“എന്റെ ജോബീ അഞ്‌ജലി നിന്നോട് അടുത്ത് കൂടി നിന്റെ തലേൽ ആകാനുള്ള പ്ലാനാ “അടുത്തിരുന്നു. സ്നേഹ പറഞ്ഞു.. ഒത്തിരി അടുക്കേണ്ട..!.
അവൾക്ക് എന്താ കുഴപ്പം?. കാണാനും കൊള്ളാം,പാവവും ആണ്. ഇന്നലെ എനിക്ക് ബ്രീക്ഫാസ്റ് വരെ ഷെയർ ചെയ്തു ജോബി പറഞ്ഞു..
ആഹ് അവള് കുറെ ഷെയർ ചെയ്യും,. അവളൊരു പെഴയാ എന്റെ പോന്നു ജോബീ നീ കഴിഞ്ഞ മാസം അല്ലെ വന്നത് ഞാനൊക്കെ ഇവിടെ വന്നിട്ട് 3 വർഷമായി ഞങ്ങൾക്ക് അറിയാം അവള് എന്താണെന്നു. നമ്മേടെ അപ്പുറത്തെ ക്യാമ്പയിനിൽ ഒരു ഇന്ഷാദ് ഉണ്ടാരുന്നു അവന്റെ കൂടെയാരുന്നു അവളുടെ താമസം നേരത്തെ,അവന്റെ റൂമിൽ..! അവസാനം വയറ്റിൽ ഉണ്ടാക്കിയിട്ട് അവൻ മുങ്ങി. അബോർഷൻ ചെയ്തിട്ടാ അവൾ ഇപ്പൊ നിക്കുന്നെ.!!
നീ ശ്രദ്ധിച്ചിട്ടില്ലേ അവൾക്ക് എപ്പോളും best പെർഫോമറൻസിന് കാശ് അവാർഡ് ഒക്കെ കിട്ടുന്നത്.?.
എപ്പോ ജോലി ചെയ്തിട്ട് കിട്ടുന്നതാ? ഒന്നും ഇല്ല!”. അവള് ടീം ലീഡറിന് കിടന്നു കൊടുത്തു ഒപ്പിക്കുന്നതാ..! സ്നേഹ ദേഷ്യത്തിൽ പറഞ്ഞു.. നീ എന്തേലും കാണിക്ക് അവളുടെ കൂടെ നടക്കുവാണേൽ നടന്നോ പക്ഷെ ഞങ്ങളോട് മിണ്ടാൻ വരണ്ട..! സ്നേഹ പിണങ്ങി കമ്പ്യൂട്ടറിൽ നോക്കിയിരുന്നു..
എന്റെ പോന്നു സ്നേഹേ ആർക്കാ അബദ്ധം പറ്റാത്തത്.?
ഇതിനെ അങ്ങിനെ കണ്ടാൽ മതി. ജോബി പറഞ്ഞു.
സ്നേഹയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു അവൾ ജോബിയുടെ തുടയിൽ നുള്ളി പിടിച്ചു.. ദേ എന്റെ അടുത്തിരുന്നു ആ കൂത്തിച്ചിയെ ന്യായീകരിക്കരുത്..! ഇനി മേലാൽ എന്നോട് മിണ്ടുകയും ചെയ്യരുത്..!! സ്നേഹ പിണങ്ങി മിണ്ടാതെയിരുന്നു..
