കറുപ്പിൽ ചുവപ്പ് ഇടകലർന്ന ചൂരിദാറിൽ
അവളൊരു നിലാവ് പോലെ തോന്നിച്ചു .
മരുന്ന് ആ കുഞ്ഞു മേശയിൽ വെച്ചിട്ട് ഉമ്മയ്ക്ക് നേരെ തിരിഞ്ഞു
എന്തോ പറയാൻ തുടങ്ങുമ്പോഴാണ് .
ഉമ്മയ്ക്ക് അരികിൽ കസേരയിൽ ഇരിക്കുന്ന എന്നിലേക്ക് അവളുടെ സുറുമകണ്ണുകൾ പതിഞ്ഞത് ,,,
അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല എന്ന് .
അത് ഓർത്തപ്പോൾ
ഒരു വിജയ ഭാവത്തോടെ ഞാൻ അവളെ തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു….
ഇതെന്റെ മോളാണ് ഹംന
ഞാൻ പറഞ്ഞിട്ടില്ലെ മോന്റെ സ്കൂളില് പഠിച്ചിരുന്ന …
ഞാൻ അപ്പോഴും അവളെ നോക്കി തലയനക്കി..
അവൾ എന്നെ തന്നെ നോക്കി ഷൊക്കേറ്റത് പോലെ നിൽക്കുക ആയിരുന്നു..
ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ആ കണ്ണീരിൽ സ്നേഹത്തിന് ആഴം തിരിച്ചറിയുക ആയിരുന്നു ഞാൻ ,
ഹംന അവളെ സ്നേഹത്തിൽ പിന്നൊരു സംശയവും എന്റെ മനസ്സിൽ അവശേഷിച്ചില്ല ……
ഹംന നിറഞ്ഞു. വന്ന കണ്ണുകൾ ഒഴുകി തുടങ്ങും മുമ്പ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി …
ഞാൻ കസേരയിൽ നിന്നും എണീച്ചു ഉമ്മയെ നോക്കി
ഉമ്മ കണ്ണടച്ച് കിടക്കുക ആയിരുന്നു
അനിയത്തി ഒരു ബാലമാസിക വായനയിൽ ആയിരുന്നു….
ഞാനും ഹംനയ്ക്ക് പിന്നാലെ പുറത്തേക്ക് ഇറങ്ങി ..
പ്രണയത്തിന്റെ പുതുതാളുകൾ വരികളായ് കോർത്ത് കൊണ്ട്
ആശുപത്രിയുടെ ഇടനാഴിയുടെ ഒരറ്റത്ത് നിൽക്കുന്ന ഹംനയ്ക്ക് പിന്നിൽ പോയി ഞാനും നിന്നു…
ആ നിമിഷം ഞങ്ങളുടെ ഹൃദയമിടിപ്പ് പരസ്പ്പരം ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു..
ആരാദ്യം തുടങ്ങും എന്നറിയാതെ രാഹുലും
കാതോർത്തിരുന്നു
അൻവറിന്റെ ജീവിതം മാറ്റി മറിച്ച ആ പ്രണയ നിമിഷങ്ങറിയാൻ….
ആണായ ഞാൻ സംസാരത്തിന് തുടക്കമിടുന്നതാണ് അതിന്റെ ഒരു ശരി എന്ന് എനിക്ക് തോന്നി …,,
ഗേൾസ് ഫസ്റ്റ് എന്നുള്ള പിൻ വലിവ് ഞാൻ മാറ്റി വെച്ചു..
ഹംന…
അനു…
പരസ്പ്പരം ഞങ്ങൾ ഒന്നിച്ചാണ് പേരു വിളിച്ചത് ,,
ആരാദ്യം മിണ്ടി എന്ന് ചോദിച്ചാൽ ..
ഞങ്ങൾ രണ്ടു പേരും മിണ്ടി.
നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?.
ഞാൻ ചോദിച്ചു ..
അതെന്താ ഹോസ്പ്പിറ്റൽ അത്രയ്ക്ക് ഇഷ്ട്ടക്കേടാണോ ?.
ഹംന എന്നോട് ചോദിച്ചു,,
അവളെ അക്ഷരങ്ങളെ പോലെ …
അവളെ അഴക് പോലെ…
Ningal Adutha baagam idu manusya
എനിക്ക് പറയാൻ വാക്കുകൾ കിടടുന്നില്ല
Waiting for next part