പ്രണയകാലങ്ങളിൽ
Pranayakalangalil | Author : Jorji
എനിക്കു എന്നൊടുത്തന്നെ പുച്ഛം തോന്നുന്നു. എന്നെ ജീവനു തുല്യം സ്നേഹിച്ച അവളെ ഞാൻ ചതിച്ചു. ഒരിക്കലും അവളെ ഞാൻ വിവാഹം കഴിക്കില്ല എന്നു അറിഞ്ഞുകൊണ്ടുതന്നെ എന്നെ സ്നേഹിച്ച ആ പാവത്തിനെ കുറച്ചു നേരത്തെ ശരീര സുഖത്തിന് വേണ്ടി ഉപയോഗിച്ചു. അവൾക്ക് താല്പര്യം ഉണ്ടായിട്ടല്ല, എന്നോട് ഉള്ള അടങ്ങാത്ത സ്നേഹം കാരണമാണ് എന്റെ ഇഷ്ടത്തിന് വഴങ്ങിയത്.
വിവാഹം കഴിക്കാൻ അവൾ ഒരിക്കൽ പോലും എന്നെ നിർബന്ധിച്ചിട്ടില്ല, എന്റെ സ്നേഹം മാത്രം മതിയായിരുന്നു. പ്രായവും മതവും പറഞ്ഞു അവളെ ഒഴിവാക്കി. ഒരു സർക്കാർ ജോലിക്കരന്റെ ആലോചനയ്ക്കു സമ്മതം മൂളാൻ ഞാൻ അവളെ നിർബന്ധിച്ചപ്പോൾ തകർന്നു പോയിരിക്കും ആ പാവം. എന്നെ മാത്രം മനസ്സിൽ കൊണ്ടുനടന്നിരുന്ന അതിനു സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ അതു അവളോട് പറഞ്ഞപ്പോൾ ഒരിറ്റുകണ്ണീർ പൊഴികാതെ എന്നെ നോക്കിനിന്നു.
അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നാൽ അതു എനിക് ശാപമായി ഭവിച്ചാലോ എന്നു കരുതി അടക്കി പിടിച്ചതാകാം, കുറച്ചു നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിനിന്നു വളരെ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ നടന്നു നീങ്ങി. ഒരു പൊട്ടിത്തെറി പ്രതികക്ഷിച്ചു നിന്ന എനിക്ക് അവളുടെ പെരുമാറ്റം സമാധാനമാണ് നൽകിയത്.
പക്ഷെ ആ സമാധാനം വളരെ കുറച്ചു മണിക്കൂറുകൾ മാത്രമേ നിലനിന്നോളൂ, അവൾ ആത്‍മഹത്യക്കു ശ്രെമിച്ചു അതീവഗുരുതര നിലയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് ഞാൻ അറിഞ്ഞത്. 20 വയസുകാരനായ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അത്, മനസ്സും ശരീരവും എനിക്ക് സമർപ്പിച്ച എന്റെ പെണ്ണ് അവളുടെ ജീവനും എന്റെ മുന്നിൽ കാഴ്ചവെയ്ക്കുന്നതയിണ് എനിക്ക് തോന്നിയത്. അവൾക്കു ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നു കരുതിയാണ് ആ വിവാഹത്തിന് സമ്മതിക്കാൻ ആവശ്യപ്പെട്ടത്, പക്ഷെ അവൾ എന്നെ തോൽപിച്ചു കളഞ്ഞു.
എന്റെ മനസിലും അവളുടെ ഒപ്പം പോകണം എന്ന ചിന്ത ഉടലെടുത്തു. അവൾ ഇല്ലാതെ ഈ ലോകം എനിക്ക് എന്തിനാണ്, ആ പാവത്തിനെ ഞാൻ ചതിച്ചില്ലേ, ഉപേക്ഷിച്ചില്ലേ, എല്ലാം എന്റെ തെറ്റല്ലേ, ഞാൻ കാരണമല്ലേ അവൾ മരണത്തോട് മലടിച്ചു കിടക്കുന്നത്, അതേ ഞാൻ ഇനി ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ പാടില്ല അത്രത്തോളം പാപിയാണ്. മരിക്കാനുള്ള വഴികൾ ചിന്തിച്ചു കൊണ്ടിരുന്നു. പെട്ടന്ന് തന്നെ മരിക്കണം, റൂമിൽ ഉണ്ടായിരുന്ന ഒരു ബ്ലേഡ് ഞാൻ തപ്പിയെടുത്തു, അതേ അതുതന്നെ വഴി അവൾ മരിക്കാൻ സ്വീകരിച്ച അതേ വഴി.വലതു കൈയിൽ ഇരുന്ന ആ ബ്ലേഡ് ഞാൻ ഇടതുകൈയിലെ ഞെരമ്പിലേക്കു അടുപ്പിച്ചു.
……………………..
എന്നെക്കുറിച്ചു ഒന്നും ഇതുവരെ പറഞ്ഞിലല്ലേ, എന്റെ പേര് ജോർജി ജോർജ്. കണ്ണൂർ ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ജോർജ്കുട്ടിയുടെയും ലിസിയുടെയും ഏക മകനായി ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. ഇടത്തരകരായ ഒരു കർഷകകുടുംബം ആയിരുന്നു എന്റേത്, കുറച്ച് റബ്ബറും തെങ്ങും കമുകും ഒക്കെയായി ബുദ്ധിമുട്ടില്ലാത്ത ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. വീട്ടിൽ എന്നെ മോനു എന്നാണ് വിളിച്ചിരുന്നത്, സ്നേഹം കൂടുമ്പോൾ മോനുകൂട്ടൻ എന്നും. അപ്പന്റെ ചേട്ടന്റെയും(ചാച്ചൻ) അനിയന്റെയും(പാപ്പൻ) വീടുകൾ തൊട്ടടുത്തു തന്നെയാണ്.
Next പാർട്ട് എന്നാണ് ബ്രോ
Next part enna
Next part ennu e part poli
❤️???❤️❤️❤️
kollam , superb,
pls continue bro..
Polichu bro next part waiting
Next part ennu varum
Late akilla
Adutha part eppolaa bro. Ivar onnikkanam ennanu aagraham
Udane thanne undakum
Dear Brother, നന്നായിട്ടുണ്ട്. സാധാരണ കിളികൾക്കാണ് പ്രശ്നം. ഇവിടെ കണ്ടക്ടർ ആണ് വില്ലൻ. എന്തായാലും ഒരു ലൈൻ ശരിയായല്ലോ. Waiting for next part.
Regards.
Thanks man
Very nice
Thanks bro
Good
Super. Ok
Super
Super….
തുടക്കം കൊള്ളാം… തുടരുക
Thanks bro
NALLA THUDAKKAM. E FLOW EPPLOZHUM THUDARATTAI
Sremikkam bro
നല്ല തുടക്കം
Thanks
തുടക്കം ഗംഭീരം.ബാക്കി ഭാഗങ്ങളും lag ഇല്ലാതെ തന്നാൽ കൊളളാം.
❤️❤️❤️
Thanks, sremikkam
നല്ല സൂപ്പർ തുടക്കം….
Thanks bro