പ്രണയം 3 319

അവളുടെ ശബ്ദ്ദവും മനോഹരമായിരുന്നു ….

അല്ല ഇതിലൂടെ ആൾക്കാർ പോവുകയും വരികയും ചെയ്യുന്നോണ്ട് സംസാരിക്കാൻ ഒരു പ്രൈവസി കിട്ടുന്നില്ല ,, അതുകൊണ്ടാണ് .

എന്നാ ഞാനൊന്ന് ഉമ്മയോട് പറഞ്ഞിട്ട് വരാം .
ഇല്ലെങ്കിൽ എവിടെ പോയന്ന് ഉമ്മാക്ക് ആധിയാവും …
അതും പറഞ്ഞു കൊണ്ട് ഹംന നടന്നു
ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.

മൊഞ്ചത്തി പെണ്ണല്ലേ ഞാൻ എന്നെ കാണാതായ ഉമ്മ ടെൻഷൻ ആവില്ലെ ,
അതും പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു,,

എനിക്ക് അവളിലെ സ്നേഹവും കുട്ടിത്തവും ഒക്കെ ഇഷ്ടമായി ,

***********************

എന്താ അനു ഒന്നും മിണ്ടാത്തെ ഇവിടെയും പ്രൈവസി ഇല്ലെ ?..
ഇനി വേറെ എവിടെ എങ്കിലും പോവാണോ ?.

ഹോസ്പ്പിറ്റൽ കാന്റിനിൽ വന്നിരുന്നിട്ട് കുറച്ചു നേരമായി എന്താ പറയേണ്ടത് എന്ന് പിടി കിട്ടാതെ ഇരിക്കുകയാണ് ,
ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശരിയല്ല എന്നോർത്തു കൊണ്ട്
ഹംനയോട് ഞാൻ ചോദിച്ചു …

ഹംന എന്താ പഠിത്തം നിർത്തിയത് ?…

ഇത് ചോദിക്കാൻ ആണോ അനു ഇത്രെയും നേരം മിണ്ടാതിരുന്നത് ?..

അല്ലെന്ന് എനിക്കറിയാം ഇത് പോലെ
അനുവിന് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടെന്ന്,,,

അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .

അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം
സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് ,
ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,

ഉപ്പ അപകടത്തിൽ പെട്ട്
പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…

ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട്
ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,

അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,

ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്….

ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ
അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,

അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,

പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ….

ഇയാളെന്താ പഠിത്തം നിർത്തിയത് ?.

പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട്
ഫ്ലാറ്റിന് അടുതാണ് ,

The Author

40 Comments

Add a Comment
  1. Ningal Adutha baagam idu manusya

  2. എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *