ഭായിയുടെ കഥ മുഴുവൻ കേൾക്കാൻ പറ്റിയതും ഇല്ല..
തനിക്ക് ഇത്ര മാത്രം അവരെ പ്രണയം നെഞ്ചിൽ കൊള്ളുന്നുണ്ടെങ്കിൽ ,
ഭായിയുടെ മനസ്സ് എന്തായിരിക്കും അവസ്ഥ ,,
ഹംന…. ആ വിളിയിൽ ഒരുവട്ടം പോലും ഇഷ്ട്ടക്കേട് വന്നിട്ടില്ല കഥ പറയുമ്പോൾ ,,,
പക്ഷെ ഭായിയിലെ പിശാചിന്റെ ഉണർവ് എന്നുള്ള വാക്ക് പറയുമ്പോൾ
ആ മുഖത്തു വരുന്ന രൗദ്ര ഭാവം ,
കൊലയാളി എന്ന് വിളിച്ചു പറയുന്നുവോ ?..
പറ്റുന്നില്ല തിരിച്ചറിയാൻ
ഇതിപ്പോ എങ്ങനാ അറിയാ ആരോടാ ചോദിക്കുക ,,,
എന്തോ എന്റെ മനസ്സ് പറയുന്നു അറിഞ്ഞതിലും കൂടുതൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ,,,
ഇനി ഭായിയെ ഈ സെല്ലിൽ കൊണ്ട് വിടില്ലെ ഇവന്മാര് ,,
ഇന്ന് രാത്രിയിലും ഭക്ഷണം കിട്ടി കാണില്ലെ ഭായിക്ക് ഉച്ച മുതൽ പട്ടിണി ആണ് ,,
തൊണ്ട നനയ്ക്കാനുള്ള ഇത്തിരി വെള്ളം ,
അയാൾ അതും കൊടുപ്പിക്കില്ല ദുഷ്ടൻ ..
രാഹുൽ ആരോടെന്നില്ലാതെ പിറുപിറുത്തു…..
****** ******* ********
അതെ സമയം
നൈറ്റ് ഡ്യുട്ടി പോലീസുക്കാരും അതെ സംശയം ചർച്ച ചെയ്യുക ആയിരുന്നു…,
ഈ സൂപ്രണ്ടിന് ആ ചെറുക്കനോട് മാത്രമെന്ത ഇത്ര പക ,
പല തരത്തിൽ കൊല ചെയ്തവർ ഇവിടെ ഉണ്ടല്ലോ
അവരെ ഒന്ന് ശ്രേദ്ധിച്ചു പോലും ഞാൻ കണ്ടിട്ടില്ല
ഒരു പോലീസുക്കാരൻ പറഞ്ഞു …
അത് ശരിയാ …
ഉച്ചയ്ക്ക് ഭയങ്കര സീനായീന്ന ഒരു തടവ്ക്കാരൻ പറഞ്ഞത് ,
വധ ശിക്ഷയ്ക്ക് വിധിച്ചവരെ ഇടുന്ന ഇരുട്ട് മുറിയിലാണ് ഇപ്പൊ ഇവനെ ഇട്ടിട്ടുള്ളത് ,,,
ഒരു തുള്ളി വെള്ളം കൊടുക്കരുതെന്നാ പറഞ്ഞിട്ടുള്ളത് …
ഇങ്ങനെ തല്ലി പട്ടിണികിട്ടാൽ..
ആ ചെറുക്കൻ ജീവ പര്യന്തം തീർക്കുമെന്ന് എനിക്ക് തോന്നുന്നില്ല ,,
ഈ സൂപ്രണ്ട് ചോദിച്ചു വാങ്ങിയതാണ് പോലും ഈ ജയിലേക്ക് ഉള്ള സ്ഥലം മാറ്റം ,,
നമുക്ക് അറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് ഇതിൽ ,,
ഒരു കാര്യവും ഇല്ല.
കൊന്നവനെയൊക്കെ ഇങ്ങനെ തന്നെയാ ശിക്ഷിക്കേണ്ടത് ,,,
എന്നാ അത് എല്ലാരുടെ കാര്യത്തിലും വേണമല്ലോ ,
ഒരാളോട് മാത്രം പോരല്ലോ ..
ആ .ഇനി ആ പേരും പറഞ്ഞിട്ട് നമ്മൾ തെറ്റണ്ട ,,
ദെ.. സൂപ്രണ്ട് സാർ വരുന്നു
പിന്നെ എല്ലാരും നിശ്ശബ്ദ്ദരായി …!
****** ****** ****** *****
Ningal Adutha baagam idu manusya
എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല
Waiting for next part