ഹംന… ഞാനിന്ന് തിരിച്ചറിയുന്നു സ്വയം കിയ്യടങ്ങി എന്നതിലുപരി എന്നെ ഈ തടവറയിലേക്ക് പിന്നിൽ നിന്നും തള്ളിയിടാൻ ആളുണ്ടായിരുന്നു എന്ന് ,,,
നിനക്ക് തന്ന വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ഞാൻ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് ,,
ഹംന… നിന്റെ മിഴി നിറഞ്ഞോ എന്റെ ഉള്ളം കൈ കണ്ണീര് കൊണ്ട് ചുട്ട്പൊള്ളും പോലെ ,,,
കാണുന്നില്ലെ നീ എന്റെ മിഴി നിറയാതിരിക്കുന്നത്
നിന്റെ മടി തട്ട് പൊള്ളാതിരിക്കാനാണ്,,,
ഈ തടവറ തിരഞ്ഞെടുക്കുമ്പോഴും എനിക്ക് തളർച്ചയോ വേദനയോ ഇല്ലായിരുന്നു ,
എല്ലാം കുഴിച്ചു മൂടിയിട്ടല്ലെ ഞാൻ ഇങ്ങോട്ട് വന്നത് ,,
ഇപ്പോഴും എനിക്കതിൽ വേണ്ടായിരുന്നു എന്ന ചിന്ത ഇല്ല…..,,
ഹംന… മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ ആ ഡോക്ക്ട്ടറെ കണ്ടു …
ഡോക്ക്ട്ടർ “വിനോദ്”
എന്താ.. ഹംന
നീ ഞെട്ടിയത് …
ഡോക്ക്ട്ടർക്ക് എന്നെ മനസ്സിലായിട്ടില്ല എന്റെ രൂപത്തിൽ ,,
ഡോക്ക്ട്ടർ എന്റെടുത്ത് വരുമ്പോയൊക്കെ ഞാൻ കണ്ണടച്ച് കിടന്നു ,,,
ഹംന.. എന്റെ കൂടെ ഉണ്ടായ രാഹുൽ നമ്മുടെ പ്രണയത്തെ കുറിച്ച് ചോദിച്ചു..
വീണ്ടും ഞാനാ നാളുകളിലേക്ക് പോയി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നോവിച്ചും നീ കടന്നു വന്നു എന്റെ ഓരോ വാക്കിലും ,,
അവനും അറിയണം ഹംന.. പരസ്പ്പരം പ്രാണൻ കൈമാറിയ നമ്മളിൽ
നിന്റെ പ്രാണൻ ഞാൻ എന്തിന് എടുത്തു എന്ന് ,,
നീ ഇങ്ങനെ മിഴി നിറച്ചു എന്നെ നോക്കല്ലേ ഹംന….
എന്തും ഞാൻ സഹിക്കാം പക്ഷെ ഇതെന്നെ കൊല്ലാതെ കൊല്ലുന്നു ,,
ഇല്ല ഹംന.. രാഹുലും എല്ലാവരും അറിയുന്ന കഥയെ അറിയൂ…
മരണത്തിന്റെ പടി വാതിൽ വരെ ഞാൻ അവനോട് സത്യങ്ങൾ പറയും അവിടുന്ന് അങ്ങോട്ട് സത്യം പറയില്ല ,,,
എന്റെ പെണ്ണല്ലെ നീ ..
ആര് പറഞ്ഞു ഹംന… നീ ഈ മണ്ണിൽ ഇല്ലെന്ന് ,,
ആരും കാണാതെ അറിയാതെ നീ ഇന്നും ഇല്ലെ
ഈ ഭൂമിക്ക് മുകളിൽ …..!!
ഇരുട്ടറയിൽ അൻവർ ഹംനയോട് എന്ന പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ,,
പിന്നീട് അൻവർ പറയുന്ന കഥ കേട്ട്
നാല് ചുമരുകളും
തേങ്ങി കരഞ്ഞു ..
അവന്റെ മനസ്സിലെ രഹസ്യം പോലെ ആ ഇരുട്ടറ ഓരോ വാക്കുകളും വിതുമ്പി കൊണ്ട് ഏറ്റ് വാങ്ങി ,,,
തുടരും ….
Ningal Adutha baagam idu manusya
എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല
Waiting for next part