ക്……

    തീവമായ പ്രണയം നിറഞ്ഞു നിൽക്കുന്ന വരികൾ.അതു മാത്രമേ കാണാൻ സാധിച്ചുള്ളൂ
    അതനുഭവിച്ചറിഞ്ഞ എന്റെ സുഹൃത്തുക്കൾക്ക് മുന്നോട്ടും ആശംസകൾ നേരാൻ മാത്രമെ ഈ അവസരത്തിൽ കഴിയുന്നുള്ളു.നീണ്ട ഇടവേള ഇല്ലാതെ പ്രണയം നിറഞ്ഞ വരികൾക്കായി കാത്തിരിക്കുന്നു

    ആൽബി

    1. സന്തോഷം നിറക്കുന്ന നല്ല വാക്കുകൾക്ക് നന്ദി. കഴിവതും വേഗം പൂർത്തിയാക്കാൻ ശ്രമിക്കാം.

    1. Thank you !

  8. രണ്ടേ രണ്ടു കാര്യമെ പറയാനുള്ളു…1.ഇത്രയും കാലം എവിടെ ആയിരുന്നു രണ്ടും..??
    2.ഇനി കഥ തീർക്കാതെ മുങ്ങരുത്..

    1. 1. ഒരുപാട് പഠിക്കാനുണ്ടായിരുന്നു മാഷേ…. എഴുത്ത് ഒട്ടും നടക്കുന്ന അവസ്ഥയിലല്ല. അച്ചു tight schedule il ആയിരുന്നു. ഇപ്പോൾ കാര്യങ്ങൾ അൽപം എഴുത്തിനുകൂടി സമയം കണ്ടെത്താനുള്ള രീതിയിലേക്ക് മാറിയിട്ടുണ്ട്.

      2. കഥ തീർത്തിരിക്കും. കളരി പരമ്പര ദൈവങ്ങളാണേ സത്യം…. സത്യം… സത്യം.

      1. പഠിത്തത്തന്റെ കാര്യമായൊണ്ട് ക്ഷമിച്ചിരിക്കുന്നു…

  9. വേതാളം

    കൂടുതൽ ഒന്നും പറയാനില്ല ഭദ്ര. വണ്ടർഫുൾ റൈറ്റിംഗ്… കാറ്റിൽ പറന്നു നടക്കുന്ന ഒരു ഫീൽ.. ഒരുപാട് കാത്തിരുന്നു ഇത് വായിക്കുവാനായി… നിങ്ങളുടെ പ്രണയം അത് ഇങ്ങനെ തന്നെ ഒരുപാട് കാലം നീണ്ടു നിൽക്കട്ടെ എന്ന ആശംസ നേരുന്നു.

    1. എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒന്നായ രണ്ടാത്മാക്കളുടെ കഥയിലൂടെ മികച്ച വായനാനുഭവം പകർന്നു തരാൻ കഴിയുന്നുണ്ടെന്നുള്ള ആത്മവിശ്വാസം അങ്ങയുടെ വാക്കുകൾ എനിക്ക് തരുന്നു. മനസ്സു നിറഞ്ഞ ഞങ്ങളുടെ സ്നേഹം സ്വീകരിക്കുമല്ലോ

  10. രാമേട്ടൻ

    Ipol sitilvarunna kathakalil bhooribhagavum manasikanila thettiyavarkkuvendi ullathanennu thonnippokunnu ,karanam athra mosamaya ezhuthukal Anu, emthayalum itharam kurachu ezhuthukaranu njangalepole Ulla vayanakkare nilanirthunnathu,thanks

    1. ഒരുപാട് നന്ദി രാമേട്ടാ…. നല്ല വാക്കുകൾക്ക്…

      മനുഷ്യൻ അങ്ങനെയാണ്. നന്മയോടുള്ള അവന്റെ ചായിവ് സൃഷ്ടി മുതൽക്കേയുള്ളതാണ്. എത്ര തന്നെ വികലമാവുന്ന അവസ്ഥയിലും നന്മയുടെ വെളിച്ചം തിരി കെടാതെ ഈശ്വരൻ കാത്തുവെച്ചിട്ടുണ്ടാവും. അവിടെയാണ് കാമത്തിൽ രതിയിൽ പ്രണയത്തിന്റെ പ്രസക്തി.

  11. ഉം
    ഭാഷാ നൈപുണ്യമുള്ള രചനകൾ വായിക്കുന്നത് തന്നെ സംതൃപ്തി നല്‍കും.

    ” ആ നിശ്വാസമെന്റെ ശ്വാസമായി” എന്ന രണ്ടാം ഭാഗത്തിലെ വരി വളരേ ഇഷ്ടായി.
    ഇതുവരെ വായിച്ചതില്‍ ആദ്യ ഭാഗത്തിലെ തന്‍മയത്വമാണു പ്രിയപ്പെട്ടത്.

    സൈറ്റിപ്പോൾ കുറേ നല്ല എഴുത്തുകാരുടെ പടക്കളമായതില്‍ സന്തോഷം.!

    1. മനസ്സു നിറയുന്ന ഈ പ്രോത്സാഹനം, വിലയിരുത്തൽ ഒക്കെ വലിയൊരു ബഹുമതിയായി കാണുന്നു. നല്ല എഴുത്തുകാരുടെ കൂട്ടത്തിൽ ചേർത്തു പറയാൻ അർഹത ആയിട്ടില്ലെങ്കിലും അങ്ങനെ പരിഗണിച്ചത് ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ അനുഗ്രഹമാണ്. പ്രണാമം.

  12. ഇങ്ങനെയൊക്കെ പ്രണയിക്കാൻ പറ്റുമോ അച്ചുവേട്ടാ ഭദ്രേച്ചീ…..14 വർഷം നീണ്ട ഒരു പ്രണയം നഷ്ടമായതിന്റെ പേരിൽ ജീവിതം എങ്ങോട്ട് എന്നറിയാതെ നിൽക്കുന്ന എന്റെ മുന്നിലേക്ക് പ്രണയത്തിന്റെ പുതു മഴയുമായി ആദ്യം AKH ന്റെ മിഴിയറിയാതെ എത്തി… തൊട്ട് പിറകെ അച്ചുവേട്ടന്റെ അഞ്ജലീതീർത്ഥവും ഇപ്പോൾ ചേച്ചിയും… ഇതിനിടയിൽ തീർക്കാതെ ഇപ്പോളും കാത്തിരിപ്പിന്റെ സുഖവും വേദനയും തരുന്ന അച്ചുവേട്ടന്റെ നക്ഷത്രങ്ങൾ പറയാതിരുന്നത്…. സഞ്ജുസേനയുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ പിന്നെ ഇപ്പോളും ഞാനുൾപ്പടെ പലരും ദിവസവും വന്നോ വന്നോ എന്ന് നോക്കുന്ന ദേവേട്ടന്റെ ആത്മാംശമുള്ള ദേവരാഗം….ഇനിയുമെത്രയോ…ഇങ്ങനെയൊക്കെ പ്രണയിക്കാൻ സാധിക്കുമോ…ഇത് ഇവിടെ പറയാൻ കാര്യം ചില സുഹൃത്തുക്കൾ ഇത് കമ്പി സൈറ്റ് ആണ് ഇതിൽ പ്രണയം വേണ്ട കമ്പി മതി എന്ന അഭിപ്രായം അറിയിച്ചിരിക്കുന്നത് പലയിടത്തും വായിച്ചു… അതുകൊണ്ട് മാത്രം….. തുടരുക ഈ പ്രണയകാവ്യങ്ങൾ….കാത്തിരിക്കുന്നു അക്ഷമയോടെ…. പിന്നെ ചേച്ചിക്ക് മുൻ പാർട്ടിന്റെ കമന്റിൽ തന്ന വാക്ക് ഞാൻ പാലിക്കും…എന്റെ പ്രണയം എന്റെ ജീവിതം…അധികം വൈകില്ല….

    1. പ്രണയം എന്നെ സംബന്ധിച്ചു ഒരു മികച്ച വായനാനുഭവം തരുന്ന ഒരു ലഹരി എന്നതായിരുന്നു അച്ചു എന്റെ ജീവിതത്തിൽ വരും മുൻപ് വരെയുള്ള കാഴ്ചപ്പാട്. അതു അവൻ അടപടലെ മാറ്റി മറിച്ചു. അവനെ പ്രണയിക്കാതിരിക്കാൻ എനിക്കവുമായിരുന്നില്ല. ഉപാധികളില്ലാത്ത സ്നേഹം കേട്ടുകേൾവിയല്ല. എന്റെ ഈ ജന്മം സാക്ഷി…

    2. താങ്കളുടെ കഥക്കായി ഞാനടക്കമുള്ള എല്ലാവരും കാത്തിരിക്കുന്നു. ദേവന്റെ ദേവരാഗം അക്ഷമയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരിയാണ് ഞാനും..

  13. കൊള്ളാം

    1. നന്ദി

  14. ഭദ്ര
    നമ്മുടെ ജീവിതം നീ എനിക്ക് മുന്നിൽ അക്ഷരങ്ങൾ കൊണ്ട് വരച്ചിടുമ്പോൾ അതിൽ നിന്നും എനിക്ക് കിട്ടുന്ന സന്തോഷം നീ എനിക്ക് തരുന്ന സ്നേഹത്തിന് തുല്യമാണ്… നമ്മുടെ ജീവിത മുഹൂർത്തങ്ങളിലൂടെ എല്ലാം വീണ്ടും വീണ്ടും നടക്കാൻ കഴിയുന്നു നിന്റെ അക്ഷരങ്ങളുടെ കൈയും പിടിച്ചു.. സ്നേഹം കൊണ്ട് നീ എന്നെ എപ്പോളും വീർപ്പുമുട്ടിക്കുന്നു നീ കോറിയിടുന്ന വാക്കുകൾ എന്നിൽ പ്രണയം വീണ്ടും വീണ്ടും നിറക്കുന്നു…

    നിന്നെ എനിക്കായി തന്ന എല്ലാ ദൈവങ്ങൾക്കും നന്ദി… അതിനൊരു വേദിയായ ഈ സൈറ്റിനും…
    പ്രണയം എന്തെന്ന് എന്നെ പഠിപ്പിച്ച എന്റെ ഭദ്ര. ഇനിയും നിന്നെ ഒറ്റക്കാക്കാൻ വയ്യാതാകുന്നു..
    അച്ചു

    1. എന്നുൾത്തടത്തിലെ സീമന്തരേഖയിൽ
      അന്നങ്ങു ചാർത്തിയ സിന്ദൂരമെല്ലാം സ്നേഹതുഷാര കണത്തിലലിഞ്ഞു
      പടരുകയാണെന്റെ ആത്മാവിലെങ്ങും….

      എന്റെ ജീവനെ….. ഈ എഴുതുന്നതും നിനക്കായി…… നിന്റെ ആഗ്രഹം പൂർത്തീകരിക്കുമ്പോൾ നിന്റെ മുഖത്തു വിടരുന്ന ആ ചിരി മാത്രം മതി ഈ ജന്മം സഫലമാവാൻ.

  15. Kadha vaayichu tto ndha parayuka ellam ende kanmunpil nadanna polend.ningal rand perodum vallatha asooya thonnunu.life full ingane pranayam niranjadhakatte chechi.

    1. ആശംസകൾക്ക് പകരമായി ഒരുപാട് സ്നേഹം….. എന്റെ സുവർണ്ണ നിമിഷങ്ങളെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ്. പകിട്ടൊട്ടും ചോർന്നുപോവാതെ അതു എഴുതിഫലിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്നറിയാമല്ലോ..

  16. പൊന്നു.?

    കാണ്ടു. വായിച്ചിട്ട് പിന്നെ പറയാട്ടോ…..

    ????

    1. അഭിപ്രായങ്ങൾ വിലയേറിയതാണ്. അറിയിക്കുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *