എന്തെയ് ഞാൻ മരിക്കുന്നത് നിനക്ക് അത്രയ്ക്ക് സന്തോഷമാണോ ഹംന..
അന്നാദ്യമായി അവളെന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു .
അനു ,
ഞാൻ മരിക്കാതെ നീ മരണപ്പെടില്ല അനു ,,
എന്റെ ആഴുസ്സ് കുറവാണെങ്കിലോ അന്നേരം നീ പറഞ്ഞ പോലെ നടക്കുമോ ?..
അവളുടെ ഉത്തരം എന്താന്ന് അറിയാൻ ഞാൻ ചോദിച്ചു .
എന്റെ റൂഹ് നിനക്ക് നൽകീട്ട് നിനക്ക് മുമ്പ് ഞാൻ പോവും അനു നീ ഇല്ലാത്ത ഭൂമി എനിക്ക് ആത്മാവ് ഇല്ലാത്ത ശരീരം പോലെ തന്നെയായിരിക്കും…
എനിക്ക് മുമ്പ് നീ അങ്ങനെ ഞാൻ ചിന്തിക്കാറെ ഇല്ല അനു എനിക്കതിന് ഉള്ള മനക്കട്ടി ഇല്ല…,,
എന്റെ കൈ മുറുകി പിടിച്ച ഹംനയുടെ മൃതുവാർന്ന കൈക്ക് മുകളിൽ എന്റെ മറു കൈ അമർത്തി പിടിച്ച
അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു ,,,
എന്നെ എന്തിനാ ഇങ്ങനെ പ്രണയിക്കുന്നത് ഹംന.
എനിക്ക് അറിയുന്നില്ലല്ലോ എവിടേക്കാ എന്നെയും കൊണ്ട് നീ പാറി പറക്കുന്നതെന്ന് ,,
നിന്റെ ഈ സ്നേഹം എനിക്ക് തന്നത് പുതിയ കുറെ നല്ല നിമിഷങ്ങളാണ് …
ഇത്തു പോയ നാളുകളിൽ ഞാൻ തളർന്ന് പോയപ്പോൾ വീട്ടിൽ പോവാൻ പോലും മനസ്സ് മടിച്ചപ്പോൾ ,
ജീവിതം പഠിക്കാനും അത് നേരിടാനും ജോലി എന്ന ലക്ഷ്യ ബോധം എന്നിൽ ഉണ്ടാക്കിയതും നീയല്ലെ ഹംന…
ഇല്ലായിരുന്നെങ്കിൽ ഇന്നും കുട്ടിക്കളിയുമായി അച്ചടക്കമില്ലാതെ കളിച്ചു നടക്കുമായിരുന്നു ഞാൻ..
എന്റെ ജീവനിൽ പ്രണയം നിറച്ച് അതിനെ സ്നേഹത്തിന്‍ വളമിട്ട് വളർത്തി വലുതാക്കി ഇവിടം വരെ എത്തിച്ചിരിക്കുന്നു നീ എന്നെ ,,,
അനൂ….. ഈ പറഞ്ഞ മാറ്റങ്ങൾ ഞാൻ ഇല്ലായിരുന്നെങ്കിലും ഉണ്ടാവുമായിരുന്നു അനുവിന്റെ ജീവിതത്തിൽ..,
എനിക്ക് തോന്നുന്നില്ല ഹംന
നമ്മളെ പ്രണയിക്കാൻ ഒരാൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്,
നമ്മൾ നമ്മളെ തന്നെ ശ്രേദ്ധിക്കുന്നത് ,
ചിലർ മേലേക്ക് മാത്രം ഭംഗി വരുത്തി വെക്കും..
ചിലർ അകവും പുറവും വൃത്തിയായി സൂക്ഷിക്കും ,,
ചിലർ ഇത് ശ്രേദ്ധിക്കില്ല അതിന് ഇതാ ഇത് പോലുള്ള സ്നേഹമുള്ള മൊഞ്ചത്തി പെണ്ണ് തന്നെ മുന്നിട്ടിറങ്ങണം…
എനിക്ക് സുഖിച്ചു പോരെ ..
അതും പറഞ്ഞവൾ ചിരിച്ചു
കൂടെ ഞാനും…
****************************
അപ്പോഴാണ് ആ സംസാരത്തിന് തടയിട്ട് കൊണ്ട് പോലീസുകാരന്റെ ചോദ്യം..
എന്താ ഡാ നിനക്കൊന്നും ഭക്ഷണം വേണ്ടേ
അതും ചോദിച്ചു കൊണ്ട് സെല്ലിന്റെ പൂട്ട് തുറന്നു ..,
അൻവറും രാഹുലും സെല്ലിൽ നിന്നും പുറത്തിറങ്ങി ,
ഉച്ചയായിട്ടും ആകാശം ഇരുണ്ടു തന്നെ നിന്നു അപ്പോഴും മഴത്തുള്ളി ഭൂമിയിൽ പതിഞ്ഞു കൊണ്ടിരുന്നു ,,,,,
Ningal Adutha baagam idu manusya
എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല
Waiting for next part