ഇഷ്ടമാണെങ്കിൽ മാത്രം ഈ അഡ്രസ്സുമായി ബന്ധപ്പെടുക ………
ബൈക്കും എടുത്ത് ഞാൻ ആ അഡ്രസ് ലക്ഷ്യമാക്കി പോയി…
ആ യാത്ര അവസാനിച്ചത് ഒരു പഴയ ഫ്ലാറ്റിൻ മുന്നിലാണ് .
അഡ്രസ് പ്രകാരമുള്ള രണ്ടാം നിലയിലെ റൂമിന് മുന്നിൽ ഞാൻ എത്തി , വിറയോടെ ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി
സത്യത്തിൽ എന്ത് പറയുമെന്നോ ചോദിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു …..
ആരും വാതിൽ തുറന്നില്ല ..
ഞാൻ തൊട്ടടുത്ത റൂമിൽ ഉള്ളവരോട് അവിടെ ആളില്ലെ എന്ന് അന്വേഷിച്ചു…
അവർക്കറിയില്ല എന്നായിരുന്നു മറുപടി ..
ഞാൻ താഴത്തെ നിലയിലേക്ക് വന്നു ഇനി എന്ത് ചെയ്യും എന്നോർത്ത് ബൈക്കിൽ ചാരി നിന്നു …,,
അപ്പോഴാണ് പ്രായം ചെന്ന ഒരാൾ തലയ്കെട്ടൊക്കെ ആയിട്ട് ഏറ്റെടുത്ത വന്ന് കൊണ്ട് ചോദിച്ചു….,,
മോൻ ആരാ .. ആരെയാ ഇവിടെ കാത്തു നിൽക്കുന്നത് ?..
ആ ഉപ്പുപ്പയോട് ഞാൻ ചോദിച്ചു.
ഉപ്പൂപ്പ ഈ ഫ്ലാറ്റിലാണോ താമസം ?..
നിഷ്‌കളങ്കമായ ഒരു ചിരി പാസാക്കി ഉപ്പൂപ്പ അതെ എന്ന് തലയനക്കി .
ഉപ്പൂപ്പാക്ക് അറിയാമോ
ഈ ഫ്ളാറ്റിലെ രണ്ടാം നിലയിൽ താമസിക്കുന്ന ലവൻ ബീയിൽ താമസിക്കുന്നവർ എവിടെ പോയെന്ന് ?..
അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു.
ആ… അറിയാം മോനെ
അവിടുത്തെ ഉമ്മ
ഹോസ്പ്പിറ്റലിൽ ആണ്
രണ്ട് ദിവസായിട്ട് .
ഏത് ഹോസ്പ്പിറ്റൽ എന്നറിയാമോ ഉപ്പൂപ്പാ..
സിറ്റിയിലെ ഫാത്തിമ ഹോസ്പ്പിറ്റലിൽ ആണ്
ഞാനിന്നലെ പോയി കണ്ടിരുന്നു..
വാർഡ് നമ്പർ എത്രയാ ഉപ്പൂപ്പാ ?.
അത്…. ഉപ്പൂപ്പ കുറച്ചു നേരം ആലോചിച്ചു , മൂന്നാം നിലയിലാണ് നമ്പറ് 33 ആണ് മോനെ .
നന്ദി ഉപ്പൂപ്പാ .. ഹെൽമെറ്റ് എടുത്ത് വെക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു..
മോന്റെ പേര് എന്താ..
ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
അൻവർ ,
അപ്പൊ തേടി വന്നതാണല്ലേ ?..
ഉപ്പൂപ്പ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു .
ഫാത്തിമ ഹോസ്പ്പിറ്റൽ 33മാം നമ്പർ അത് മാത്രമായിരുന്നു ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ
ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ
ഹോസ്പ്പിറ്റലിൽ കയറി
ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ
കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്..
ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം എന്നായിരുന്നു
എന്നാൽ ഇപ്പൊ തോന്നുന്നു
ആ വളഞ്ഞ വഴികൾ എന്റെ മനസ്സ് അവളിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ വേണ്ടി ആയിരുന്നെന്ന് ..
Ningal Adutha baagam idu manusya
എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല
Waiting for next part