എന്നും വരുന്ന ആൾ ആരാണെന്ന് അറിയാൻ..
പക്ഷെ
അങ്ങനെ ആരും ഉണ്ടായിരുന്നില്ല ,,…
എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചവൾ ഒരു
കടംകഥ പോലെ മറഞ്ഞു ..
റിനീഷയെ നഷ്ട്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന ഒന്നുമല്ലന്ന് തിരിച്ചറിയുക ആയിരുന്നു ഞാൻ …
ലൈബ്രിന്റെ ഏഴകലത്ത് പോലും പോവാത്ത ഞാൻ പിന്നെ അവിടെ തന്നെ ആയി..
ആഴ്ചകൾ പലതും കഴിഞ്ഞു എന്നിട്ടും ദിവസ്സവും വരുന്ന ആരെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല
അൻവറെ.. എന്താ ഇപ്പൊ ഇവിടെ തന്നെയാണല്ലോ ?..
നിനക്കെന്താ ഡാ പറ്റിയെ ?.
ചോദ്യം
മനുവിന്റെ ആയിരുന്നു
ഒന്നുല്ല ഡാ..
അത് കള്ളം നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഉണ്ട് , മനു തീർത്തു പറഞ്ഞു..
മനു നീ എപ്പോഴും വരാറുണ്ടോ ഈ ലൈബ്രറിയിൽ …
പിന്നെ പഠിക്കാനുള്ള ബുക്ക് തുറന്ന് നോക്കാത്ത ഞാനാണോ ഇവിടെ വന്നിരിക്കുന്നത് ,
മനു ചോദിച്ചു.
എന്നിട്ടാണോ ഇടയ്ക്ക് ലൈബ്രറിയ്ക്ക് പോവാന്നും പറഞ്ഞിട്ട് നീ ഇന്റർ ബെൽ ടൈം ഇങ്ങോട്ടേക്ക് ഓടുന്നത് ?.
ഞാൻ ചോദിച്ചു
അത് നീ എന്താ കരുതിയെ ഞാനിവിടെ പഠിക്കാൻ ലൈബ്രറിയിലേക്ക് പോവുന്നുവെന്നോ ?..
അതും പറഞ്ഞ് മനു ചിരിക്കാൻ തുടങ്ങി
കിളിക്കാതെ കാര്യം പറയ് ഡാ….
എനിക്ക് ദേഷ്യം വന്നു
ഡാ അളിയാ .. ഈ പെൺപിള്ളേരെ നോക്കി ഇരിക്കാൻ ഏറ്റവും നല്ല സ്ഥലം ലൈബ്രറി ആണ് ,
എത്ര എത്ര പ്രണയം ഇവിടെ വിടരുന്നുണ്ടെന്ന് അറിയോ .
അവർ ഈ ലൈബ്രയിൽ നിന്ന് എന്തെങ്കിലും സ്റ്റോറി ബുക്ക് എടുത്ത് വായിക്കുക ആണെങ്കിൽ അവരെ സ്വഭാവം അതിൽ നിന്നും മനസ്സിലാക്കാം…..
മനു ഒരു അദ്ധ്യാപകനെ പോലെ എനിക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നു…..
അതെങ്ങനെ അറിയാൻ പറ്റും മനു .
ഒരു കഥയിലാണോ ഒരാളുടെ സ്വഭാവം ഒളിഞ്ഞിരിക്കുന്നത് ?.
ഞാൻ ചോദിച്ചു
ഡാ .. പൊട്ടാ …. അതൊക്കെ ഒരു സൈകോളജി ആണ്..
വേണേൽ ആയിരംരൂപ ഗുരു ദക്ഷിണ വെച്ച് എന്റെ ശിഷ്യൻ ആയിക്കോ അളിയാ ,,
ഡാ.. മനു ഈ ലൈബ്രറിയിൽ ഒരു ദിവസം പോലും മുടങ്ങാതെ വരുന്നതാരന്ന് അറിയോ ?..
Ningal Adutha baagam idu manusya
എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല
Waiting for next part